Get Updates
Get notified of breaking news, exclusive insights, and must-see stories!

നോമിനേഷന്‍ ലിസ്റ്റില്‍ വന്നാലും ജാസ്മിന്‍ പുറത്താകില്ല: അതിന് വ്യക്തമായ കാരണമുണ്ട് ; വൈറല്‍ കുറിപ്പ്

ബിഗ് ബോസിലെ ജാസ്മിന്‍ - ഗബ്രി കോംമ്പോ ഗബ്രിയുടെ പുറത്താകലിലൂടെ അവസാനിച്ചിരിക്കുകയാണ്. ഈ കോംമ്പോ രണ്ട് മത്സരാർത്ഥികള്‍ക്കും ഒരു പോലെ തിരിച്ചടിയായെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. തനിച്ച് മത്സരിച്ചിരുന്നെങ്കില്‍ ഇപ്പോഴൊന്നും പുറത്താകേണ്ട മത്സരാർത്ഥിയായിരുന്നില്ല ഗബ്രിയെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഗബ്രി പോയതോടെ ഇനി ജാസ്മിന്‍ എങ്ങനെയായിരിക്കും മത്സരിച്ച് മുന്നേറുകയെന്ന് അറിയാനും പ്രേക്ഷകർക്ക് താല്‍പര്യമുണ്ട്.

ഒരു നല്ല ഗെയിം പ്ലാനോടെ വന്നിരുന്നെങ്കിൽ മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥായായി ജാസ്മിന്‍ മാറിയേനെയെന്നാണ് ഒരു പ്രേക്ഷകന്‍ ചൂണ്ടിക്കാണിക്കുന്നു. എത്ര എലിമിനേഷന്‍ ലിസ്റ്റില്‍ വന്നാലും ജാസ്മിന്‍ പുറത്തേക്ക് പോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിനുള്ള കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmine-new

ഒരു നല്ല ഗെയിം പ്ലാനോടെ വന്നിരുന്നെങ്കിൽ മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങൾ വാരിക്കോരാൻ അവസരം ലഭിച്ച വ്യക്തി ആയി ജാസ്മിൻ ജാഫർ മാറിയേനെ. അങ്ങനെ പറയാനുള്ള കുറച്ചു കാരണങ്ങൾ നിരത്താം. ഇത്രയും വിമർശനങ്ങള്‍ ഉണ്ടായിട്ടും പുറത്ത് ഇത്ര അധികം നെഗറ്റിവിറ്റി ഉണ്ടായിട്ടും ഒരു നോമിനേഷനിൽ വന്നാലും ജാസ്മിനേ എവിക്ട് ആക്കാൻ പറ്റത്തില്ല.

കാരണം പുള്ളിക്കാരത്തിക്ക് ഉള്ള സപ്പോർട്ട് ബിഗ് ബോസിൽ നിന്ന് ലഭിച്ചത് അല്ല. ബിഗ് ബോസിൽ വരുന്നതിനു മുന്നേ തന്നെ ജാസ്മിന് 1.8m യൂട്യൂബ് സബ്സ്ക്രൈബർ ഉണ്ട്. 507k ഇൻസ്റ്റാഗ്രാം ഫോളോവർ ഉണ്ട്. വിവിധ ഇന്റർവ്യൂകളിൽ പങ്കെടുത്തവർ ആണ് അവർ. ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോമിൽ വരുമ്പോൾ അവരെപ്പറ്റി പറയാനുള്ള അവസരം എല്ലാ കണ്ടെസ്റ്റെന്റ്നും ലഭിക്കാറുണ്ട് .

ഓരോരുത്തർ അവരുടെ കഥകൾ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട് അത് സത്യസന്ധമായിരിക്കണം അല്ലെങ്കിൽ അനിയൻകുട്ടന് വന്ന ട്രാജഡി വരാൻ ചാൻസ് ഉണ്ട്. ജാസ്മിന്റെ ചരിത്രങ്ങളൊക്കെ സത്യസന്ധമായിരുന്നു. ഒരുപാട് പ്രാരാബ്ധങ്ങൾ ഉണ്ടായിരുന്നു കടം ഉണ്ടായിരുന്നു. അതൊക്കെ അവൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ സജീവമായ ശേഷം കടങ്ങളൊക്കെ ഒറ്റയ്ക്ക് തീർത്തു.

