ജിന്റോ നിങ്ങള്‍ കരുതുന്നത് പോലെ മണ്ടനല്ല, കാഞ്ഞ ബുദ്ധിയാണ്: ഈ മൈന്‍ഡ് ഗെയിമുകള്‍ നോക്കൂ
ബിഗ് ബോസിന് അകത്തും പുറത്തും ഇതുവരെ ആർക്കും അത്ര പിടിതരാത്ത താരമാണ് ജിന്റോ. ആദ്യ ആഴ്ചയില്‍ 16 മത്സരാർത്ഥികളും ചേർന്ന് 'മണ്ടന്‍' പദവി താരത്തിന് കൊടുത്തു. എന്നാല്‍ രണ്ടാമത്തെ ആഴ്ചയില്‍ ജിന്റേയുടെ മത്സര രീതി മൊത്തത്തില്‍ മാറുന്നതാണ് കണ്ടത്. ഗെയിമിലൊക്കെ മികച്ച രീതിയില്‍ മത്സരിച്ച് വിജയിച്ച ജിന്റോയുടെ ടീം പവർ റൂമില്‍ എത്തുകയും ചെയ്തു. ഇതോടെ താരത്തിന് പുറത്തും വലിയ രീതിയില്‍ ആരാധകരെ ലഭിച്ചു.
പറഞ്ഞ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നില്ല, നുണ പറയുന്നു, കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാക്കുന്നില്ല എന്നതാണ് ജിന്റോയുടെ പ്രധാന പ്രശ്നമായി മറ്റ് മത്സരാർത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ടാം ആഴ്ചയിലെ പ്രകടനം കണ്ട് ജിന്റോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ചില ആരാധകർ ഇപ്പോള്‍ അതില്‍ നിന്ന് പിന്മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലരാകട്ടെ ഇപ്പോഴും ജിന്റോയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്നു. നിലവില്‍ ബിഗ് ബോസ് വീടിനുള്ളിലെ ഏറ്റവും മികച്ച് മത്സരാർത്ഥി ജിന്റോ ആണെന്നാണ് ഒരു ജിന്റോ ആരാധകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിലവില്‍ ബിഗ് ബോസ് ഹൗസിലെ ഏറ്റവും മികച്ച ഗെയിമർ ജിന്റോ ആണ്. അയാളെ വെട്ടിക്കാൻ അവിടെ ആരുമില്ല ആരെയൊക്കെ എങ്ങനെ എക്സ്പോസ്ഡ് ആക്കി നെഗറ്റീവ് ആക്കാം എന്ന് പുള്ളിക്ക് കറക്ട് ആയി അറിയാം. ചില ഉദാഹരണങ്ങൾ പറയാം. ഇന്ന് ലൈവിൽ ജുവനൈൽ ടാസ്കില്‍ ഓരോരുത്തരുടെ തെറ്റുകൾ എടുത്തു പറയുമ്പോ ജിന്റോ റസ്മിനെ കുറിച്ച് പറഞ്ഞത് ലാലേട്ടൻ വന്നു നിന്നപ്പോ പുള്ളിയോട് ബഹുമാനം ഇല്ലാതെ സംസാരിച്ചു എന്നതാണ്.
