അന്‍സിബയെ ഞാന്‍ വിളിച്ചിട്ടില്ല: അതൊക്കെ ഞാന്‍ നോക്കുന്നത് എന്തിനാണ്, തുറന്ന് പറഞ്ഞ് സിജോ
ബിഗ് ബോസില്‍ വെച്ച് തന്നെ കായികമായി നേരിട്ട സഹമത്സരാർത്ഥി അസി റോക്കിയോട് ക്ഷമിക്കില്ലെന്ന് സിജോ. ഈ വിഷയത്തില്‍ ഞാന്‍ കൂടുതല്‍ പ്രതികരിക്കാതിരുന്നത് പ്രശ്നങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടാണ്. എന്നാല്‍ പുള്ളി അതിനെ ആഘോഷമാക്കുന്നത് കാണുമ്പോഴാണ് ഞാന്‍ പ്രതികരിച്ചു പോകുന്നതെന്നും സിജോ പറയുന്നു.
ഒരു വശത്ത് പുള്ളി അതിനെ ആഘോഷിക്കുമ്പോള്‍ മറുവശത്ത് ഞാനൊരു മണ്ടനായി പോകുന്ന അവസ്ഥ വരും. ബിഗ് ബോസ് എന്ന് പറയുന്നത് ഒരുപാട് ആളുകള്‍ കാണുന്ന പ്ലാറ്റ് ഫോമാണ്, അവിടെ എനിക്ക് റിയാക്ട് ചെയ്യാന്‍ പറ്റില്ല. എന്നെ തന്നെ കണ്‍ട്രോള്‍ ചെയ്യുക എന്നുള്ളത് ഞാന്‍ പുലർത്തേണ്ട മര്യാദയാണ്. ഇത് അദ്ദേഹം ആഘോഷമാക്കി മുന്നോട്ട് പോകുകയാണെന്ന് നമുക്ക് അറിയില്ല, അത് നമുക്ക് സ്വീകാര്യവുമല്ല.

ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ട്. കേസ് കൊടുക്കുന്നതിനെക്കുറിച്ച് ഇപ്പോഴും ഞാന്‍ ചിന്തിച്ചിട്ടില്ല. പക്ഷെ.. പുള്ളി മിണ്ടാതിരുന്നാല്‍ എനിക്ക് കുഴപ്പം ഇല്ലായിരുന്നു, അതിനെ ആഘോഷമാക്കി മാറ്റുന്നതാണ് പ്രശ്നം. പുള്ളിയുടെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചല്ലോ. ഞാന്‍ എന്തിനാണ് ഇനി പുള്ളിയുടെ വീട്ടിലേക്ക് പോകുന്നതെന്നും സിജോ ചോദിക്കുന്നു. ഒർജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിമുഖത്തിനിടെ റോക്കി പറഞ്ഞ ചില കാര്യങ്ങള്‍ അവതാരക സിജോയോട് സൂചിപ്പിക്കുന്നുണ്ട്. 'ഈ വിഷയം അന്‍സിബയുമായി ഞാന്‍ സാസാരിച്ചിരുന്നു. എന്റെ ഭാഗം കേട്ടതിന് ശേഷം അന്‍സിബയും ഒന്നും പറഞ്ഞില്ല' എന്ന റോക്കിയുടെ വാക്കുകളായിരുന്നു അവതാരക സൂചിപ്പിച്ചത്. അത് എന്റെ വിഷയം അല്ലല്ലോ എന്നായിരുന്നു ഇതിനോടുള്ള സിജോയുടെ പ്രതികരണം.
വീട്ടില്‍ നിന്നും ഇറങ്ങിയതിന് ശേഷം അന്‍സിബയെ ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ മറ്റുള്ള ആളുകള്‍ കണ്‍വീന്‍സ്ഡ് ആയോ ഇല്ലയോ എന്ന് ഞാന്‍ എന്തിനാണ് അന്വേഷിക്കുന്നത്. ഞാന്‍ പ്രവോക്ക് ചെയ്തു എന്ന് പറയുന്നത്. അത് ഒരു തരത്തിലുള്ള പ്രവോക്കിങ് തന്നെയായിരിക്കാം. അത് ആ വീട്ടില്‍ ചെയ്യേണ്ട കാര്യമാണ്. എത്രയോ ആളുകള്‍ അങ്ങനെ ചെയ്യുന്നുണ്ട്.
ഞാന്‍ അദ്ദേഹത്തിന്റെ താടിയില്‍ കൈ വെക്കുന്നില്ല, കുണുവാവേ എന്നു വിളിച്ച് കൈ താടിക്ക് അടിയിലായി വെക്കുകയാണ് ചെയ്യുന്നത്. തിരിച്ച് അദ്ദേഹം എന്റെ താടിയില്‍ ഇങ്ങനെ വലിക്കുകയാണ്. അവന്‍ തൊടാന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ കൈ വെച്ചത്. തൊടാനുള്ള അവകാശം വീട്ടിലുണ്ട്. തൊടരുത് എന്നാണ് പറയുന്നതെങ്കില്‍ തൊടാതിരിക്കാം. ഇവിടെ തൊടഡാ.. എന്നാണ് പറയുന്നത്.
ബിഗ് ബോസ് എന്ന് പറയുന്ന ഗെയിമില്‍ പ്രവോക്കിങ് ഉണ്ട്. ജാസ്മിനും ഗബ്രിയും പ്രവോക്ക് ചെയ്തപ്പോള്‍ ഇതേ വ്യക്തി തന്നെ ഒരു പ്രോപ്പർട്ടിയില്‍ പോയി ഇടിച്ചല്ലോ. അദ്ദേഹത്തിന് അപ്പോള്‍ അങ്ങനെ ചെയ്യാന്‍ അറിയാം. പിന്നെ ബിഗ് ബോസിലേക്ക് ആളുകളെ എടുക്കുന്നത് സൈക്കോളജി ടെസ്റ്റുകള്‍ അടക്കം പൂർത്തിയാക്കിയതിന് ശേഷമാണ്. അതുകൊണ്ട് തന്നെ ഞാന്‍ കരുതുന്നത് ബോധമുള്ള ആളുകളായിരിക്കും ബിഗ് ബോസിലേക്ക് വരിക എന്നാണ്.
അവിടെ മത്സരിക്കാനെത്തുന്ന ഏത് ആളുകളും പാലിക്കുന്ന ഒരു ബേസിക് മര്യാദയും അതിർ വരമ്പുകളും ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് അപ്പുറത്തേക്ക് ഒരാള്‍ പോകില്ലെന്ന ഉറപ്പിലാണ് അവിടെ നില്‍ക്കുന്നത്. ഈ സീസണില്‍ ശാരീരികമായി ഏറ്റവും ശക്തന്‍ ജിന്റോയാണ്. നമ്മള്‍ എത്ര പ്രവോക്ക് ചെയ്താലും അദ്ദേഹം ശാരീരികമായി ഒന്നും ചെയ്യുന്നില്ലെന്ന ഉറപ്പുണ്ട്. അതുകൊണ്ടാണ് ഈ ഷോ മുന്നോട്ട് പോകുന്നത്. ആ മരാദ്യ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകുമെന്നും ഞാനും പ്രതീക്ഷിച്ചുവെന്നും സിജോ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications