'ജാസ്മിന്‍ ആര്‍മി അന്‍സിബയെ ഡീഗ്രേഡ് ചെയ്യുന്നത് ആ ഒരൊറ്റ കാരണത്താല്‍.. എന്നാലും അന്‍സിബ കൂള്‍'; കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ആഴ്ചകളിലേക്ക് കടക്കാനിരിക്കുകയാണ്. 50 ദിവസം പിന്നിട്ടതോടെ ടാസ്‌കുകളുടെ രീതിയും സ്വഭാവവും ഒക്കെ മാറി. അതിനിടെ ചലഞ്ചേഴ്‌സായി ഒന്നാം സീസണിലെ ജേതാവ് സാബുവും മത്സരാര്‍ത്ഥിയായ ശ്വേത മേനോനും എത്തിയിരുന്നു. ഇപ്പോഴിതാ മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് എത്തുന്ന സെഗ്മെന്റും ആരംഭിച്ചിരിക്കുകയാണ്.
അതിനിടെ അന്‍സിബയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രേക്ഷകന്‍ പങ്ക് വെച്ച കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ അന്‍സിബയെ ശ്രദ്ധിച്ചപ്പോള്‍ മൂന്നാഴ്ച്ചക്ക് അപ്പുറം നില്‍ക്കില്ല എന്നാണ് തോന്നിയത് എന്നും എന്നാല്‍ രണ്ടാമത്തെ ആഴ്ച തൊട്ട് അന്‍സിബ കാര്യങ്ങള്‍ മനസിലാക്കി കളിക്കാന്‍ തുടങ്ങി എന്നുമാണ് കെ ജി പൊതുവാള്‍ എന്ന പ്രൊഫൈലില്‍ നിന്ന് പങ്ക് വെച്ച കുറിപ്പില്‍ പറയുന്നത്.

ആദ്യം ഇഷ്ടമില്ലാതിരുന്നിട്ടും പിന്നീട് എന്തുകൊണ്ടാണ് അന്‍സിബയോട് ഇഷ്ടം തോന്നിയത് എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അന്‍സിബയുടെ പോസിറ്റീവും നെഗറ്റീവും ചൂണ്ടിക്കാട്ടി കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ജാസ്മിന്‍ ആര്‍മി എന്തുകൊണ്ടാണ് അന്‍സിബയെ ഡീഗ്രേഡ് ചെയ്യുന്നത് എന്നതിനെ കുറിച്ചും വൈറല്‍ കുറിപ്പിലുണ്ട്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
എന്തുകൊണ്ട് അന്‍സിബ?
സീസണ്‍ കണ്ട് തുടങ്ങിയപ്പോള്‍ ആരോ നിര്‍ബന്ധിച്ചു ഷോയില്‍ വന്ന ആറ്റിറ്റിയൂഡ് ആയിരുന്നു അന്‍സിബയ്ക്ക്. പ്രൊഫൈല്‍ എടുത്ത് നോക്കിയപ്പോ അന്‍സിബ ഹൗസിനുള്ളില്‍ ധരിച്ച ഏതോ ചുരിദാര്‍ സാരി കൊളാബ് കണ്ട്. മാക്‌സിമം 3- വീക്ക് നിന്ന് ചുരിദാര്‍ സാരി പരസ്യം കഴിഞ്ഞ് ഇറങ്ങി പോകും എന്ന് കരുതി. സെക്കന്റ് വീക്കില്‍ ആണ് അന്‍സിബ കൃത്യമായി ഹൗസിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ വിലയിരുത്തുന്നത് എപ്പിസോഡില്‍ കണ്ടത്.
