Get Updates
Get notified of breaking news, exclusive insights, and must-see stories!

അൻസിബ ഇട്ട ചൂണ്ടയിൽ നോറ കൊത്തിയോ? ഇപ്പോൾ വിജയം നോറയ്ക്കാെപ്പം, പക്ഷേ..

ബി​ഗ് ബോസ് മലയാളം സീസൺ 6 പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വളരെ നിർണായകമാണ് ഇനിയങ്ങോട്ടുള്ള ദിവസങ്ങൾ. പുറത്താകാതെ പിടിച്ച് നിൽക്കുക എന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ ദിവസം പത്താം വാരത്തിലേക്കുള്ള നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചു. ഇത്തവണ രണ്ട് വീതം മത്സരാർത്ഥികളെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചായിരുന്നു നോമിനേഷൻ.

ഇവർ പരസ്പരം ചർച്ച ചെയ്ത് നോമിനേഷനിൽ ആരെയാണ് ഉൾപ്പെടുത്തേണ്ടത് എന്ന് തീരുമാനിക്കണം. നിശ്ചിത സമയത്തിനുള്ളിൽ ആരെയാണ് നോമിനേഷനിൽ ഉൾപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കാൻ ആയില്ലെങ്കിൽ രണ്ട് പേരും നോമിനേഷനിൽ വരും.

bigg bosss

ആദ്യം വിളിച്ചത് ജാസ്മിനെയും അഭിഷേകിനെയും ആയിരുന്നു. ഇവർ പരസ്പരം ഒരുപാട് നേരം ചർച്ച ചെയ്തെങ്കിലും തീരുമാനത്തിൽ എത്തിയില്ല. പിന്നാലെ രണ്ട് പേരും നോമിനേഷനിൽ വന്നു. ജിന്റോയെയും അർ‌ജുനെയുമാണ് പിന്നീട് വിളിച്ചത്. ഇവർക്കും തീരുമാനത്തിൽ എത്താൻ സാധിച്ചില്ല.

ഇതോടെ രണ്ട് പേരും നോമിനേറ്റ് ആയി. ഋഷിയും അപ്സരയും ആയിരുന്നു പെയർ ഇവരും തീരുമാനത്തിൽ എത്താത്തത് കൊണ്ട് രണ്ടുപേരും നോമിനേഷനിൽ വന്നു. സിജോയും ശ്രീതുവുമായിരുന്നു പെയർ. ഇവർക്കും തീരുമാനത്തിൽ എത്താൻ സാധിച്ചില്ല. ഇവർ രണ്ട് പേരും നോമിനേഷനിൽ വന്നു.

എന്നാൽ അൻസിബയുടെ നിലപാട് ആരാധകർക്കിടയിൽ ആശങ്ക ഉയർത്തുകയായിരുന്നു. അൻസിബയും നോറയും ആണ് ഒരുമിച്ച് പോയത്. അൻസിബയ്ക്കെതിരെ പല വാദങ്ങളും നോറ നടത്തി. അൻസിബ എപ്പോഴും പേഴ്സണലി കാര്യങ്ങൾ എടുത്ത് അത് പ്രകാരമാണ് തീരുമാനം എടുക്കുന്നത് എന്നിങ്ങനെ പല കാര്യങ്ങളും നോറ പറയുന്നുണ്ട്. എന്നാൽ അൻസിബ ഒന്നും എതിർക്കാതെ നോമിനേറ്റഡ് ആവാൻ തയ്യാറാവുകയായിരുന്നു.

അൻസിബയ്ക്ക് തിരിച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അതിന് അൻസിബ തയ്യാറായില്ല. എന്ത് കാെണ്ടാണ് അൻസിബ അങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് പ്രേക്ഷകർക്ക് വ്യക്തമാവാത്തത്. ഇതൊരു മണ്ടത്തരം ആകുമോ അതോ ഈ ഒരു നിലപാട് കാരണം അൻസിബ പുറത്താകെ ബിബി വീട്ടിൽ നിലനിൽക്കുമോ എന്ന് കാത്തിരുന്ന് തന്നെ അറിയണം.

അതേ സമയം ഇത്തവണത്തെ ക്യാപ്റ്റനായ നന്ദനയേയും ഹോട്ടൽ ടാസ്ക്കിൽ രത്നം കൈക്കലാക്കിയ സായിയേയുമാണ് ഒരുമിച്ച് വിളിച്ചത്. എന്നാൽ നോമിനേറ്റ് ചെയ്യാനായിരുന്നില്ല. നോമിനേഷനിൽ‌ ഇടംപിടിച്ച ഒരാളെ സേവ് ചെയ്യാനാണ് വിളിച്ചത്. ഇരുവരും ചർച്ച ചെയ്ത് സേവ് ആക്കാൻ തീരുമാനിച്ചത് സിജോയെ ആയിരുന്നു. അതേ സമയം ജാസ്മിനെ പിടിച്ച് തള്ളിയതിന് റെസ്മിൻ രണ്ടാഴ്ച ഡയറക്ട് നോമിനേഷനിൽ ആണ്. ഇതോടെ പത്താം വാരത്തിലേക്കുള്ള നോമിനേഷൻ പൂർത്തിയായി.

ജാസ്മിൻ, അഭിഷേക്, ജിന്റോ , അർജുൻ, അൻസിബ, അപ്സര, ഋഷി, ശ്രീതു, റെസ്മിൻ എന്നിവരാണ് നോമിനേഷനിൽ. നന്ദന, സായ്, നോറ, സിജോ എന്നിവരാണ് നോമിനേഷനിൽ ഇല്ലാത്തത്. എന്തുകൊണ്ടായിരിക്കും അൻസിബ നോറയെ നോമിനേറ്റ് ചെയ്യാത്തത് എന്ന് ചോദ്യമാണ് ബാക്കി. അൻസിബയുടെ ഈ തീരുമാനം കാരണം പ്രേക്ഷക പിന്തുണ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+