ജാസ്മിനും ഗബ്രിയുമൊക്കെ എത്രയോ ഭേദം: സിബിന് മനക്കരുത്തില്ല, ബിഗ് ബോസിന് ചേരില്ല
ബിഗ് ബോസ് മലയാളം സിസണ്‍ 6 ല്‍ നിന്നും സിബിന്‍ പുറത്ത് പോയതിന് പിന്നാലെ വലിയ വിമർശനമാണ് ഒരു വിഭാഗം പ്രേക്ഷകർ ബിഗ് ബോസ് അധികൃതർക്ക് നേരെ നടത്തുന്നത്. ബിഗ് ബോസിന്റെ ഭാഗത്തും നിന്നും ഉണ്ടായ കനത്ത വിമർശനമാണ് സിബിനെ തളർത്തിയതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അത്രമാത്രം വിമർശനം കേള്‍ക്കാനും കടുത്ത ശിക്ഷകള്‍ വിധിക്കാനും മാത്രമുള്ള കുറ്റങ്ങള്‍ അവന്‍ ചെയ്തിരുന്നില്ലെന്നാണ് സിബിനെ അനുകൂലിക്കുന്നവരുടെ അവകാശവാദം.
മറുവശത്ത് സിബിനെ വിമർശിക്കുന്നവരും ഉണ്ട്. ചെയ്ത തെറ്റിനുള്ള ശിക്ഷ തന്നെയാണ് സിബിന് കിട്ടിയത്. പിന്നെ സിബിന്‍ പുറത്ത് പോകുന്നതിലേക്ക് നയിച്ചത് ഒരു മത്സരാർത്ഥി എന്ന നിലയില്‍ മനക്കരുത്ത് ഇല്ലാതെ പോയതുകൊണ്ടാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിന് ബിഗ് ബോസ് അധികൃതരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അത്തരത്തില്‍ ബിഗ് ബോസ് അധികൃതരെ പിന്തുണച്ചുകൊണ്ടുള്ള ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇവിടെ ചിലർ പറയുന്ന കേട്ടാൽ ഷോ ഡയറക്ടർ അകത്തു കയറി സിബിനെ പിടിച്ചു പുറത്ത് കളഞ്ഞ പോലെ ആണല്ലോ. സത്യത്തിൽ എന്താ സംഭവിച്ചത്, ഇവൻ മോശം ആഗ്യം കാണിച്ചതുകൊണ്ട് വീക്കെന്‍ഡില്‍ അതിനെ പറ്റി ലാലേട്ടൻ ചോദിച്ചു വാണിംഗ് കൊടുത്തു. ഡയറക്റ്റ് നോമിനേഷൻ ഇടുകയും പവർ ടീമിൽ നിന് പുറത്താക്കുകയും ചെയ്തു.
സെയിം കാര്യം അതിന്റെ മുന്നിൽ ഉള്ള വീക്ക് അഭിഷേക് എസിന് കിട്ടിയിട്ടുണ്ട്. ഈ സീസൺ ഏത് വീക്ക് എടുത്താലും ജാസ്മിനും ഗബ്രിക്കും കിട്ടിയപോലെ റോസ്സ്റ്റിംഗ് ആർക്കും കിട്ടിയിട്ടില്ല. പിന്നെ കഴ്ഞ്ഞ സീസൺ വീക്കെൻഡ് എപ്പിസോഡില്‍ മാരാറിനെ നിർത്തി പൊരിച്ചതിന് കണക്കില്ല.
മധു വിഷയം, മുണ്ട് പൊക്കൽ, ശോഭയുടെ ബിസിനസിനെ പറ്റി പറഞ്ഞത് അങ്ങനെ എത്ര എത്ര കാര്യങ്ങല്‍. കൂടാതെ അനിയൻ മിഥുന്റെ മിലിറ്ററി കഥ, വിഷ്ണുന്റെ സെക്സ് ജോക്സ് എല്ലാർക്കും നല്ല പോലെ കിട്ടിയിട്ടുണ്ട്. ഇനി കാര്യത്തിലേക് വരാം, ഇവർ നേരിട്ട ലെവലിൽ ഒന്നും സിബിൻ ഇതുവരെ നേരിട്ടിട്ടില്ല.
ഇവർ എല്ലാം അവിടെ പിടിച്ചു നിന്നു ഗെയിം കളിച്ചത് മനക്കരുത്തുകൊണ്ടാണ്. ബിഗ്‌ബോസ് ഷോ എന്നാൽ ഇമോഷണൽ ഗെയിം ആണ്. സിബിനു ഇല്ലാതെ പോയത് അതാണ് . ഒരു ലോലൻ ആയി പോയി. ഇത് പോലെ ഒരു ഷോയിൽ പിടിച്ചു നില്കാൻ ഉള്ള മിനിമം മാനസിക കരുത്തില്ലെങ്കില്‍ ഷോ ടീം എന്താ ചെയുക. നിങ്ങൾ സപ്പോർട്ട് ചെയ്തു എന്നുവെച്ച് ഇങ്ങനെ കരഞ്ഞു എല്ലാവരേയും കുറ്റക്കാർ ആക്കിയിട്ടു ഒരു കാര്യമില്ല. അവൻ തന്നെ ആണ് സ്വയം ഇങ്ങനെയൊക്കെ വരുത്തി വെച്ചത്.












Click it and Unblock the Notifications