ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ഇഷ്ടമല്ല: വിചിത്രമായ കാരണം പറഞ്ഞ് ആരാധകന്‍, എതിർപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും അധികം വിമർശനം കേള്‍ക്കേണ്ടി വന്ന താരങ്ങളില്‍ ഒരാളാണ് ജാസ്മിന്‍. ഈ വിമർശനങ്ങള്‍ എല്ലാം തന്നെ കാര്യമുള്ളതൊന്നും അല്ലെന്നും തുടക്കത്തില്‍ തന്നെ പറയാം. മറ്റ് മത്സരാർത്ഥികളുടെ ആർമികളും മറ്റും ജാസ്മിനെ മനപ്പൂർവ്വം ലക്ഷ്യം വെച്ചുകൊണ്ട് നടത്തുന്ന ആക്രമണങ്ങളും ഇതിലുണ്ട്.
എങ്കിലും പൊതുബോധത്തിന് എതിരായി പ്രവർത്തിക്കുന്നു എന്നതുകൊണ്ട് ആ തലത്തിലും കുറച്ച് വിമർശകർ ജാസ്മിനുണ്ട്. ഇവരില്‍ പലരും സ്ത്രീകളുമുണ്ട്. അതേസമയം ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ വലിയ എതിർപ്പും പ്രകടിപ്പിക്കുന്നു.

ജാസ്മിന് ഇത്രയും സ്ത്രീ വിമർശകർ ഉണ്ടാവാനുള്ള യഥാർത്ഥ കാരണം അവരെ കാണാൻ വളരെ നല്ലതായതുകൊണ്ടാണെന്നാണ് ഈ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ബിബി ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരിയായ മത്സരാർത്ഥിയാണ് ജാസ്മിൻ എന്നത് ശത്രുക്കൾ പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. ക്ലാസ്സിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെ ബുള്ളി ചെയ്യാൻ അത്രയും ഭംഗി ഇല്ലാത്ത പെൺകുട്ടികൾക്ക് കിട്ടുന്ന ഒരു അവസരവും അവർ പാഴാക്കില്ല. അത് സ്വഭാവികം ആണെന്നും ആരാധകന്‍ പറയുന്നു.
അതുപോലെ ഇത്രയും പുരുഷ വിമർശകള്‍ ഉണ്ടാവാനുള്ള കാരണം ചുരുങ്ങിയ കാലം കൊണ്ട് ജാസ്മിൻ നേടിയ വലിയ വിജയമാണ്. 23 വയസ്സിൽ ബാധ്യതകൾ തീർത്തു, വീട് വച്ചു, കാർ വാങ്ങി, ഫെയിം നേടി, കുടുംബം നോക്കുന്ന ഒരു കഴിവുറ്റ പെൺകുട്ടിയോടുള്ള ഒരുതരം അസൂയ ആണ് ഇവർക്ക്. ഇവർ അമ്മി ഉമ്മി നോക്കിയിട്ടും അവൾ ഇതുവരെ നേടിയതിന്റെ ഏഴയലത്ത് പോലും എത്തിയിട്ടുണ്ടാവില്ല.
അവളുടെ ഗെയിമിനെ നിങ്ങൾക്ക് വിമർശിക്കാം. ഞാനും ചെയ്തിട്ടുണ്ട്, ഇനിയും വിമർശിക്കും. പക്ഷേ പേഴ്സണൽ കാര്യങ്ങൾ എടുത്തിട്ട് അവളെ വ്യക്തിഹത്യ ചെയ്ത് അങ്ങ് ഇല്ലാതാക്കാം എന്നാണ് വിചാരമെങ്കിൽ ചേർത്തു നിർത്താൻ തന്നെയാണ് തീരുമാനമെന്നും ഈ പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, ജാസ്മിന് ഇന്ന് കിട്ടികൊണ്ടിരിക്കുന്ന പിന്തുണ വളരെ പതുക്കയും സ്വാഭാവികമായും ഉണ്ടായതാണെന്നാണ് മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ആദ്യ ദിവസങ്ങളിൽ തള്ളി പറഞ്ഞ പലരും ഇന്ന് ജാസ്മിനെ പിന്തുണയ്ക്കാൻ കാരണം അവളെ മനസിലായത് കൊണ്ടാണ്. ഒരു സാധാരണ ചെറിയ പെൺകുട്ടിയുടെ എല്ലാ പ്രശ്നങ്ങളും അവൾക്കുണ്ട് മനുഷ്യരിൽ 100% പെർഫെക്ട് ആരാണെന്നും അദ്ദേഹം ചോദിക്കുന്നു.
പലപ്പോഴും വൃത്തിയുടെ കാര്യത്തിലൊക്കെ മറ്റുള്ളവർ ജാസ്മിനെ അകാരണമായി ഒറ്റപ്പെടുത്തിയിതായി തോന്നിയിട്ടുണ്ട് കാരണം ഗസ്റ്റായി വന്ന സാബുവും ശ്വേതയും ഒറ്റ സ്വരത്തിൽ പറഞ്ഞതാണ് ടോട്ടൽ വീടിൻ്റെ വൃത്തിയില്ലായ്മയെ കുറിച്ച് അപ്പോൾ അത് ജാസ്മിൻ്റെ മാത്രം തെറ്റല്ല അപ്പോൾ ആരാണ് അവളുടെ മാത്രം തെറ്റായിട്ട് അത് കാണിച്ചത്?
"എൻ്റ വിജയത്തിന് തടസം നിന്നാൽ സ്വന്തം തന്തയെ വരെ തട്ടിക്കളയും" എന്ന് പറഞ്ഞ ജിൻ്റോയെ പച്ച മനുഷ്യൻ ആക്കിയവർക്ക് ആർജുൻ റസ്മിൻ അങ്ങനെ പലരും ഉപയോഗിച്ച തന്ത തള്ള പ്രയോഗവും മനസിനെ അലട്ടില്ല അവർക്ക് ജാസ്മിൻ്റെ വിളികൾ മാത്രം ഓഡിറ്റ് ചെയ്യാനാണിഷ്ടം.വന്ന് കയറിയ ദിവസം തന്നെ യെല്ലോ കാർഡ് കിട്ടിയ അഭിഷേകും തെറി പറഞ്ഞത് കൊണ്ട് പുറത്താക്കലിൻ്റെ വക്കോളം എത്തിയ ജിൻ്റോയും ഇവർക്കൊക്കെ മാതൃക പുരുഷൻ ആകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിക്കുന്നു.












Click it and Unblock the Notifications