ജിന്റോ ഗെയിമർ അല്ല, കളിച്ചത് ജാസ്മിന്, കപ്പ് അവള്‍ക്ക് കൊടുക്കണം: പക്ഷെ അത് വൃത്തികേടായിപ്പോയി
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ കപ്പ് കൊടുക്കേണ്ടിയിരുന്നത് ജാസ്മിനായിരുന്നുവെന്ന വാദം ആവർത്തിച്ച് മുന്‍ ബിഗ് ബോസ് താരം കൂടിയായ ഫിറോസ് ഖാന്. ഞാന്‍ തുടക്കം മുതല്‍ പറയുന്ന മൂന്ന് പേരാണ് ഫൈനലിലേക്ക് എത്തിയത്. അർജുന്, ജിന്റോ, ജാസ്മിന് എന്നിവരായിരുന്നു അവർ. ഞാന്‍ പറഞ്ഞ സ്ഥാനങ്ങള്‍ മാറിപ്പോയി എന്നുള്ളത് സത്യമാണെന്നും വെറൈറ്റി മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
ഏറ്റവും മോശം സീസണായിരുന്നു സീസണ് 6. ഒരാളും ബിഗ് ബോസിന് പറ്റിയ മത്സരാർത്ഥികളെ അല്ല. ഒരു പക്ഷെ ജാസ്മിന് ആദ്യമേ ഈ വൃത്തികെട്ട ലവ് സ്ട്രാറ്റജി ഉപേക്ഷിച്ചിരുന്നെങ്കില്‍ ജാസ്മിന് മികച്ച ഗെയിമറാകാമായിരുന്നു. എന്നാല്‍ അവർ ആദ്യം തന്നെ ആ നെഗറ്റീവിലേക്ക് വന്നു. അല്ലെങ്കില്‍ അങ്ങനെ പോട്രൈയിറ്റ് ചെയ്യപ്പെട്ടു. അതുകൊണ്ട് തന്നെ കഴിഞ്ഞ ബിഗ് ബോസ് സീസണുകളെ അപേക്ഷിച്ച് ഇപ്രാവശ്യത്തെ ഒരു മത്സരാർത്ഥിയും അത്ര മികച്ചതാണെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല.

എനിക്ക് ഒരു ഇഷ്ടം തോന്നിയത് ജിന്റോയോടായിരുന്നു. എന്നാല്‍ ജിന്റോ ഒരു ഗെയിമർ അല്ല, ഒരു ഗെയിമർക്ക് വേണ്ട ചില കാര്യങ്ങള്‍ ഉണ്ടല്ലോ? അത് അദ്ദേഹത്തിനില്ല. അങ്ങനെ നോക്കുമ്പോള്‍ തമ്മില്‍ ഭേദം ജാസ്മിനായിരുന്നു. ജാസ്മിന്റെ ഏറ്റവും നെഗറ്റീവ് വശങ്ങളെയാണ് ഇവർ പോട്രെയിറ്റ് ചെയ്ത് കാണിച്ചത്. ഒരാള്‍ക്ക് പോസിറ്റീവും നെഗറ്റീവും ഉണ്ട്. അതിനെ എങ്ങനെ വേണമെങ്കിലും കാണിക്കാന്‍ പറ്റും. ജാസ്മിന് അവിടെ ചെയ്തത് നെഗറ്റീവ് മാത്രമാണെന്ന് കരുതുന്നുണ്ടോ.
ചായയില്‍ തുമ്മുന്നത്, കുളിക്കുന്നില്ല എന്നതൊക്കെയാണ് കാണിക്കുന്നത്. അവരെ സംബന്ധിച്ച് ഒരു സ്ത്രീ കൂടിയായതിനാല്‍ അത് ഭയങ്കരമായി ബാധിക്കും. ഒന്നും ഇല്ലെങ്കില്‍ അവരുടെ രക്ഷിതാക്കളേയും ബാധിക്കും. പിന്നെ ലവ് സ്ട്രാറ്റജി. അവർ ചെയ്ത് ഏറ്റവും വലിയ തെറ്റായിരുന്നു അത്. എങ്കിലും അത് കാണാന്‍ ആളുകളുണ്ടായിരുന്നു. ആ സ്ക്രീന്‍ സ്പെയിസ് അവർ എടുത്തു. അവരെ വെച്ചാണ് ബിസിനസ് ചെയ്തിരുന്നതെന്നും ഫിറോസ് ഖാന് പറയുന്നു.
നെഗറ്റീവ് കാണിച്ചാലും ഒരു ഗെയിമാണ്. ആ ഗെയിം കളിച്ച വ്യക്തിക്കാണ് ട്രോഫി കൊടുക്കേണ്ടത്. അല്ലാതെ സെയിഫ് ഗെയിം കളിച്ചയാള്ക്കല്ല. ജാസ്മിന് ഫസ്റ്റ് കൊടുത്ത്, ജിന്റോയെ സെക്കന്‍ഡ് കൊണ്ടുവരാമായിരുന്നു. മൂന്നാമത് അർജുനും എന്നതായിരുന്നു ഈ സീസണ് കണ്ട രീതിയില്‍ എന്റെ ഒരു കാഴ്ചപ്പാട്. എല്ലാം ഞാന്‍ പറയുന്നത് പോലെയെ ആഗ്രഹിക്കുന്നത് പോലെയോ വരണമെന്നല്ല അർത്ഥം.
ബിഗ് ബോസില്‍ ശക്തമായി ഗെയിം കളിക്കുന്നവരാണ് വിജയിക്കേണ്ടത്. മറ്റ് ഭാഷകള്‍ നോക്കിയാല്‍ നമുക്ക് അത് മനസ്സിലാകും. ഏറ്റവും നല്ല ഗെയിം നടക്കുന്നത് ഹിന്ദിയിലാണ്. കറക്ട് ബിഗ് ബോസ് എന്താണെന്ന് മനസ്സിലാക്കാന്‍ ഹിന്ദി ഷോ കാണണം. അപ്പോള്‍ ചിലർ പറയും ഇവിടുത്തെ സംസ്കാരം വേറെയാണെന്ന്. അങ്ങനെയെങ്കില്‍ ബിഗ് ബോസ് എന്ന ഷോ ഇവിടെ വരാന്‍ പാടില്ല. നമ്മുടെ സംസ്കാരനത്തിന് പറ്റിയ സാധനമല്ല ബിഗ് ബോസ്.
ബിഗ് ബോസ് എന്ന പ്ലാറ്റ് ഫോം എന്താണെന്ന് മനസ്സിലാക്കി വേണം ഗെയിം കളിക്കാന്‍. അവിടെ കള്ളത്തരങ്ങളും നാടകീയതകളും മണ്ടത്തരങ്ങളും അല്ല വേണ്ടത്. ഇവിടെ എല്ലാവരും കള്ളത്തരം കാണിച്ചിട്ടുണ്ട്. എല്ലാവരും മോശം മത്സരാർത്ഥികളാണെന്ന് ആദ്യമേ പറഞ്ഞു. എങ്കിലും ഒരാള്‍ക്ക് ട്രോഫി കൊടുത്തല്ലേ പറ്റു. അങ്ങനെയാണ് തമ്മില്‍ ഭേദം എന്ന നിലയില്‍ ജാസ്മിന്റെ പേര് പറഞ്ഞതെന്നും ഫിറോസ് ഖാന് വ്യക്തമാക്കുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications