Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ ജാഫറിനെ വീട്ടുകാർ വെറുക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല: അതിന് കാരണങ്ങള്‍ ഏറെയുണ്ട്

ബിഗ് ബോസ് മലയാളം സീസണിലെ കേന്ദ്ര കഥാപാത്രം എന്ന് തന്നെ പറയാന്‍ കഴിയുന്ന മത്സരാർത്ഥിയാണ് ജാസ്മിന്‍ ജാഫർ. ബിഗ് ബോസിന് അകത്തും പുറത്തുമായി രൂപപ്പെട്ട കണ്ടന്റുകളില്‍ ഭൂരിപക്ഷവും ജാസ്മിനുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. വിമർശനങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും ഷോയിലെ മികച്ച മത്സരാർത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍ എന്നതില്‍ സംശയമില്ല. എന്നാല്‍ ചില പിഴവുകള്‍ താരത്തിന്റെ ഭാഗത്ത് നിന്ന് വരികയും ചെയ്തിട്ടുണ്ട്.

ജാസ്മിന്റെ ഭാഗത്ത് നിന്നും വന്ന തെറ്റുകള്‍ എന്തെല്ലാമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. തീർത്ഥും ഒരു പ്രേക്ഷകന്റെ വ്യക്തിപരമായ അഭിപ്രായമായ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmin-gabri

ജാസ്മിൻ പൊതുജനങ്ങൾക്കിടയിൽ വലിയൊരു വിഭാഗത്തിന് എന്തുകൊണ്ട് വെറുക്കപ്പെട്ടവളായി. അതിന് പല കാരണങ്ങളാണുള്ളത്. അത്തരത്തില്‍ ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്.

1. നല്ല നർമ്മ ബോധമുള്ള പെൺകുട്ടി, ഒരുപാട് പ്രതീക്ഷകളോടെ ജനം കാത്തിരുന്നു. എന്നാൽ നർമം പ്രതീക്ഷിച്ച, തഗ് പ്രതീക്ഷിച്ച ഇവളിൽ നിന്നു തിരിച്ചു കിട്ടിയത് വില അർത്ഥമില്ലാത്ത പഞ്ചില്ലാത്ത കുറഞ്ഞ സംസാരങ്ങൾ മാത്രമായിരുന്നു

2. ഗബ്രിയുമായുള്ള ബന്ധം. എല്ലാവർക്കിടയിലും ഇറങ്ങി കളിക്കും എന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി ഗബ്രിക്ക് മീട്ടാനുള്ള ഒരുവീണ മാത്രമായി ചുരുങ്ങി.

3. മറ്റൊരാളെ ആശ്രയിച്ചു നിൽക്കുന്ന സ്വഭാവം. മനക്കരുത്തോടെ കളിക്കേണ്ട ആളുകൾക്ക് പറ്റിയതാണ് ബിഗ് ബോസ്സ്. എന്നാൽ മനസ്സുറപ്പില്ലാതെ ഗബ്രിയോട് മാനസികമായി ഒട്ടി നിന്നത് വലിയ നെഗറ്റീവ് ആയി. ആരില്ലെങ്കിലും കളിക്കാൻ കഴിയാത്തവർ ബിബിയിൽ പോകരുത്

4. വൃത്തിയില്ലായ്മ

ഇങ്ങനെ ഒക്കെ ആണെങ്കിലും ജനുവിൻ ആയി നിന്ന് നല്ല കണ്ടന്റ് കൊടുത്ത് നിന്നിട്ടുണ്ട് ജാസ്മിൻ എന്നത് മറക്കുന്നില്ല. എന്നാല്‍ വീട്ടുകാർക്കിടയിൽ ജാസ്മിൻ വെറുക്കപ്പാട്ടവളായതിന് കാരണം വൃത്തിയില്ലായ്മ മാത്രമാണ്. ദിവസവും കുളിക്കാത്ത വസ്ത്രങ്ങൾ മാറാത്ത ചായയിലേക്ക് തുമ്മിയ, മൂക്കിൽ കൈ ഇട്ട്, മൂക്ക് തടവി നടക്കുന്ന ജാസ്മിനെ, വിയ്ർത്ത ശരീരവും വസ്ത്രവുമായി നടക്കുന്ന ജാസ്മിനെ അവർ വെറുക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ല.

ഇനി ജാസ്മിൻ വിജയിക്കാൻ ചെയ്യേണ്ടത്.. ഗബ്രി കോമ്പോ ഉപേക്ഷിച്ച് എന്തിനെയും നേരിടാനുള്ള ചങ്കുറപ്പുമായി ലാലേട്ടനോട് തമാശ പറഞ്ഞ്, ലാലേട്ടനെ വരെ ചിരിപ്പിച്ച അത്യാവശ്യത്തിനു മാത്രം വഴക്കിടുന്ന തഗ് അടിക്കുന്ന, മറ്റുള്ളവരുടെ പ്ലാനിങ് മനസ്സിലാക്കി ബുദ്ധിപൂർവം അതിനെയൊക്കെ തകർത്തു കളിക്കുന്ന ജാസ്മിൻ ആയി നീതിയിലൂന്നി കളിച്ചാൽ ജാസ്മിന് തിരിച്ചു വരാം. കപ്പടിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+