Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോയ്ക്ക് കഴുകന്റെ സ്വഭാവം, കപ്പിന്റെ വില പോയി: ജാസ്മിന് ഗബ്രി പണി കൊടുത്തെന്നും അസി റോക്കി

ബിഗ് ബോസില്‍ കപ്പ് കിട്ടാന്‍ അർഹയുണ്ടായിട്ടും കിട്ടാതെ പോയ മത്സരാർത്ഥിയാണ് ജാസ്മിനെന്ന് അസി റോക്കി. ഒരുപാട് കഠിനാധ്വാനം ചെയ്ത വ്യക്തിയായിരുന്നു ജാസ്മിന്‍. സ്വന്തം പ്രതിച്ഛായ പോലും നോക്കാതെയാണ് അവള്‍ മത്സരിച്ചത്. മറ്റൊരാള്‍ പോലും അങ്ങനെ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. അവിടുത്തെ വഴക്കിന്റെ പേരില്‍ എന്നോട് അവള്‍ക്ക് ദേഷ്യം ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കെഴ്സെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസ് ഷോയില്‍ എന്നെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ നെഗറ്റീവ് വൈബ് നല്‍കിയ മത്സരാർത്ഥി ഗബ്രിയായിരുന്നു. ജാസ്മിന് സെക്കന്‍ഡ് കിട്ടാതിരുന്നതിന് പിന്നില്‍ പോലും ഗബ്രിയാണെന്നാണ് കരുതുന്നത്. അവസാനം നിമിഷം ഗബ്രി വീട്ടിലേക്ക് തിരിച്ച് വന്നതിന് ശേഷം അവന്‍ ഒപ്പിച്ച കാര്യങ്ങള്‍ ജാസ്മിന് തിരിച്ചടിയായി.

asi-rocky-jinto

പുറത്ത് നടക്കുന്ന കാര്യങ്ങള്‍ എല്ലാം അവന് അറിയാം. ഫൈനല്‍ കഴിയാന്‍ രണ്ടോ മുന്നോ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സമയത്ത് അവന് മര്യാദയ്ക്ക് നിന്നിരുന്നെങ്കില്‍ ആ പെണ്ണിന് രണ്ടാം സ്ഥാനമെങ്കിലും കിട്ടിയിനെ. നമ്മള്‍ അമേരിക്കന്‍ സമൂഹത്തിലൊന്നുമല്ല ജീവിക്കുന്നത്. നമ്മുടെ ആളുകളുടെ ചിന്തയിലൊക്കെ ചില പ്രത്യേകതകളും നമുക്ക് സാമൂഹ്യ മൂല്യങ്ങളുമുണ്ട്. അതായത് മൂല്യച്യൂതിയൊന്നും സഭവിച്ചില്ല.

ബിഗ് ബോസ് കാണുന്ന മിക്കവാറും ആളുകളും വീട്ടമ്മമാരും മറ്റുമാണ്. അവർക്ക് പഴയ കാര്യങ്ങള്‍ വീണ്ടും ചിന്തിക്കാനുള്ള ചില കാര്യങ്ങള്‍ അവസാന രണ്ട് മൂന്ന് ദിവസങ്ങളില്‍ അവിടെ ഉണ്ടായി. ആ ദിവസങ്ങളിലെ ഗബ്രിയുടെ പെരുമാറ്റമാണ് ജാസ്മിന്‍ രണ്ടാമത് എത്താത്തിന് പിന്നിലെന്ന് ഞാന്‍ പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഒന്നാം സ്ഥാനം ജിന്റോയ്ക്ക് കൊടുക്കണം എന്ന് ഞാന്‍ പറയില്ല. പകരം ആർക്ക് കൊടുക്കണം എന്ന് ചോദിച്ചാല്‍ എനിക്കൊരു ഉത്തരമില്ല. അർജുന്‍ നല്ലൊരു വ്യക്തിയാണ്, ഒർജിനലാണെന്ന് തോന്നിയിട്ടുണ്ട്. അവന്റെ കരച്ചിലൊക്കെ ഇമോഷണലായി ഉണ്ടായതാണ്. അർജുന്‍ ശ്രീതു കോമ്പോയൊക്കെ അവിടെ ഉണ്ടാക്കപ്പെട്ടതാണ്. കുറച്ച് ദിവസം കൂടെ ഞാന്‍ അവിടെ നിന്നിരുന്നെങ്കില്‍ ഞാനും ചിലപ്പോള്‍ കോമ്പോ പിടിച്ചേനെയെന്നും അസി റോക്കി പറയുന്നു.

ജിന്റപ്പന് കഴുകന്റെ സ്വഭാവമാണ്. എന്നെ കഴുകനായി കാണാന്‍ സാധിക്കില്ല. ഞാന്‍ ആരേയും പറ്റിക്കാനോ വഞ്ചിക്കാനോ പിന്നില്‍ നിന്ന് കുത്താനോ പോയിട്ടില്ല. നേരെ വാ നേരെ വാ നയമാണ് റോക്കിയുടേത്. ചോദിക്കാനുള്ളത് മുഖത്ത് നോക്കി ചോദിക്കും. പിന്നില്‍ നിന്ന് കുത്താനോ കാര്യങ്ങള്‍ വളച്ചൊടിക്കാനോ തയ്യാറാകില്ല.

ജിന്റോ പലപ്പോഴും പറയേണ്ട കാര്യങ്ങള്‍ പറയില്ല. പറയേണ്ട കാര്യങ്ങള്‍ വിഴുങ്ങും. കപ്പ് കൊടുത്തത് എനിക്ക് ഫെയറായിട്ട് തോന്നിയില്ല, കപ്പിന്റെ വാല്യൂ തന്നെ പോയപോലെയാണ് തോന്നുന്നത്. എങ്ങനെയാണ് കപ്പ് നേടിയതെന്നും എനിക്ക് അറിയില്ല. മൊത്തം കണ്‍ഫ്യൂഷനാണ്. വിജയിക്കാനായി എന്ത് മാനദണ്ഡമാണ് ഇവർ നോക്കുന്നതെന്ന് അറിയില്ല.

സാബുമോന്‍, മണിക്കൂട്ടന്‍, ദില്‍ഷ, അഖില്‍ മാരാർ എന്നിവരുടെയൊക്കെ കാര്യം എടുത്ത് നോക്കിയാല്‍ അവർക്കൊക്കെ ഒരു ഗ്രാഫ് ഉണ്ടായിരുന്നു. അതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരാള്‍ക്കാണ് ഇപ്പോള്‍ കപ്പ് കിട്ടിയത്. അടുത്ത സീസണില്‍ ഈ ഷോയിലേക്ക് പോകുന്ന ഒരാള്‍ സത്യസന്ധനായിട്ടായിരിക്കുമോ സൂത്രശാലിയായിട്ടായിരിക്കുമോ നില്‍ക്കുകയെന്നും അസി റോക്കി ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+