Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോയ്ക്കെതിരെ സംസാരിക്കുമ്പോള്‍ കൂട്ടമായി വന്ന് സൈബർ ആക്രമണം, ഇതെന്താണ്: തുറന്നടിച്ച് അപ്സര

ബിഗ് ബോസില്‍ പുറത്ത് പോയ ആളുകളേക്കാള്‍ മോശമായ രീതിയില്‍ ഗെയിം കളിക്കുന്ന പലരും ഇപ്പോഴും ഷോയില്‍ തുടരുന്നുണ്ടെന്ന് അപ്സര. ജിന്റോ അടക്കം ഇതിന് ഉദാഹരണമാണെന്നും അപ്സര പറയുന്നു. ഞാന്‍ പുറത്ത് വന്ന് നോക്കിയപ്പോള്‍ വോട്ടിങ്ങില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ജിന്റോ ചേട്ടനാണെന്ന് അറിയാന്‍ കഴിഞ്ഞു. ജിന്റോ ചേട്ടന്‍ ഫിസിക്കല്‍ ടാസ്ക്കൊക്കെ നന്നായി ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞാല്‍ എത്ര കാര്യം അദ്ദേഹം നന്നായി സംസാരിക്കുമെന്നും അപ്സര ചോദിക്കുന്നു.

ജിന്റോ ചേട്ടന്‍ എത്ര മോശപ്പെട്ട പ്രവർത്തികള്‍ അവിടെ ചെയ്തിട്ടുണ്ട്. ഞാന്‍ ക്യാപ്റ്റനായ സമയമാണ്. ഗബ്രിയും റോക്കിയും തമ്മില്‍ എന്തോ വഴക്കുണ്ടായി, അടിയാകും എന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. വാഷ്റൂമിലായിരുന്ന ഞാന്‍ ഓടിവന്ന് അവരെ പിടിച്ച് മാറ്റി. എന്നാല്‍ ജിന്റോ ചേട്ടന്റെ മുഖത്ത് അവർ അടികൂടട്ടെ എന്ന ഭാവമായിരുന്നു. ഇങ്ങനെയാണോ ജിന്റോ ചേട്ടാ ചെയ്യേണ്ടത് അവരെ പിടിച്ച് മാറ്റെന്ന് ഞാന്‍ പറഞ്ഞു. അതായിരുന്നു പുള്ളി.

apsara-jinto

പുറത്ത് എനിക്ക് എത്രത്തോളം പിന്തുണയുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ജിന്റോ ചേട്ടന് അക്കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. അത് എങ്ങനെയാണ്. നോറ ഒരു കാര്യം ചോദിച്ചപ്പോള്‍ ജിന്റോ കൊടുത്ത മറുപടി നിങ്ങള്‍ എല്ലാവരും കണ്ടതാണ്. അത് എങ്ങനെയാണ് നിങ്ങള്‍ക്ക് ഒരു തമാശായി കാണാന്‍ കഴിയുന്നത്. അത് എങ്ങനെയാണ് ഒരു കോണ്‍ഫിഡന്‍സ് ലെവലിലേക്ക് വരെ എത്തിക്കുന്നതെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപ്സര പറയുന്നു.

പുറത്തിറങ്ങിയ പല മത്സരാർത്ഥികളും പറഞ്ഞ ഒരു കാര്യമുണ്ട്. ജിന്റോയ്ക്ക് എതിരെ പറയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വരുന്നത് വലിയ ആക്രമണമാണ്. വലിയ മോശം രീതിയിലുള്ള കമന്റുകളും പ്രതികരണങ്ങളുമാണ് വരുന്നത്. ജിന്റോ എന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും മോശം കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പ്രവർത്തികളെ കുറിച്ചാണ് പറയുന്നത്.

ജിന്റോ എന്ന വ്യക്തി നല്ല വ്യക്തിയാണ്. എനിക്ക് എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചാല്‍ അദ്ദേഹം സഹായിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്നാല്‍ അദ്ദേഹം അവിടെ കാണിക്കുന്ന കാര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തി, സംസാരം ഇതൊന്നും എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത് നമ്മള്‍ പുറത്ത് പറയുമ്പോള്‍ സോഷ്യല്‍ മീഡിയുള്ള ആളുകള്‍ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്.

ജിന്റോയാണ് അവിടെ കൂട്ടമുണ്ടാക്കിയത്. ഒറ്റക്ക് നിന്ന് കളിച്ചവരാണ് പുറത്ത് പോയത്. ജാസ്മിന്റെ ഒരു ഡ്രസ് സെറ്റിയില്‍ കണ്ടെന്നും പറഞ്ഞ് പ്രശ്നമാക്കിയ ജിന്റോയാണ് ഉപയോഗിച്ച അണ്ടർവെയർ വാഷ് ചെയ്യാതെ അടുക്കളയില്‍ കൊണ്ടുപോയി വെക്കുന്നത്. അദ്ദേഹത്തെ എന്താണ് ഞങ്ങള്‍ വിളിക്കേണ്ടത്. ഞാന്‍ അദ്ദേഹത്തിന് മണ്ടനെന്ന ടാഗ് കൊടുത്തിട്ടില്ല. ആ വീട്ടിലെ ഏറ്റവും ബുദ്ധിമാനായ വ്യക്തി ജിന്റോ ചേട്ടനാണ്. ഇവിടുന്ന് പോകുമ്പോള്‍ അദ്ദേഹം കുറേ കാര്യം പ്ലാന്‍ ചെയ്തിരുന്നു. ബുദ്ധിപരമായി തന്നെ അദ്ദേഹം അത് അവിടെ നടപ്പാക്കുന്നുണ്ടെന്നും അപ്സര കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+