ഗബ്രിക്ക് ഒരു പൊതു ഇടത്തില്‍ എങ്ങനെ പെരുമാറണം എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് പ്രേക്ഷകരുടെ ഇടയിൽ ചർച്ച ആയ കാര്യം കൃത്യമായി പുള്ളി അവിടെ എടുത്തിട്ടു. റസ്മിന്‍ അതിന് ശേഷം കണ്‍ട്രോള്‍പോയി എന്തൊക്കെ കാണിച്ചു കൂട്ടി എന്ന് അവൾക്ക് തന്നെ അറിയില്ല. (റസ്മിനെ കുറിച്ച് ജിന്റോ പറഞ്ഞത് ശരിയാണെന്ന് അവൾ തന്നെ ചവർ വാരി ഇട്ടു പിന്നീട് തെളിയിച്ചു)
റോക്കിയെ കുറിച്ച് ഋഷിയും ആയുള്ള ഒരു സംസാരത്തിൽ ഋഷി ജിന്റോയോട് പറഞ്ഞു റോക്കി ആത്മാഭിമാനമുള്ള ആളാണ് അത് കൊണ്ടാണ് സിജോയെ അടിച്ചത് എന്ന്... ഉടനെ ജിന്റോ പറഞ്ഞു ആത്മാഭിമാനമുള്ള റോക്കി അകത്തു ഇരുന്നു നിലവിളിച്ചു കരഞ്ഞത് എല്ലാരും കേട്ടതാണെന്ന്. ശ്രീരേഖയും ആയുള്ള ഒരു സംഭാഷണത്തിൽ ജിന്റോ പറഞ്ഞു ഞാൻ ഒരു ജിം ട്രെയിനർ ആണ് ഇത്രയും ദിവസം ആയിട്ടും എന്നെ മോണിങ് ടാസ്ക് ചെയ്യാൻ ബിഗ് ബോസ് വിളിച്ചില്ല,റസ്മിനാണ് കൂടുതൽ അവസരം കൊടുത്തത് അത് എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു. ഇല്ല എന്ന് ശ്രീ രേഖ പറഞ്ഞു.
റസ്മിനൊക്കെ ഉടനെ പോകും ജിന്റോ ഇവിടെ തന്നെ കാണും അത് ബിഗ് ബോസിനും അറിയാവുന്നത് കൊണ്ടാണെന്ന്. തുടർന്ന് ജാൻമണിയുടെ നിരാഹാര സമരം ഒക്കെ ഫേക്ക് ആണെന്നും പറയുന്നുണ്ട്. നോമിനേഷന്‍ സമയത്തു ഗബ്രി അല്ലെങ്കില്‍ ജാസ്മിനിൽ ഒരാൾ പുറത്താകണം എന്നായിരിക്കാം പ്രേക്ഷകരുടെ താല്പര്യം എന്ന് പറഞ്ഞാണ് ജിന്റോ നോമിനേറ്റ് ചെയ്തത്. പ്രേക്ഷകർ എന്ത് പുറത്ത് ചർച്ച ചെയ്യുന്നോ അതൊക്കെ കൃത്യമായി ജിന്റോ അവിടെ പറയുന്നുണ്ട്.
ജിന്റോയുടെ അത്ര മൈന്‍ഡ് കളിക്കാൻ അറിയുന്ന ആരും അവിടെ ഇല്ല. പക്ഷെ പുള്ളിക്ക് കമ്യൂണിക്കേഷന്‍ കുറവാണ് അത് കൂടെ ഉണ്ടായിരുന്നേൽ ഈ സീസണ്‍ ജിന്റോ കൊണ്ട് പോയേനെ. ഇപ്പോഴും പുള്ളി തന്നെയാണ് അവിടെ മെയിന്‍ കണ്ടന്റ് എല്ലാം ഉണ്ടാക്കുന്നത്. ജിന്റോ ഒരിക്കലും ഒരു മണ്ടനോ മൈന്‍ഡ് ഗെയിം അറിയാത്ത ആളോ അല്ല അവിടെ ഉള്ള ആരെക്കാളും ബുദ്ധി ജിന്റോയ്ക്ക് ഉണ്ട്.
ആരെ എപ്പോ എങ്ങനെ എക്സ്പോസ്ഡ് ആക്കണം എന്ന് അയാൾക്ക് കൃത്യമായി അറിയാം. നോറയെ പോലെ മെന്റല്‍ സ്ട്രെങ്ത്ത് ഇല്ലാത്തവരെ ഒക്കെ എത്രയും വേഗം പുറത്ത് കൊണ്ട് വന്നില്ലേൽ ജിന്റോയുടെ ഗെയിം കാരണം അവൾക്കൊക്കെ മെന്റലി എന്തെങ്കിലും അസുഖം ഉണ്ടാകും.












Click it and Unblock the Notifications