'അന്‍സിബ ഒരു വാഴ, പെട്ടെന്ന് ഔട്ടാകും': പക്ഷെ തെറ്റി, ജാസ്മിനെ പോലെ ആരുടേയും അടിമയായിട്ടില്ല
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വിമർശനങ്ങളും പ്രശംസയും ഒരു പോലെ ലഭിച്ചിട്ടുള്ള മത്സരാർത്ഥികളില്‍ ഒരാളാണ് അന്‍സിബ ഹസന്‍. അധികം ഒച്ചപ്പാടുകളും ബഹളമൊന്നും ഉണ്ടാക്കാത്ത ഒരു മത്സരാർത്ഥി എന്നതാണ് അന്‍സിബയുടെ പ്രത്യേകത. എന്നാല്‍ അതേസമയം തന്നെ തന്റേതായ ഗെയിം അവർ രൂപപ്പെടുത്തുന്നുമുണ്ട്. അധികവും സ്വന്തം റൂമിന് അകത്ത് തന്നെ നില്‍ക്കുന്ന ഒരു മത്സരാർത്ഥി കൂടിയായിരുന്നു ആദ്യ ദിവസങ്ങളില്‍ അന്‍സിബ.
ഇപ്പോഴിതാ അന്‍സിബയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഒരു അന്‍സിബ ആരാധകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നല്ല വ്യക്തിത്വവും വ്യകതമായ മറുപടികളും സൗഹൃദങ്ങളുമായി സീസൺ 6 ൻ്റെ ഒരേ ഒരു രാജ്ഞിയായി ഈ വ്യക്തി നിലകൊള്ളുന്നുവെന്നാണ് ആ പ്രക്ഷേകന്‍ കുറിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
എന്ത്കൊണ്ട് അൻസിബ?
ആദ്യമായി സീസൺ 6 ലേക്ക് കയറി വന്നപ്പോൾ ഞാൻ പേഴ്സണലി കരുതിയത് ഇതിനെയൊക്കെ ആരാണാവോ അകത്തേക്ക് കയറ്റി വിട്ടത് എന്നായിരുന്നു. അൽപം തടിച്ച ശരീര പ്രകൃതവും ഒരു തൊട്ടാവാടിയെ പോലെയുള്ള മുഖഭാവവും കണ്ടപ്പോൾ തോന്നി ഇവളെക്കൊണ്ടൊന്നും ഒന്നിനും പറ്റില്ല സാറെ എന്ന്.

പോരാത്തതിന് ആക്ട്രസും കൂടി ആയപ്പോൾ തോന്നി ഈ പടം അതികകാലം ഓടാനും പോകുന്നില്ല. ചുമ്മ വാഴയായി ഹെഡ് വെയിറ്റ് ഇട്ട് ഒരിടത്ത് ഒതുങ്ങി കൂടിയിരുന്ന് മൂന്നാഴ്ച്ചകൾക്കുള്ളിൽ ഔട്ട് ആയി പോകും എന്ന്. പക്ഷേ ആദ്യ ആഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ എൻ്റെ കണക്ക് കൂട്ടലുകൾ മൊത്തം കാറ്റിൽ പറത്തിക്കൊണ്ട് ആ സമയത്ത് കണ്ടൻ്റിൽ മുന്നിൽ നിന്നിരുന്ന രതീഷ് കുമാറിനെതിരെ സുരേഷിനെ മുൻനിർത്തിക്കൊണ്ട് അൻസിബ തൻ്റെ ആദ്യ ബ്രഹ്മാസ്ത്രം തൊടുത്ത് വിട്ടു.
രതീഷിന് പുറത്തേക്ക് പോകാനുള്ള വഴി ഒരുക്കുന്നതിൽ മുൻപിൽ നിന്ന ആൾ ഈ മിടുക്കി ആയിരുന്നു.പക്ഷേ അപ്പോഴും എനിക്കത്ര ആളെ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടില്ലായിരുന്നു. എന്നാൽ റോക്കി സിജോ പോലുള്ള ആ സമയത്ത് തിളങ്ങി നിന്ന ഫിസിക്കലി ഫിറ്റായ കണ്ടസ്റ്റൻസിൻ്റെ കൂടെ ക്യാപ്റ്റൻ സി ടാസ്കിൽ പങ്കെടുത്തപ്പോഴാണ് എൻ്റെ മനസിൽ അൻസിബ എന്ന പോരാളിയോടുള്ള ഇഷ്ടം തുടങ്ങിയത്.
