ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം: ജിന്റോയ്ക്കെതിരായ ഒരു കളിയും നടക്കില്ല
ബിഗ് ബോസ് മലയാളം സീസണ്‍ ല്‍ കപ്പ് അടിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മത്സരാത്ഥിയാണ് ജിന്റോ. അഭിഷേകും ജാസ്മിനുമാണ് താരത്തിന് ഷോയില്‍ ശക്തമായ വെല്ലുവിളി ഉയർത്തുന്നത്. മത്സരം മുറുകതുന്നതോടെ ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.
ജിന്റോയ്ക്കെതിരായ ഈ പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും ചർച്ചാ വിഷയമായിട്ടുണ്ട്. ഏത് തരത്തിലുള്ള കൂട്ടുകെട്ട് രൂപീകരിച്ചാലും ജിന്റോയുടെ വിജയത്തെ ഇതൊന്നും ബാധിക്കാന്‍ പോകുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ജിന്റോ ആരാധകർ അഭിപ്രായപ്പെടുന്നത്. അത്തരത്തില്‍ ജിന്റോയെ പിന്തുണച്ചുകൊണ്ടുള്ള ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കഴിഞ്ഞ വീക്ക് തന്നെ ലാലേട്ടൻ പറഞ്ഞിരുന്നു, ഇനി ഗ്രൂപ്പ് പ്ലേ അല്ല വ്യക്തിപരമായി കളിച്ചു ടിക്കറ്റ് ടു ഫിനാലെ കളിച്ചു പോയ്ന്റ്സ് നേടണമെന്ന്. ഇതൊരു ഗെയിം ആണ്. ഒരാൾ മാത്രം വിൻ ചെയ്യുന്ന ഗെയിം. എന്നിട്ട് ഈ വീക്ക് അവിടെ നടന്നത് അതാണോ. ഓരോരുത്തരും എന്താണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.
അഭിഷേക് :- സത്യത്തിൽ ഈ കക്ഷി എന്താണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. വൈൽഡ് കാർഡ് ആയി വന്ന അന്നു മുതൽ വാഴ ആയി നിന്ന്. ഇപ്പോൾ അവസാനം വന്നു ടാസ്ക് കളിച്ചു തുടങ്ങി. എല്ലാം സമ്മതിച്ചു. പക്ഷേ എന്താണ് അവന്റെ സ്ട്രാറ്റജി. എന്ത് നെറികെട്ട കളി കളിച്ചും ജിന്റോയെ തോല്പ്പിക്കണം. ഉളുപ്പുണ്ടോ അഭിഷേക് തനിക്കു കൂട്ടം കൂടി പ്ലാൻ ചെയ്തു ഒരാളെ അറ്റാക്ക് ചെയ്യാൻ.
സായിയും സിജോയും കനിയുന്നുണ്ടല്ലേ പല ഗെയിംലും അഭിഷേക് എന്ന വ്യക്തി മുന്നിൽ വന്നത്. നിന്റെയൊക്കെ പ്ലാനിങ് ന്റെ ഭാഗമായി കഴിഞ്ഞ ദിവസം ടാസ്കിനിടയിൽ അഭിഷേക് ജിന്റോയെ അറ്റാക്ക് ചെയ്തു. അതിനേം ജിന്റോയുടെ തലയിൽ കെട്ടി വെക്കാൻ നോക്കി. എടൊ ഉളുപ്പില്ലാത്ത അഭിഷേകെ. ജിന്റോ ആയോണ്ടല്ലേ ക്ഷമിച്ചത്. ഇല്ലേൽ കാണാമായിരുന്നു വീഡിയോ പരിശോദിച്ചാൽ കാണാൻ പറ്റും. ഒരു യെല്ലോ കാർഡ് കിട്ടിയ ശേഷം വന്ന ഒരു ഫിസിക്കല്‍ ടാസ്കിൽ പോലും ജിന്റോ പുള്ളിയുടെ സ്ട്രെങ്ത് യൂസ് ചെയ്തിട്ടില്ല.
അതുകൊണ്ടുതന്നെ ഈസി ആയി ജയിക്കാവുന്ന ഗെയിം പോലും പുള്ളി അറിഞ്ഞു കളിച്ചിട്ടുണ്ടോ. കാരണം നീയൊക്കെ കാരണമില്ലാതെ അയാളെ പുറത്താക്കാൻ നോക്കി ഇരിക്കുമ്പോൾ വെറുതെ ഒരു കാരണം ഉണ്ടാക്കേണ്ടാന്ന് വച്ചു.. അയാൾ ജയിക്കാൻ വന്നവനാ.. ഉമ്മാക്കി കാണിച്ചു തോല്പ്പിക്കാൻ നോക്കണ്ട. നീയൊക്കെ മരത്തിൽ കാണുമ്പോൾ അയാൾ മനസ്സിൽ കണക്കു കൂട്ടി കഴിയും. നീയും നിന്റെ സായി, സിജോ, നന്ദന ഗാങ്ങും വിചാരിച്ചാൽ ജിന്റോയെ വീഴ്ത്താൻ പറ്റില്ല. ഇന്ന് നീ അവിടെ നിക്കുന്നത് തന്നെ ചില ജിന്റോ ഫാൻസിന്റെ കനിവാണ്. നീ അവരേം ആക്ഷേപിച്ചു. ഇനി ഒരു ജിന്റോ ഫാനിന്റെ വോട്ട് പോലും നിനക്ക് കിട്ടില്ല
സായി :- നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി തന്നെയാണ്. നീ സ്വയം എന്തോ വലിയ സംഭവം ആണെന്നുള്ള ധാരണ വേണ്ട. ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് വന്നു നീ ആ വഴി പോകുന്നതാ നല്ലത്. നീയാണോ ജിന്റോ കപ്പടിക്കില്ലെന്നു തീരുമാനിക്കുന്നത്... നീ അവിടെ വേണോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കും...