പുറത്തു നിന്ന് കാണുന്ന ഓഡിയന്‍സിന്റെ പള്‍സ് അറിയുന്ന പോലുള്ള അഭിപ്രായം. അന്‍സിബയെ ഇഷ്ടപ്പെടാന്‍ ഉള്ള മെയിന്‍ കാരണം അന്‍സിബ വളരെ കൂള്‍ ആയിട്ടാണ് അതിനുള്ളില്‍ നില്‍ക്കുന്നത് എന്നാണ്. പ്രഷര്‍ കുക്കര്‍ എന്ന് ലാലേട്ടനും മറ്റ് മത്സരാര്‍ത്ഥികളും ഒരേ പോലെ അഭിപ്രായം പറയുന്ന ഒരു ഷോയില്‍ അവര്‍ വളരെ കൂള്‍ ആയി നില്‍ക്കുന്നു (പവര്‍ ടീമില്‍ കയറി രണ്ട് മൂന്ന് ദിവസം അവര്‍ സ്‌ട്രെസ്ഡ് ആയി.
അത് കൊണ്ടാവാം കയറി മൂനാം ദിവസം തന്നെ പവര്‍ റൂം മതിയായി എന്ന് പറഞ്ഞു കേട്ടിരുന്നു). വല്യ ഗെയിമര്‍ ആണെന്നോ ഇത്ര ദിവസം നില്‍ക്കുമെന്നോ അവര്‍ക്കൊരു അവകാശവാദവും ഇല്ല. അവര്‍ ഏറെക്കുറെ അവരുടെ തന്നെ കമ്പനി ഇഷ്ടപ്പെടുന്നു
പോസിറ്റീവ്‌സ്
അന്‍സിബയെ പ്രൊവൊക് ചെയ്യാന്‍ എളുപ്പമല്ല. ഇനി വല്ല വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടാലും അവര്‍ക്ക് ജയിക്കണമെന്ന വാശിയില്ല. അവര്‍ക്കവരുടെ മനസമാധാനമാണ് വലുത്. സംസാരിക്കാന്‍ താല്പര്യമില്ല എന്ന് പറഞ് നിര്‍ത്തി പോകാന്‍ അവര്‍ക്ക് പറ്റുന്നുണ്ട്. മോശം ഭാഷയോ പദപ്രയോഗമോ ഒക്കെ ചെയ്തു റിഗ്രറ്റ് ചെയ്യുന്നില്ല, ഓഡിയന്‍സിനെ വെറുപ്പിക്കുന്നില്ല. ഓഡിയന്‍സുമായി കണക്ട് ആവുന്ന തരത്തില്‍ സംസാരിക്കുന്നു. ഡിബേറ്റ് പോലുള്ള ടാസ്‌കുകളില്‍ കൃത്യമായി പോയിന്റ് എടുത്തു സംസാരിക്കും
നെഗറ്റീവ്
സ്‌ട്രോങ്ങ് ലൈക്‌സും ഡിസ് ലൈക്‌സും ഉണ്ട്. ഇഷ്ടപ്പെടാത്തവരെ അകറ്റി നിര്‍ത്തും. ഇഷ്ടപ്പെടുന്നവര്‍ തെറ്റ് ചെയ്താലും തിരുത്താനോ ഉപദേശിക്കാനോ പോകില്ല. എന്റര്‍ടൈന്‍മെന്റ് സൈഡ് ഗെയിം ഒക്കെ വീക്ക് ആണ്.
ഡീഗ്രേഡിങ്
ജാസ്മിന്‍ ആര്‍മി ആണ് അന്‍സിബയെ കൂടുതല്‍ ഡീഗ്രേഡ് ചെയ്തു കണ്ടിട്ടുള്ളത്. ഏറെക്കുറെ നല്ല കുട്ടി ഇമേജ് ഉള്ള അന്‍സിബ ഭൂരിഭാഗം സീരിയല്‍ പ്രേക്ഷകര്‍ ഉള്ള ഈ ഷോ യില്‍ വോട്ട് വാരും എന്ന് മറ്റാരേക്കാളും നന്നായി അവര്‍ക്കറിയാം. അന്‍സിബ ആണെങ്കില്‍ ഓഡിയന്‍സിന് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താ മതി എന്ന മട്ടില്‍ ആണ് അവിടെ നില്‍ക്കുന്നത്.












Click it and Unblock the Notifications