സീസൺ സ്ക്സിലെ തന്നെ ഏറ്റവും റിസ്കി ആയിട്ടുള്ള ടാസ്ക് എന്ന് തന്നെ പറയണം ആ ക്യാപ്റ്റൻ സി ടാസ്കിനെ.ആ ടാസ്കിൽ അൻസിബയും റോക്കിയും തോൽക്കുകയും സിജോ വിൻ ചെയ്യുകയും ചെയ്തു. എന്നാൽ എൻ്റെ മനസിൽ വിജയിച്ചത് അൻസിബ എന്ന പോരാളിയായിരുന്നു.
ആ ശരീര പ്രകൃതവും വെച്ച് വെള്ളത്തിൽ മുങ്ങി താക്കോലെടുത്ത് മണ്ണ് നിറച്ച തുരങ്കം തുരക്കുന്ന ഒരൊറ്റ സീൻ മതി ഈ വ്യക്തിയിലുള്ള പോരാളിയെ മനസിലാക്കാൻ. സീറോ സൈസ് ആയ റോക്കിയും ഫിറ്റ് ആയ സിജോയും തുരങ്കത്തിലൂടെ അനായാസം മുന്നേറിയപ്പോൾ തൻ്റെ പരിമിധികൾ മറന്ന് കൊണ്ട് ശ്വാസം വരെ കിട്ടാതെ അൻസിബ എടുത്ത എഫേട്ട് എങ്ങനെ കാണാതിരിക്കാൻ സാധിക്കും ? ?
ശേഷം അൻസിബയിൽ ഒന്ന് ഫോക്കസ് ചെയ്ത് ഗെയിം കണ്ടപ്പോൾ ഉറപ്പായി ആള് നല്ല വ്യക്തിത്വത്തിന് ഉടമയും മൈൻ്റ് ഗെയിമിൻ്റെ അങ്ങേ അറ്റം വരെ പോകുന്ന ആളുമാണെന്ന്. പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന റൂഡ് ആയിട്ടുള്ള സ്വഭാവക്കാരായ റോക്കി റിഷി ജാൻമോണി എന്നിവരെ അൻസിബ തൻ്റെ വരുതിയിൽ നിർത്തിയത് എത്ര സിംപിൾ ആയിട്ടാണ്.
അവർ ഒന്ന് പറഞ്ഞാൽ മൂന്ന് പറയലും പട്ടി കുരക്കും പോലെ കുരക്കലുമല്ലായിരുന്നു അൻസിബയുടെ ഗെയിം രീതി. അവരെന്താണോ അർഹിക്കുന്നത് അത് കൊടുത്താൽ അവർ ഏത് ആളോടും തനിക്ക് സപ്പോട് ചെയ്ത് സംസാരിക്കും എന്ന വ്യക്തമായ മൈൻ്റ് ഗെയിം അൻസിബ അവിടെ പ്രാവർത്തികമാക്കി. ഒപ്പം തന്നെ അവരോട് തൻ്റെ ഫ്രണ്ട്ഷിപ്പ് കാത്ത് സൂക്ഷിക്കുകയും ചെയ്തു.
ഒരാളുടെ ഗെയിമിനെ വിലയിരുത്തിക്കൊണ്ട് അയാളെ കുറിച്ച് വേറൊരാളോട് പറയുന്നത് ചിലർക്ക് പരദൂഷണമായി തോന്നാം. അങ്ങനെ എങ്കിൽ ബിബി സീസണുകളിൽ പരദൂഷണം പറയാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്ന് സാരം. ഒരു രീതിയിലും തൻ്റെ കാര്യങ്ങൾക്ക് വേണ്ടി അപ്സരയെ പോലെയും ജാസ്മിനെ പോലെയും ആരുടേയും കാൽ കീഴിൽ ഇരിക്കാൻ ഈ വ്യക്തി പോയിട്ടില്ല.
നല്ല വ്യക്തിത്വവും വ്യകതമായ മറുപടികളും സൗഹൃദങ്ങളുമായി സീസൺ 6 ൻ്റെ ഒരേ ഒരു രാജ്ഞിയായി ഈ വ്യക്തി നിലകൊള്ളുന്നു. രാജ്ഞി എന്ന് ചുമ്മ ഒരു ഫോർമാലിറ്റിക്ക് പറയുന്നതല്ല. ഒറ്റക്ക് സോഫയിൽ ഇരുന്ന അൻസിബയെ അപ്സരയുടെയും ഗബ്രിയുടേയും നേതൃത്വത്തിൽ പവർ ടീം തേച്ചൊട്ടിക്കാൻ വളയുന്ന ഒരു സീനുണ്ട്. അത് നിങ്ങൾ ചുമ്മ ഒന്ന് കണ്ട് നോക്ക്.












Click it and Unblock the Notifications