ഇന്നത്തെ അവരുടെ കുടുംബം ഈ നിലയിൽ എത്താൻ ഉള്ള കാരണം ജാസ്മിൻ തന്നെയാണ്. ബിഗ് ബോസിൽ വിജയിച്ചാൽ ആ പൈസ കൊണ്ട് ഇനിയുള്ള കടങ്ങൾ വീട്ടണം. ഇന്നത്തെ ജാസ്മിൻ വരെ എത്തിപ്പെടാൻ ഉള്ള കഷ്ടപ്പാടുകൾ ഒക്കെ വിവരിച്ച് ജനുവിനായി നിന്നിരുന്നെങ്കിൽ പണ്ടത്തെ റോബിന് കിട്ടിയ ലെവൽ സപ്പോർട്ട് നേടിയെടുക്കേണ്ട താരമാണ് ജാസ്മിൻ

മറ്റൊരു കാര്യം സൗന്ദര്യം കൊണ്ട് വോട്ടുകൾ നേടാൻ പറ്റും. അതിനുള്ള എക്സാമ്പിൾ ആണ് ശ്രീതു - അർജുൻ.
ശ്രീതു അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല മലയാളം നന്നായി സംസാരിക്കാൻ പോലും അറിയത്തില്ല. പല ആൾക്കാരും പറയുന്നത് അമ്മ അറിയാതെ സീരിയൽ നടി. പിന്നെ നല്ല ക്യൂട്ട് ആണ് അതുകൊണ്ട് വോട്ട് ചെയ്യുന്നു എന്നാണ്. അർജ്ജുനെ പറ്റി പറയുന്നത് ക്യൂട്ട് മാത്രമാണ്. കുഴപ്പമില്ലാത്ത ഒരു പയ്യൻ നല്ല ഹാൻസം.

ഒന്ന് അറിഞ്ഞു കളിച്ചിരുന്നെങ്കിൽ ഇതിന്റെ അപ്പുറം എത്തേണ്ട പ്ലെയറാണ് ഗബ്രി. കാരണം നല്ല സൗന്ദര്യമുണ്ട് നന്നായിട്ട് ടാസ്ക് കളിക്കും. ഒരൊറ്റ പ്രശ്നം നാക്കിന് എല്ലില്ല.
ഗബ്രി ജാസ്മിൻ ഇവരുടെ നെഗറ്റീവ് കൂടെ നിൽക്കുന്നത് വരെ പോലും സംസാരം കൊണ്ട് വെറുപ്പ് സമ്പാദിക്കും. ഒരുപക്ഷേ ജാസ്മിന്‍ കമ്മിറ്റഡ് ആണെന്ന് ബിഗ് ബോസ് പ്ലാറ്റഫോമില്‍ പറഞ്ഞില്ല എന്ന് കരുതുക.

ഗബ്രി അർജുനേ പോലെ വള്ളി ഒന്നും പിടിക്കാതെ സംസാരം ഒക്കെ നല്ല രീതിയിൽ സംസാരിച്ച് ഒരു വ്യക്തിത്വം കാണിച്ചിരിക്കുകയാണെന്ന് കരുതുക. ശേഷം ഈ അർജുൻ ശ്രീതു കോംമ്പോ പോലെ ജാസ്മിന്‍ ഗബ്രി വന്നിരുന്നെങ്കിൽ പ്രേക്ഷകരുടെ സപ്പോർട്ട് വാരിക്കോരി എടുക്കാമായിരുന്നു. അങ്ങനെയായിരുന്നു സംഭവിച്ചിരുന്നെങ്കിൽ ഈ പറയുന്ന ജിന്റോ സിബിൻ ഒക്കെ പ്രേക്ഷകരുടെ മനസ്സിൽ വില്ലന്മാർ റോൾ ആകുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+