ജിന്റോയെക്കാള്‍ ജാസ്മിനാണ് ആളുകള്‍ക്കിടയില്‍ ചർച്ചാ വിഷയമായിരുന്നത്; ബിഗ് ബോസ് സീരിയല്‍ പോലെയായി: ഷിയാസ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ജേതാവ് ജിന്റോ തന്റെ സുഹൃത്ത് മാത്രമല്ല, ട്രെയിനർ കൂടിയാണെന്ന് ഷിയാസ് കരീം. ഞാനൊക്കെ ചെറുപ്പം തൊട്ടെ കാണുന്ന ബോഡി ബില്‍ഡറാണ്. ഒരു പാവം മനുഷ്യനാണ്. സിനിമയില്‍ അഭിനയിക്കണമെന്നൊക്കെ വലിയ ആഗ്രഹമാണ്. ചെറിയ ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ബിഗ് ബോസിലൂടെ എല്ലാവരും തിരിച്ചറിയാന്‍ തുടങ്ങി. ജിന്റോ ജയിക്കുമെന്നൊന്നും എനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷെ പുള്ളി പുള്ളിയായി നിന്നതുകൊണ്ടാണ് ജയിച്ചതെന്നും ഷിയാസ് പറയുന്നു.
പുള്ളി അവിടെ ഗെയിം പ്ലാന്‍ ചെയ്തോ, കളിച്ചോ എന്നൊന്നും എനിക്ക് അറിയില്ല. ബിഗ് ബോസില്‍ പോയി സാഹചര്യത്തിന് അനുസരിച്ച് നിന്നാല്‍ തന്നെ നമ്മള്‍ ജയിച്ചു. ജിന്റോ ജയിച്ചത് നന്നായി, നല്ല പൈസ കിട്ടിയല്ലോ. എല്ലാ സീസണുകളിലും വ്യത്യസ്തമായ ആളുകളാണ് വരുന്നത്. ഈ സീസണ്‍ നോക്കുകയാണെങ്കില്‍ ജിന്റോ അതില്‍ വ്യത്യസ്തമായ ഒരു കഥാപാത്രമായതുകൊണ്ടാണ് ജനങ്ങള്‍ ജയിച്ചത്.

ജിന്റോ ബിഗ് ബോസ് വിന്നിങ് മെറ്റീരിയല്‍ അല്ലെന്ന് തോന്നുന്നവർ ഉണ്ടെങ്കില്‍ അവരോട് ഞാനെന്ത് പറയാനാണ്. ജിന്റോയ്ക്ക് വോട്ട് ചെയ്യാത്തവരായിരിക്കും അങ്ങനെ പറയുന്നത്. നേരെ മറുവശത്ത് ജിന്റോയെ പിന്തുണച്ചവരും കപ്പ് കിട്ടിയതില്‍ സന്തോഷിക്കുന്നവരുണ്ട്. എല്ലാത്തിലും രണ്ട് പക്ഷം ഉണ്ടാകുമല്ലോ. കപ്പ് കിട്ടിയതില്‍ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകും. എനിക്ക് എന്താലും സന്തോഷമാണെന്നും ഷിയാസ് പറയുന്നു. ഓണ്‍എയർ കേരള എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്ക് സിജോയെ ഇഷ്ടമായിരുന്നു. ജാസ്മിനോടും ഇഷ്ടക്കുറവല്ല, ഗെയിം ചെറിയ രീതിയില്‍ പാളിപ്പോയതാണ്. അല്ലെങ്കില്‍ അവള്‍ രണ്ടാമത് വരേണ്ടതായിരുന്നു. അർജുന്‍ ഒരു സ്വീറ്റ് ബോയി, നല്ല പയ്യന്‍ ഇമേജാണ്. നോറയെ ഇമിറ്റേറ്റ് ചെയ്തത് അല്ലാതെ പുള്ളി നല്ലൊരു കണ്ടന്റ് കൊടുത്തതായി തോന്നിയിട്ടില്ല. ആരേയും ഉപദ്രവിക്കാതെ നിന്നയാള്‍ കൂടിയാണ് അർജുന്‍.
ജിന്റോയെക്കാള്‍ ജാസ്മിനെക്കുറിച്ചാണ് സീസണ്‍ 6 ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത്. ഒരു സീസണില്‍ വിവാദങ്ങള്‍ ആകുന്ന ആളുകളെക്കുറിച്ചാണല്ലോ കൂടുതല്‍ സംസാരിക്കുക. കോംമ്പോയൊക്കെ ആളുകള്‍ക്ക് നെഗറ്റീവായി ഫീല്‍ ചെയ്തു. എന്നാല്‍ അവർക്ക് അങ്ങനെ ആയിരിക്കില്ല. ഞാന്‍ പറയുന്നത് സീസണ്‍ 6 പ്രധാനമായും മുന്നോട്ട് പോയത് ജിന്റോ-ജാസ്മിന്‍ എന്നീ രണ്ട് പേരിലാണ്. അതില്‍ അല്‍പം മുന്നിട്ടത് ജാസ്മിനും. നെഗറ്റീവായാലും പോസിറ്റീവായാലും.
സീസണ്‍ 6 ല്‍ അത്ര ശക്തരായ മത്സരാർത്ഥികള്‍ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. ഒന്നാമത് ബിഗ് ബോസ് ഇപ്പോള്‍ ഒരു സീരിയല്‍ പോലെ ആയി തുടങ്ങിയിട്ടുണ്ട്. ചെറിയ പൈസക്കാണ് ഇപ്പോള്‍ അധികം ആളേയും വിളിക്കുന്നത്. നല്ല പൈസ ലഭിക്കുന്നവർ വളരെ കുറവാണ്. അതിന്റെ ഒരു പ്രശ്നം ഷോയ്ക്കുണ്ട്. നമ്മുടെയൊക്കെ ഷോയില്‍ ഞാന്‍ അടക്കമുള്ള ഒന്നോ രണ്ടോ പേരെ മാത്രമായിരുന്നു ആളുകള്‍ അറിയാത്തതായി ഉണ്ടായിരുന്നുള്ളു. എന്നാല്‍ സീസണ്‍ 6 ല്‍ നേരെ തിരിച്ചുമായിരുന്നു.
ബിഗ് ബോസിന് പ്രതീക്ഷിച്ച ആളുകളേയും കിട്ടിയിരുന്നില്ല. നടീ-നടന്മാരൊക്കെ ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നല്ലോ. ജാസ്മിനും ഗബ്രിയും പ്ലാന്‍ ചെയ്ത് വന്ന കോംമ്പോയാണോ എന്നൊന്നും എനിക്ക് അറിയില്ല. നമ്മള്‍ അവിടെ ഇവിടേയും കേട്ടത് പറയരുത്. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നൊന്നും അവർ പറഞ്ഞിട്ടില്ല. നാട്ടുകാർക്കാണ് അവരെ തമ്മില്‍ കല്യാണം കഴിപ്പിക്കാന്‍ തിരക്ക്. ബിഗ് ബോസ് എന്ന ഷോയില്‍ കാര്യങ്ങള്‍ എങ്ങനെ വേണമെങ്കിലും പുറത്തേക്ക് എഡിറ്റ് ചെയ്ത് വിടാന്‍ സാധിക്കുമെന്നും ഷിയാസ് കരീം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications