'ജിന്റോ... ഇതുപോലൊരു മോശം വ്യക്തിത്വം ബിഗ് ബോസില്‍ വേറെയില്ല, പുറത്തും സൂക്ഷിക്കണം': എന്തുകൊണ്ട്?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ജിന്റോയാണ്. വീടിനുള്ളില്‍ നടത്തിയ ബാലറ്റ് ബോക്സ് വോട്ടെടുപ്പിലൂടെയായിരുന്നു പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കപ്പെട്ടത്. പവർ ടീമുമായുള്ള വടം വലി ടാസ്കില്‍ ജാന്മണിയും ശരണ്യയുമൊക്കെ അടങ്ങുന്ന ടീമിനെ പിന്തുണയ്ക്കാനുള്ള നീക്കമാണ് ജിന്റോയെ ക്യാപ്റ്റനാക്കുന്നതില്‍ നിർണ്ണായകമായത്.
തുടക്കം മുതല്‍ തന്നെ ആർക്കും അത്ര പിടിതരാത്ത ഒരു കഥാപാത്രമാണ് ജിന്റോ. തമാശയ്ക്ക് തമാശയും മണ്ടത്തരത്തിന് മണ്ടത്തരവും വേണ്ടുവോളമുണ്ട്. അതോടൊപ്പം തന്നെ മോശം വാക്കുകള്‍ പ്രയോഗിക്കുന്ന താരം വൃത്തികെട്ടത് എന്ന് തന്നെ പറയാന്‍ കഴിയുന്ന ഗെയിമുകളും പ്രയോഗിക്കാറുണ്ട്. അത്തരത്തില്‍ ജിന്റോയെ നിശിതമായി വിമർശിച്ചുകൊണ്ട് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

"സ്വന്തം താല്പര്യത്തിനു ആയി ജനിപ്പിച്ച തന്തയേയും പ്രേമിച്ച പെണ്ണിനെയും തട്ടികളയാം " എന്ന് പറഞ്ഞവനാണ് ജിന്റോ. സംസാരിക്കുമ്പോൾ നിഷ്കളങ്കൻ എന്ന് തോന്നുവെങ്കിലും നല്ല കുബുദ്ധിയും വൈരാഗ്യബുദ്ധിയും ഉള്ളവൻ ആണ് ജിന്റോ എന്ന പ്ലയെർ.. ലാലേട്ടൻ വരുന്നതിന് മുൻപ് ഉള്ള ദിവസം മാത്രം ജിന്റോ എക്സ്ട്ര ഡീസന്റ് ആകുന്നത് കാണാം.
യമുനയെ ബോഡി ഷോ കാണിക്കാൻ ബാത്‌റൂമിലേക്ക് വിളിച്ചതും, ഒരു ജിം ട്രൈനെർ ആയിട്ട് കൂടി ശരണ്യയെ ഡ്രെസ്സിന്റെ പേരിൽ അപമാനിച്ചതും അടക്കമുള്ള വഷളത്തരങ്ങൾ വേറെ ആര് പറഞ്ഞാലും ഇവിടെ വലിയ ചർച്ച ആയേനെ. എവിടെ എങ്കിലും പാളി എന്നറിഞ്ഞാൽ ക്ഷമ പറയാനും തടി തപ്പാനും നോക്കുന്ന ജിന്റോക്ക് നിലപാട് ഇല്ലായ്മ അയാളുടെ പോസിറ്റീവ് ആയി മാറുന്നത് കാണാം.
ഇത്രയും ക്യാമറ ഉള്ളയിടത്ത് പോലും നുണ പറയുവാനും അതിന് വേണ്ടി വാദിക്കാനും ഒരു മടിയും അയാൾക്ക് ഇല്ല. ഇത്രയും മോശം വ്യക്തിത്വം ഉള്ള വ്യക്തി ആ വീട്ടിൽ വേറെ ഇല്ല എന്നത് ആണ് സത്യം. ടോക്സിക് ഫാൻസിന്റെ രാജാവ് ആകാനും ഈ സീസൺ വിന്നർ ആകാനും ഇതിലും യോഗ്യത ഉള്ള ആരെങ്കിലും ഉണ്ടോ. എന്തായാലും ആ കാണുന്നത് ജിന്റോയുടെ യഥാർത്ഥ സ്വഭാവം ആണെങ്കിൽ, ഒരിക്കലും ഒരു സുഹൃത്ത് ആക്കാനോ വിശ്വസിക്കാനോ പറ്റാത്ത തരത്തിൽആളുടെ വ്യക്തിത്വം എന്ന് പറയേണ്ടി വരും.












Click it and Unblock the Notifications