ജാസ്മിന്‍ മരിച്ചാലെങ്കിലും തീരുമോ നിങ്ങളുടെ ബുള്ളിയിങ്: ബിഗ് ബോസിലെ ആദ്യ സംഭവമാണോ ഇത്; ദിയ സന
ജാസ്മിനെ വീട്ടില്‍ നിന്നും വിളിച്ചതാണ് ബിഗ് ബോസ് വീടിന് അകത്തേയും പുറത്തേയും നിലവിലെ പ്രധാന ചർച്ചാ വിഷയം. വീട്ടില്‍ നിന്ന് വിളിച്ചെങ്കിലും അത് ലൈവിലും എപ്പിസോഡിലും കാണിക്കാന്‍ ബിഗ് ബോസ് തയ്യാറായിട്ടില്ല. എങ്കിലും പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ ജാസ്മിന് ലഭിച്ചു എന്നത് വ്യക്തമാണ്.
എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഒരു വിഭാഗം പ്രേക്ഷകർ ഉയർത്തുന്നത്. ഇത്തരം സൂചനകള്‍ നല്‍കാണെങ്കില്‍ പിന്നെ എന്തിനാണ് ബിഗ് ബോസിന്റെ നിയമാവലികളെന്നും ആളുകള്‍ ചോദിക്കുന്നു. അതേസമയം തന്നെ മുന്‍ ബിഗ് ബോസ് താരം ദിയ സന അടക്കമുള്ളവർ ജാസ്മിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇത് ആദ്യാമായി അല്ലാലോ ഇതുപോലുള്ള സൂചനകള്‍ മത്സരാർത്ഥികള്‍ക്ക് ലഭിക്കുന്നതെന്നാണ് ദിയ സന ചോദിക്കുന്നത്. ദിയ സനയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

കുറെ പോസ്റ്റുകൾ ഇങ്ങനെ കാണുന്നത് കൊണ്ട് ചോദിക്കുന്നതാണ്. നിങ്ങളാരും മുൻ സീസണുകൾ കണ്ടിട്ടില്ലേ.. ലാലേട്ടൻ വന്ന് ഹിന്റ് കൊടുക്കുന്നത് മുതൽ വൈൽഡ് കാർഡ് എൻട്രി, അത്പോലെ പുറത്ത് പോയി അകത്തു വന്ന കണ്ടസ്റ്റന്റസ് ഇവരൊക്കെ കൃത്യമായാണോ ഗൈയിം കളിക്കുന്നത്?? ലാലേട്ടൻ വന്ന് ഹിന്റ് കൊടുത്താൽ ഇതേ പ്രേക്ഷകർ ഫേവറൈറ് ആയ ആളുകളെ സപ്പോർട് ചെയ്തില്ലെങ്കിൽ ലാലേട്ടൻ ഉൾപ്പെടെ തെറി കേൾക്കണം.
വൈൽഡ് കാർഡ് പോയാൽ വെളിയിലെ കാര്യങ്ങൾ പറഞ്ഞു എന്ന് സ്ഥാപിച്ച് ആക്രമിക്കും.. സീസൺ 2 മുതൽ കണ്ണിൽ തീനം മുതൽ മണിക്കുട്ടൻ പുറത്ത് പോയി വന്നത് സൂര്യയോടുള്ള അടുപ്പക്കുറവ്, ഡിമ്പലിന്റെ അച്ഛൻ മരിച്ചപ്പോ പുറത്ത് പോയി വന്നിട്ട് കൂടുതൽ ബോണ്ടിങ് കണ്ടത് ഇതൊക്കെ പുറത്തെ കാര്യങ്ങൾ അറിഞ്ഞിട്ടല്ലേ?
പിന്നെ അഖിൽ മാരാർ വയ്യാതെ പുറത്ത് പോയി വന്നപ്പോ അഖിലിന്റെ ഓവർ കോൺഫിഡൻസ് കണ്ട് ആളുകൾ അത് വിലയിരുത്തിയില്ലേ.? പിന്നെ ഇവിടെ എല്ലാരും ആദ്യം നിലവിളിച്ചത് ജാസ്മിന് പറഞ്ഞു കൊടുക്കൂ ഇത്ര ബോധമില്ലേ എന്നൊക്കെയാണ്. അപ്പൊ തന്നെ അവരുടെ അച്ഛന്റ്റെ പ്രശ്നം അറിഞ്ഞു തകർന്നിരുന്ന ഒരാളെ വലിച്ചു കീറുന്ന വൃത്തികെട്ട മനോഭാവം എന്ന് അവസാനിക്കും.
ഒന്ന് ചോദിക്കട്ടെ നിങ്ങളെയൊക്കെ ബുള്ളിയിങ് ജാസ്മിൻ മരിച്ചാൽ തീരോ? ഇത് ഞാൻ എഴുതുന്നത് കേരളത്തിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ബുള്ളിയിങ് അനുഭവിച്ച സ്ത്രീകളിൽ ഒരാളെന്ന നിലയിലാണ്. ദയവു ചെയ്ത് പ്രിയപ്പെട്ടവരേ നിങ്ങൾ ആശയപരമായ വിയോജിപ്പുകളും ദേഷ്യവും ഒക്കെ കാണിക്കൂ. എന്റോഫ്ത ദി ടൈം ഇതൊരു ഗെയിം ഷോ ആണ്.
ഇവിടെ ഗൈയിം കളിക്കാൻ ആളുകൾ വരും പോകും. അവര്ക് ചെയ്യുന്ന പണിക്ക് പൈസയും കിട്ടും. അതിൽ അപ്പുറത്തേക്ക് നിങ്ങളിൽ ഓരോരുത്തരും എത്ര ശരി എന്ന് നമ്മളെ നോക്കി ചോദിക്കണം. വിവരക്കേടും തെറ്റും ഒക്കെ മനുഷ്യന് സംഭവിക്കും. അതിനൊക്കെ തിരിച്ചറിവും ഉണ്ടാകും. ഇനി തിരിച്ചറിഞ്ഞില്ലെങ്കിൽ അനുഭവിക്കട്ടെ. നമ്മുടെ എന്നർജി എന്തിനാണ് ഇങ്ങനെ ഇല്ലാതാകുന്നത്??












Click it and Unblock the Notifications