'ജാസ്മിൻ എന്തിനാണ് ആ നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞത്, ഉപ്പയുടെ വായിൽ നിന്നും കേട്ടതല്ലേ, ഉത്തരം പറയൂ'
ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും ശക്തയായ മത്സരാർത്ഥിയാണ് ജാസ്മിൻ. ഷോയിൽ ജാസ്മിന്റെ വ്യക്തി ജീവിതവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹൗസിൽ സഹമത്സരാർത്ഥിയായ ഗബ്രിയുമായി ജാസ്മിൻ പുലർത്തിയ ബന്ധത്തിന്റെ പേരിൽ അഫ്സൽ എന്ന യുവാവുമായി ഉറപ്പിച്ച താരത്തിന്റെ വിവാഹം മുടങ്ങിയിരുന്നു. തന്നെ ജോക്കറാക്കിയെന്നും ഈ ബന്ധവുമായി ഇനി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും അഫ്സൽ തന്നെയാണ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ജാസ്മിനെതിരെ വീണ്ടും അഫ്സൽ രംഗത്തെത്തിയിരുന്നു. ജാസ്മിന്‍ തന്നെ വഞ്ചിച്ചുവെന്നാണ് അഫ്‌സല്‍ വീഡിയോയിലൂടെ പറഞ്ഞത്. ജാസ്മിനുമായി പ്രണയത്തിലായത് മുതലുള്ള കാര്യങ്ങൾ അഫ്സൽ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഫ്സലിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. അതിനിടയിൽ ഇപ്പോഴിതാ അഫ്സലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിരവധി ചോദ്യങ്ങൾ ജാസ്മിൻ ആരാധകർക്ക് മുൻപിൽ വെയ്ക്കുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. കുറിപ്പിൽ പറയുന്നത് ഇങ്ങനെ

'ഇന്ന് ജാസ്മിന്റെ പ്രതിശ്രുത വരൻ അഫ്സൽ ലൈവിൽ പറഞ്ഞ കാര്യങ്ങൾക്കിടെ ആ പാവം, ജാസ്മിനോട് കുറച്ച് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ജാസ്മിൻ ഹൗസിനകത്തു ആയത് കൊണ്ട് അവൾക്ക് ഉത്തരം നൽകാൻ സാധിക്കില്ല. എന്നാൽ എല്ലാം തികഞ്ഞ ജാസ്മിൻ ഫാൻസിനു അതിനുള്ള ഉത്തരം നൽകാനുള്ള ബാധ്യത ഉണ്ട്. ജാസ്മിന് വേണ്ടി മണിക്കൂറിൽ 10 വീതം പോസ്റ്റ് ഇടുന്ന ഡൈ ഹാർഡ് ഫാൻസ് ഇതിനുള്ള ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
1. ഒരിക്കലും അഫ്സലിന്റെ പേര് പറയില്ലെന്ന് ഉറപ്പു പറഞ്ഞിട്ടും ഒന്നാമത്തെ ആഴ്ചയിൽ തന്നെ ഗബ്രിയോട് അഫ്സലിനെ കുറിച്ച് പറഞ്ഞത് എന്തിനായിരുന്നു?
2. കേവലം ഒരു ഫ്രണ്ട്ഷിപ് മാത്രമല്ല. വളരെ ഇന്റിമേറ്റ് റിലേഷൻഷിപ് അഫ്സലുമായി ജാസ്മിന് ഉണ്ടെന്നും വിവാഹിതരാവാൻ പരസ്പര സമ്മതം അറിയിച്ചിട്ടുണ്ട് എന്നിരിക്കെ മതവും വീട്ടുകാരും എതിരല്ലെങ്കിൽ ഗബ്രിയെ വിവാഹം കഴിച്ചേനെ എന്ന് ഏതു അർത്ഥത്തിലാണ് അവൾ പറഞ്ഞത്?
3. ഗെയിമിന്റെ പേരിൽ ജാസ്മിനും ഗബ്രിയും "പേരറിയാത്ത" റിലേഷൻഷിപ്പെന്നും ക്ലാരിറ്റി ഇല്ലായ്മയാണ് തങ്ങളുടെ ക്ലാരിറ്റി എന്നും പറഞ്ഞു പരസ്പര പ്രേമ ചേഷ്ടകൾ കാണിക്കുമ്പോൾ പുറത്തിരുന്നു വേദനിച്ച ജീവിതത്തെ ഗെയിമായി കാണാത്ത അഫ്സലും അദ്ദേഹത്തിന്റെ വീട്ടുകാരും അനുഭവിച്ച വേദനക്ക് ആര് സമാധാനം പറയും?
4. ആദ്യ ആഴ്ച വീട്ടിന്നു ഉപ്പ വിളിച്ച് പൊരിച്ചതിനു ശേഷം ഞാൻ കമ്മിറ്റെഡ് ആണെന്ന് ഉറക്കെ അലറിയ ജാസ്മിൻ ഇന്നലെ ജിന്റോയുടെ ചോദ്യത്തിന് അഫസൽ ഒരു ഫ്രണ്ട് മാത്രമാണ്, വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കാം എന്ന് മാത്രമാണ് അഫ്സലിനോട് പറഞ്ഞത് എന്ന് നട്ടാൽ പൊടിക്കാത്ത നുണ പറഞ്ഞതെന്തിനാണ്??? അഫ്സലുമായി അവർക്കുള്ള റിലേഷൻ എന്താണെന്ന് അവളുടെ ഉപ്പയുടെ വായിൽനിന്ന് തന്നെ കേട്ടതാണ്
ഇനിയുമുണ്ട് ജാസ്മിനോട് ചോദിക്കാനുള്ള ഒത്തിരി ചോദ്യങ്ങൾ. ജാസ്മിനെ പോലെ ജീവിതം വച്ച് കള്ളങ്ങൾ പറഞ്ഞ് വിശ്വസിക്കുന്നവന്റെ ഹൃദയം തകർത്ത് തന്റെ സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കാൻ നോക്കുന്ന ഒരു കൺടസ്റ്റന്റ് ബിഗ്ഗ്‌ബോസ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല.












Click it and Unblock the Notifications