ജാസ്മിനെ അടിച്ചിട്ടും ബിഗ് ബോസ് റസ്മിനെ പുറത്താക്കാത്തത് അനീതിയല്ല; അതിന് ചില കാരണങ്ങളുണ്ട്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ കഴിഞ്ഞ ആഴ്ച നടന്ന നാടകീയമായ സംഭവമായിരുന്നു റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിട്ടത്. എന്താണ് സംഭവിച്ചതെന്ന് ബിഗ് ബോസ് കൃത്യമായി കാണിച്ചില്ലെങ്കിലും നടന്നതിനെക്കുറിച്ച് ഏകദേശ ധാരണ പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ഫിസിക്കല്‍ അസാള്‍ട്ട് നടത്തിയിട്ടും റസ്മിനെ എന്തുകൊണ്ട് പുറത്താക്കിയില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത്. എന്നാല്‍ അതിന് വ്യക്തമായ കാരണമുണ്ടെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഗബ്രി ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യമുണ്ട്. മഞ്ഞ കണ്ണട ഇട്ടുനോക്കുന്നവന് മുന്നിൽ കാണുന്നത് എല്ലാം മഞ്ഞയായിട്ട് തോന്നും റസ്മിന്‍ - ജാസ്മിൻ വിഷയം വളച്ചൊടിക്കുന്നവരോടാണ്. ഒരുപാട് കമന്റ് ഞാൻ കണ്ടു ഗ്രുപ്പിൽ. ജാസ്മിൻ ജിന്റോയെ അടിച്ചത് ഫിസിക്കൽ അസാള്‍ട്ടാണെന്നും ജാസ്മിനെ പുറത്താക്കാത്തത് എന്താണെന്നും.

കൊതുകിനെ അടിക്കുന്നത് പോലും മനസ്സിലാകാത്ത രീതിയിലേക്ക് മാറിയിരിക്കുന്നു വസന്തങ്ങൾ. വാർദ്ധക്യ പെൻഷൻ പറ്റി നാലു രൂപയുടെ അരി കഴിക്കുന്നത് കൊണ്ടായിരിക്കും ബോധം കുറഞ്ഞു പോകുന്നത്. പിന്നെ ഒരു ചോദ്യമുണ്ട് ഇത് എന്താണ് രണ്ടുപേർക്കും രണ്ട് നീതിയോ. ജാസ്മിനെ ബിഗ് ബോസ് ഫേവർ ചെയ്യുന്നു. റസ്മിനെ ബിഗ് ബോസ് ഫേവർ ചെയ്യുന്നു. പാവം റോക്കി ക്ക് അനീതി.
ആദ്യമേ ഒരു കാര്യം മനസ്സിലാക്കുക. റോക്കി സിജോയെ അടിച്ച പോലെ ഗുരുതര പരിക്ക് ഏൽപ്പിക്കുന്ന പ്രവർത്തി ആണെങ്കിൽ ബിഗ് ബോസ് ഡയറക്ട് ആക്ഷൻ എടുക്കും. അവിടെ സിജോ തനിക്ക് പരാതി ഇല്ല എന്ന് പറഞ്ഞിട്ടും ബിഗ് ബോസ് പുറത്താക്കി. കാരണം അത് ഒരു ക്രൈം തന്നെയാണ്.അതിന്റെ പേരിൽ പുറത്ത് ഇപ്പോൾ കേസ് നടക്കുന്നുണ്ട്. മറ്റു ഫിസിക്കല്‍ ആസാള്‍ട്ടുകളും നമുക്ക് കുറച്ച് പരിചയപ്പെടാം..
ഒന്നാമത്തെ സീസണില്‍ സാബു മോൻ ചെയ്തത്. അത് ഒരു അടി ഒന്നുമല്ല തള്ളിയതാണ്. ഇങ്ങനെയുള്ള പ്രവർത്തിയിൽ ബിഗ് ബോസ് അവരോട് ചോദിക്കും ആക്ഷൻ എടുക്കണോ വേണ്ടയോ എന്ന്. അപ്പോൾ ആസാൾട്ട് നേരിട്ട് വ്യക്തിക്ക് അഭിപ്രായം പറയാം. അവിടെ സാബുവും അവരും അത് ഒത്തുതീർപ്പിലാക്കി. തുടർന്ന് അവർക്ക് ഗെയിം കണ്ടിന്യൂ ചെയ്യാൻ പറ്റി
സീസൺ ഫോറിൽ റോബിൻ ചെയ്തതും ഇതുതന്നെയായിരുന്നു. പക്ഷേ അവിടെ റിയാസ് റോബിനെ പുറത്താക്കണം എന്ന് പറഞ്ഞു. അതുകൊണ്ട് റോബിനെ പുറത്താക്കി. മുന്നേ ഞാൻ പറഞ്ഞ കണ്ണട വെച്ച് നോക്കുന്ന കണ്ണിൽ കാണുന്നത് എല്ലാം മഞ്ഞ ആയിട്ടേ തോന്നുന്നത്.. ജനങ്ങൾ അത് വളച്ചുപിടിച്ചു റോബിനെ വെറുതെ കാരണമില്ലാതെ പുറത്താക്കി ഇത് അനീതി എന്ന്...
ജനങ്ങൾ പറയുന്നത് എല്ലാം ബിഗ് ബോസിന് കേൾക്കേണ്ട ആവശ്യമില്ല. ഇവിടെ വോട്ട് ചെയ്യുന്നതില്‍ മാത്രമേ ജനങ്ങളുടെ കയിലേക്ക് അവകാശ പത്രം കൊടുക്കുന്നുള്ളൂ . ഇതേ കാര്യം തന്നെയാണ് റസ്മിന്‍ ജാസ്മിന്‍ ഇഷ്യൂ. റോക്കി ഇടിച്ചത് പോലെ ഇടി കൊണ്ടിട്ട് ജാസ്മിൻ ഹോസ്പിറ്റലിൽ പോയിട്ട് കിടന്നിട്ട് ഒന്നുമില്ല. അതിന് മാത്രും ഒന്നും അവിടെ സംഭവിച്ചിട്ടില്ല. അതിന് ജാസ്മിന് കേസുമില്ല...
ഈ സാഹചര്യത്തില്‍ യെല്ലോ കാർഡ് കൊടുത്തത് വരെ അനീതി എന്ന് വേണമെങ്കിൽ പറയാം. പ്രേക്ഷകർ ഈ കാര്യം പറഞ്ഞ് അത്രത്തോളം പ്രതിഷേധിച്ചതുകൊണ്ടാണ് ബിഗ് ബോസ് ഇങ്ങനെ ഒരു നിലപാട് എടുത്തത്.












Click it and Unblock the Notifications