നന്ദന :- സാധാരണ വീട്ടിൽ നിന്നും വന്ന പെൺകുട്ടി എന്നുള്ള ഒരു സിംബതി പലരും ഇവളോട് കാണിച്ചു.. ഇപ്പോൾ എന്തായി. അവളും ആങ്ങളമാരുടെ വാക്ക് കേട്ടു ജിന്റോയെ പുച്ഛിക്കുന്നു പരിഹസിക്കുന്നു. ഇത്രേം വെറുപ്പിക്കുന്ന ഒരു മത്സരാർത്ഥി വേറെ ഇല്ല. നീ അവിടെ നിന്നതും സഹതാപ വോട്ട് കൊണ്ടാണ്. അതിൽ ജിന്റോ ഫാൻസും നിനക്ക് വോട്ട് ചെയ്തിട്ടുണ്ട്.
ജിന്റോ നിന്നോട് ചോദിച്ച ചോദ്യം ഞങ്ങൾ ചോദിക്കട്ടെ.. നിനക്കെന്താണ് അയാളോട് മാത്രം വിരോധം.വിഷമിക്കണ്ട നിന്നേം അവിടെ നിർത്താൻ ഞങ്ങൾ പ്രേക്ഷകർ ഉദ്ദേശിക്കുന്നില്ല. നിന്റെ പുച്ഛവും അഹങ്കാരവും ആങ്ങളമാരോട് മതി. ജിന്റോയോട് വേണ്ട.
സിജോ :- ഒന്നും പറയാനില്ല.. ഇത്രേം കൂട്ടുചേർന്നു ചെയ്‌തിട്ട് താങ്കൾ എന്ത് നേടി.. അഭിയെ ജയിപ്പിക്കാൻ ആണോ സായിയും സിജോയും അവിടെ വന്നത്. ഒന്ന് പറയാം നിന്റെയൊന്നും മനസിലിരുപ്പ് നടക്കില്ല.ആങ്ങളമാരും പെങ്ങളൂട്ടിയും രാത്രിയും പകലും ഇരുന്നു ഗൂഡലോചന നടത്തിക്കോ. എല്ലാം പ്രേക്ഷകർ കാണുന്നുണ്ട്. നിനക്കൊക്കെ അയാളെ പേടി ആണേൽ നേർക്കുനേർ കളിക്കെടാ. പിന്നിൽ നിന്ന് കുത്താതെ..
സാബുമോൻ പറഞ്ഞല്ലോ ആരേം വിശ്വാസം ഇല്ല ആ ജിമ്മാനെന്ന്... ഇനി പറ... ഇവനെയൊക്കെ നിങ്ങൾ വിശ്വസിക്കുമോ. ജിന്റോ മണ്ടൻ അല്ല... എല്ലാരേക്കാളും മുന്നേ ചിന്തിക്കാൻ കഴിവുള്ളവനാ. ചെന്നായിക്കളാണ് കൂട്ടമായി ആക്രമിക്കുന്നത്. ഒറ്റയാൻ ആയി നിന്ന് നേരിടുന്നവനാ ഞങ്ങളുടെ ഹീറോ. ജിന്റോ ഫാൻസിന്റെ ഒരു വോട്ടും മറ്റാർക്കും നമ്മൾ കൊടുക്കില്ല. അണ്ണനും തമ്പിയും പെങ്ങളൂട്ടിയും ഒന്നുമില്ല.
സഹതാപത്തിന്റെ പേരിൽ ഇതുവരെ ജിന്റോ ഫാൻസിൽ നിന്നും അഭിഷേകിനും നന്ദനക്കും വോട്ട് ചെയ്ത ആൾക്കാർക്കൊക്കെ തൃപ്തി ആയെന്നു കരുതുന്നു. ജിന്റോ പറയുന്നതാണ് ശെരി. അവിടെ ആരേം വിശ്വസിക്കാൻ കൊള്ളില്ല. ജിന്റോക്ക് അവരാരേയും വിശ്വാസമില്ല. നമുക്കും അങ്ങനെ തന്നെ. പിന്തുണ ജിന്റോയ്ക്ക് മാത്രം.












Click it and Unblock the Notifications