അന്‍സിബ ആ ഒറ്റ ഡയലോഗില്‍ ജാസ്മിന്റെ വാ അടപ്പിച്ച് കളഞ്ഞു: വേറെ ലെവല്‍ ഗെയിമെന്ന് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് സിനിമാ രംഗത്ത് നിന്നും എത്തിയ താരങ്ങളില്‍ പ്രമുഖയാണ് അന്‍സിബ ഹസന്‍. തുടക്കം മുതല്‍ തന്നെ താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. എന്നാല്‍ അത്ര സജീവമല്ലാത്ത ഒരു അന്‍സിബയേയാണ് ബിഗ് ബോസില്‍ കണ്ടത്. അധികവും റൂമിലേ കട്ടിലില്‍ ഒതുങ്ങിപ്പോകുകയായിരുന്നു താരം.
നേരെ മറിച്ച് മൈന്‍ഡ് ഗെയിമില്‍ അന്‍സിബ പുലിയാണെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. റൂമില്‍ തന്നെ ഇരിക്കുന്നു, എല്ലാവരുമായി മികച്ച രീതിയില്‍ ഇടപെടുന്നില്ല, ടാസ്കുകളില്‍ സജീവമല്ല എന്നൊക്കെയുള്ള ആരോപണം ഉണ്ടെങ്കിലും പറയേണ്ടത് കൃത്യമായ സമയത്ത് പറയുകയും, ഗെയിം രൂപപ്പെടുത്തുന്നതിലും അന്‍സിബ ഏറെ മിടുക്കിയാണെന്നാണ് താരത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

അനാവശ്യ ഷോ ഓഫ് ഇല്ലാതെ പറയുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് കാര്യം കാണാൻ മറ്റുള്ളവരെ പോലെ ഒരാളെ താങ്ങി നടക്കാതെ സ്വന്തമായ നിലപാടോടു കൂടി പേക്ഷക മനസിൽ സ്ഥാനമുറപ്പിച്ച അതുല്യ ഗെയ്മറാണ് അന്‍സിബയെന്നാണ് ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അന്‍സിഹ വേറെ ലെവല്‍ ഗെയിമറാണ്. ഒച്ചയും ബഹളവും ഒന്നും വേണ്ട ബിഗ് ബോസ് ഗെയിം മുന്നോട്ട് കൊണ്ടുപോകാൻ എന്ന് അൻസിബ വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടേയിരിക്കുന്നു. അപ്സരയെ അൻസിബ എന്ന് ടാർഗെറ്റ് ചെയ്ത് തുടങ്ങിയോ അതോട് കൂടി ഉയർന്ന ഗ്രാഫിൽ നിന്ന അപ്സരയുടെ പതനം ആരംഭിച്ചു.രതീഷ് മുതൽ അപ്സര വരെ ഈ മുപ്പത്തിമൂന്ന് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ കണ്ടത് സീസൺ 6 ലെ മൈൻഡ് ഗെയ്മറുടെ രാജ തന്ത്രത്തെയാണ്.
വലിയ സംഭവമായിട്ട് പ്രസ് മീറ്റിൽ ഒച്ചയിട്ട് സംസാരിച്ച ജാസ്മിനെയൊക്കെ ചിന്നു കുട്ടി അവിടെ ഇരിക്ക് എന്ന ഒറ്റ ഡയലോഗിൽ വാ അടപ്പിച്ച് വിട്ട ആ ക്ലാസിക് രീതിയെയൊക്കെ വർണിക്കാൻ വാക്കുകളില്ല. പ്രേക്ഷകർ എന്താണോ പുറത്ത് ചിന്തിക്കുന്നത് അത് അതേപടി അകത്ത് പറയുന്ന വേറെ ഒരു ഗെയ്മറെ സീസൺ 6 ൽ കണ്ടിട്ടുമില്ല.
എലിക്ക് വേണ്ടത് പാഷാണമാണ് എന്ന രീതിയിൽ ജാൻമോണിദാസിനെയൊക്കെ തൻ്റെ വരുതിയിൽ നിർത്തുന്ന ഒരു പ്രത്യേക രീതിയുണ്ട് ഈ മിടുക്കിക്ക് . അനാവശ്യ ഷോ ഓഫ് ഇല്ലാതെ പറയുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് കാര്യം കാണാൻ മറ്റുള്ളവരെ പോലെ ഒരാളെ താങ്ങി നടക്കാതെ സ്വന്തമായ നിലപാടോടു കൂടി പേക്ഷക മനസിൽ സ്ഥാനമുറപ്പിച്ച അതുല്യ ഗെയ്മർ.












Click it and Unblock the Notifications