Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍സിബ ആ കള്ളത്തരം വിദഗ്ധമായി ഒതുക്കാന്‍ ശ്രമിക്കുന്നു: പക്ഷെ അപ്പോഴേക്കും ശ്രീരേഖ ഡ്രാമ തുടങ്ങി

കിച്ചണില്‍ നിന്നും ഐസ്ക്രീം എടുത്ത് തിന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയുള്ള തർക്കമാണ് ഇന്നലെ രാത്രി ശ്രീരേഖയും നന്ദനയും തമ്മില്‍ നടന്നത്. ഐസ്ക്രീം എടുത്ത് കഴിച്ചതിനെ നന്ദന ചോദ്യം ചെയ്തത് ശ്രീരേഖയ്ക്ക് വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും പവർ റൂമിന് അകത്ത് വെച്ച് അവർ കരയുകയും ചെയ്തിരുന്നു.

അൻസിബ, ജിന്റോ, ഋഷി, റെസ്‌മിൻ എന്നിവരോടൊപ്പമായിരുന്നു ശ്രീരേഖ ഇന്നലെ രാത്രി ഐസ്ക്രീം കഴിച്ചത്. ഈ വിഷയം ഇന്ന് വീണ്ടും വീടിനുള്ളില്‍ ചർച്ചാ വിഷയമായപ്പോള്‍ അന്‍സിബ അത് വിദഗ്ധമായി ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജു കുട്ടന്‍ എന്ന ബിഗ് ബോസ് പ്രേക്ഷകന്‍ പറയുന്നത്. അതിനുള്ള കാരണവും സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ansiba

ഇന്ന് രാവിലെ അവിടുത്തെ പ്രശ്നത്തിൽ ആദ്യമായി ഒരാൾ ഇടപെടുന്നതു കണ്ടു ഞെട്ടി.ഇന്നലത്തെ ഐസ് ക്രീം കേസ് ശ്രീരേഖ രാവിലെ എടുത്തിട്ട്, വിക്‌ടിം കാർഡ് ഇറക്കി, സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ ശ്രമം തുടങ്ങി. നന്ദന വിട്ടു കൊടുത്തില്ല. അവളും ബഹളം വെയ്ക്കാൻ തുടങ്ങി. രണ്ടു മൂലയിൽ കൊണ്ട് പിടിച്ച ചർച്ച ബഹളം, ശ്രീരേഖ തന്റെ വജ്രായുധം പുറത്തെടുത്തു, ഇമോഷണൽ ഡ്രാമ പ്ലസ് വിക്‌ടിം കാർഡ്.

പെട്ടെന്ന് നോക്കുമ്പോൾ രണ്ടു പേര് ഓടി വരുന്നു, നന്ദന നിന്ന ബാത്രൂം ഏരിയ യിലോട്ടു. ഋഷിയും, അൻസിബയും. അൻസിബ പെട്ടെന്ന് ഇടപെട്ടു, ഈ പ്രശ്നം വലുതാക്കരുത്, ഇതിൽ സംസാരിച്ചു കൊണ്ടിരുന്ന നോറയെയും നന്ദനയെയും വിലക്കി. ഇനി ഈ വിഷയം സംസാരിക്കരുത്. ഇവിടെ ഇത് നിറുത്തണം എന്ന് ഓർഡർ ഇടുന്നു. അവർ അവിടെ നിറുത്തുന്നു.

ലിവിങ് റൂമില്‍ ചെന്നപ്പോൾ അവിടെ ശ്രീരേഖ ഡ്രാമ തുടങ്ങി കഴിഞ്ഞിരുന്നു. അൻസിബ അവിടെയും ഇടപെട്ടു, പ്രശനം തീർന്നു, ചേച്ചി വിഷമിക്കേണ്ട, രാവിലെ അധികം ആരും എണീറ്റിട്ടില്ല കൊണ്ട് ,കൂടുതൽ ആളെ അറിയേക്കേണ്ട എന്ന് പറഞ്ഞു പ്രശ്നം ഒതുക്കാൻ ശ്രമിക്കുന്നത് കണ്ടു.

അവിടെ ഒരു അടി നടന്നാൽ ആലുവ മണപ്പുറത്തു കണ്ട ഭാവം പോലും നടിക്കാതെ ചെവി പൊത്തി പോകുന്ന അൻസിബ, ഇക്കാര്യത്തിൽ ആക്റ്റീവ് ആയി ഇടപെടുന്നതു എന്ത് കൊണ്ട് എന്ന് ചിന്തിച്ചു. പക്ഷെ പിന്നെ സംഭവം കത്തി. ഋഷി അത് പിന്നട്ട് പറയുന്നുണ്ട്. ഐസ് ക്രീം രാത്രി തിന്നത് അൻസിബ, ജിന്റോ, ഋഷി, റെസ്‌മിൻ. ഐസ് ക്രീം തീർന്നു എന്ന് പറയുമ്പോൾ, നന്ദനയോടു റെസ്‌മിൻ പറയുന്നു, അത് മുഴുവൻ തീരില്ല. ബാക്കിയുണ്ട്.

അപ്പോൾ ഋഷി: മുഴുവൻ തീർന്നു, ഞാനും അൻസിബയും ശരിക്കും കഴിച്ചു, അത് തീർന്നു .. കേട്ട റെസ്‌മിൻ ഞെട്ടി... അത് തീർത്തോ മുഴുവൻ ?

അപ്പോൾ അതാണ് , ബാക്കിയുള്ളവർ അറിയും എന്ന വെപ്രാളമാണ് അവളിൽ രാവിലെ കണ്ടത്. അതാണ് ഇരു ചെവി അറിയാതെ ഒതുക്കാൻ സത്യഭാമ നോക്കിയത് . കുറച്ചു കൂടി വ്യക്തിമായി ഇടയ്ക്കു അൻസിബ തന്റെ വെപ്രാളത്തിന്റെ കാര്യം ക്ലിയർ ആകുന്നുണ്ട് . പണ്ട് ജാസ്മിനും ഐസ് ക്രീം എടുത്തിട്ടുണ്ട് എന്ന്. ഒരു സ്വയം ന്യായീകരണ ശ്രമം. അവിടെ ഐസ് തിന്നതല്ല പ്രശ്നം എന്ന് എല്ലാവരും പറയുമ്പോഴും, തലയിൽ പൂട തപ്പുമെല്ലോ, സ്വാഭാവികം.

ഏതായാലും അൻസിബ വിചാരിച്ചേടത്തു സംഭവം ഒതുക്കാൻ പറ്റിയിട്ടില്ല. ശ്രീരേഖ ഡ്രാമ കളിച്ചു നടക്കുന്നുണ്ട്. ശേഷം സ്‌ക്രീനിൽ. എത്രെ പേര് ഇനി ഐസ് ക്രീം തീർന്നതിൽ ഞെട്ടും അറിയില്ല. ഏതായാലും ഒരു പ്രശ്നം എങ്കിൽ ഒരു പ്രശ്നം, ഇടപെട്ടല്ലോ. അൻസിബ ഫാൻസിന് ആഘോഷിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+