ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ലെന്നും ജാന്മോണി: അവനെ നേരത്തെ പുറത്താക്കണമായിരുന്നു
ബിഗ് ബോസിലെ ഫാമിലി വീക്ക് കുറച്ചുകൂടെ നേരത്തെ വേണമായിരുന്നുവെന്ന് ജാന്മോണി ദാസ്. എല്ലാവർക്കും ആ സന്തോഷം അനുഭവിക്കാനുള്ള അവസരം ഉണ്ടാകണമായിരുന്നു. ഒന്നരമാസം കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ ഇറങ്ങിയത്. ഫാമിലി നേരത്തെ വന്നാല്‍ നന്നായിരുന്നുവെന്നും ജാന്മോണി ദാസ് പറയുന്നു. സീസണ്‍ 6 ല്‍ നിന്നും നേരത്തെ പുറത്തായ ജാന്മോണി ദാസ് അറിയപ്പെടുന്ന സെലിബ്രിറ്റ് മേക്കപ്പ് ആർട്ടിസ്റ്റാണ്.
ഈ സീസണില്‍ ജിന്റോ ചേട്ടന്‍ കപ്പ് അടിക്കണമെന്നാണ് ആഗ്രഹം. അദ്ദേഹം എന്റെ ചേട്ടനാണ്. അതുകൊണ്ട് തന്നെ അദ്ദേഹം വിജയിക്കണമെന്ന വലിയ ആഗ്രഹം എനിക്കുണ്ട്. വളരെ ഇന്നസെന്റായ വ്യക്തിയാണ് ജിന്റോ ചേട്ടന്‍. എത്ര അടികൂടിയാലും പുള്ളി അതെല്ലാം പെട്ടെന്ന് തന്നെ മറക്കും. ദേഷ്യം മനസ്സില്‍ വെക്കാത്തയാളാണ്. ഒരു കുട്ടിയുടെ മനസ്സാണ്.

വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്. ജിന്റോ ചേട്ടന്‍, റിഷി എന്നിവരാണ് ആ വീട്ടില്‍ വളരെ ജെനുവിനായിട്ട് ഇപ്പോള്‍ കളിക്കുന്നത്. ജിന്റോ കപ്പ് അടിക്കുമോ ഇല്ലയോ എന്ന് നമുക്ക് കാണാം. രണ്ടാമതായി റിഷി വരണമെന്നാണ് എന്റെ ആഗ്രഹം. ജാസ്മിന്റെ കാര്യമാണെങ്കില്‍ ഗബ്രിയോട് ചോദിക്കണം. അവന് കൂടുതല്‍ പറയാന്‍ കഴിയുമെന്നും ചിരിച്ചുകൊണ്ട് ജാന്മോണി ദാസ് പറയുന്നു.
സത്യം പറഞ്ഞാല്‍ ഗബ്രിയുടെ കാര്യം പറയാന്‍ എനിക്ക് താല്‍പര്യം ഇല്ല. ഗബ്രി പുറത്ത് വന്നപ്പോള്‍ ചില കാര്യങ്ങളൊക്കെ പറഞ്ഞു. അതിന്റെയൊക്കെ സത്യം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. നമുക്ക് എല്ലാവർക്കും കുടുംബമൊക്കെയുണ്ട്. അതൊക്കെ നോക്കിയിട്ട് സംസാരിക്കുന്നത് നല്ലതാണ്. ജാസ്മിന്‍ കാരണമാണ് ഗബ്രി പുറത്തേക്ക് പോയതെന്നാണ് ഞാന്‍ കരുതുന്നത്.
സിബിനും ഞാനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ പല കാര്യങ്ങളും എനിക്ക് കൃത്യമായിട്ട് അറിയാം. സിബിന്‍ ഒരു ആഗ്യം കാണിച്ചെന്നും പറഞ്ഞ് പുള്ളിയെ പുറത്താക്കി. പക്ഷെ ഫിസിക്കല്‍ അസാള്‍ട്ട് നടത്തിയ റസ്മിനെ യെല്ലോ കാർഡ് കൊടുത്ത് അവിടെ നിർത്തിയത് എനിക്ക് ഇഷ്ടമായിട്ടില്ല. അതുപോലെ തന്നെ ഹോട്ടല്‍ ടാസ്കും എനിക്ക് ഇഷ്ടപ്പെട്ടില്ല.
ഒരു ഹോട്ടലിന്റെ സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല. ശ്വേത ചേച്ചിക്കും സാബുചേട്ടനും കിട്ടേണ്ട ബഹുമാനം അവിടെ കിട്ടിയിട്ടില്ല. അങ്ങനത്തെ കുറേ കാര്യം ഉണ്ട്. നോറയും റസ്മിനും ഒരുമിച്ച് ബാത്ത് റൂമില്‍ കയറി സംസാരിക്കുന്നതും കണ്ടു. ഏറ്റവും വലിയ കോമഡി എന്ന് പറയുന്നത്, ഞാന്‍ ശപിച്ചെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയ നോറ മുഖത്ത് നോക്കി ശപിച്ചപ്പോള്‍ ആരും അത് ചോദ്യം ചെയ്തില്ലെന്നതാണെന്നും ജാന്മോണി ദാസ് വ്യക്തമാക്കുന്നു.
അർജുന്റെ ആരാധകർ എന്നെ ലക്ഷ്യമിടുന്നുണ്ട്. ഫോണ്‍ വിളിച്ചും ചീത്ത പറയുന്നു. അതിന്റെ പേരിലൊന്നും ഞാന്‍ ഒന്നും പറയില്ല. എല്ലാവരും മനസ്സിലാക്കേണ്ടത് ജനങ്ങള്‍ ആരും പൊട്ടന്മാരല്ലെന്നുള്ളതാണ്. അവർ എല്ലാം കാണുന്നുണ്ട്. അവർക്ക് കാര്യവും മനസ്സിലാകുന്നുണ്ട്. ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്. അവളെ പിന്തുണയ്ക്കണം. ഗബ്രിയെ കുറച്ച് മുന്നേ പുറത്താക്കണമായിരുന്നു. ഗബ്രി പോയതിന് ശേഷം ജാസ്മിന്‍ നന്നായി കളിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു.
ജാസ്മിനോട് പ്രണയം പറഞ്ഞിട്ടില്ലെന്ന ഗബ്രിയുടെ വാദം സൂചിപ്പിച്ചപ്പോള്‍ "എല്ലാം നിങ്ങള്‍ കൃത്യമായി കണ്ടതല്ലേ. പിന്നെ എന്തിനാണ് ഇങ്ങനെ ചോദിച്ചത്. അവനോട് തന്നെ ഇക്കാര്യം ചോദിക്കണം" എന്നായിരുന്നു ജാന്മോണി ദാസിന്റെ മറുപടി. ശ്രീരേഖ ചേച്ചി വളരെ സ്വീറ്റാണ്. അവരോട് ഞാന്‍ സംസാരിച്ചെന്നും ജാന്മോണി ദാസ് പറയുന്നു.












Click it and Unblock the Notifications