ബിഗ് ബോസ് മലയാളം സീസൺ 6 ലേക്ക് മാധ്യമപ്രവർത്തകയും? വമ്പൻ സർപ്രൈസോ?..പ്രെഡിക്ഷൻ ലിസ്റ്റുകൾ ഇങ്ങനെ
കൊച്ചി: വമ്പൻ സർപ്രൈസുകൾ നിറച്ചാണ് ഇത്തവണ ബിഗ് ബോസ് മലയാളം സീസൺ 6 എത്തുകയെന്നാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പ്രൊമേ വീഡിയോ നൽകുന്ന സൂചന. ഇതോടെ മത്സരാർത്ഥികളായി പല അപ്രതീക്ഷിത പേരുകളും സോഷ്യൽ മീഡിയ ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചില പ്രെഡിക്ഷൻ ലിസ്റ്റുകളും പുറത്തുവന്നിരിക്കുകയാണ്. ബിഗ് ബോസ് അനലിസ്റ്റ് കൂടിയായ മല്ലു ടോക്സിലെ രേവതി പങ്കുവെച്ച പേരുകൾ ഇങ്ങനെ
പ്രെഡിക്ഷൻ ലിസ്റ്റിൽ ഒന്നാമത് സാന്ത്വനം സീരിയൽ ഫെയിം ആയ രാജീവ് പരമേശ്വരന്റെ(ബാലേട്ടൻ) പേരാണ് രേവതി പറയുന്നത്. തുടക്കം മുതൽ തന്നെ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഇടംപിടിച്ച ആളുകൂടിയാണ് രാജീവ്. കഴിഞ്ഞ തവണ നടൻ ഷിജു എത്തിയത് പോലെ ഷോയിലെ 'വല്ല്യേട്ടനായി' രാജീവ് എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നടൻ കൃഷ്ണയുടെ പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മുൻ സീസണുകളിലും കൃഷ്ണയുടെ പേരുകൾ ചർച്ചയായിരുന്നു. അടുത്തിടെ ചില അഭിമുഖങ്ങളിലെല്ലാം കൃഷ്ണ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ താരം ബിഗ് ബോസിലെത്താനുള്ള സാധ്യത ഉണ്ടെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്. ഡാൻസറായ നയനാ ജോൺസൺ ആണ് പ്രെഡിക്ഷൻ ലിസ്റ്റിൽ ഉള്ള മറ്റൊരാൾ.

ഫിറ്റ്നെസ് ട്രെയിനർ ആയ ജിന്റേ, ഇൻഫ്ലുവൻസർ ആയ യാദിലിൻ ഇക്ബാൽ, ജീവ നമ്പ്യാർ, ജാസ്മിൻ ജാഫർ, പൂജാ കൃഷ്ണ, സിദ്ധാർത്ഥ് പ്രഭു(തട്ടീം മുട്ടീം ഫെയിം), ഋഷി, ശ്രീലക്ഷ്മി അറയ്ക്കൽ, സിജോ ടോക്സ്, അഖിൽ ആനന്ദ്, അനീഷ നായർ, യമുന റാണി, ശരണ്യ ആനന്ദ്, അപ്സര ആൽബി, ക്രിസ്റ്റി സെബാസ്റ്റിൻ, ലിയാൻഡ്ര മരിയ, അമേയ പ്രസാദ്, സായ്, ശാലു പേയാട് ഇങ്ങനെ പോകുന്നു മറ്റ് പേരുകൾ.
അതേസമയം ഇത്തവണ ഒരു മാധ്യമപ്രവർത്തകയും ഷോയിൽ ഉണ്ടായേക്കുമെന്നുള്ള സാധ്യതയും രേവതി പങ്കുവെച്ചു. കഴിഞ്ഞ സീസണിൽ മത്സരാർത്ഥികളുമായുള്ള പ്രെസ് മീറ്റിന് എത്തിയ രാധിക നായർ ചിലപ്പോൾ മത്സരാർത്ഥിയായി എത്തിയേക്കാം എന്നാണ് സാധ്യത പറയുന്നത്. മത്സരാർത്ഥികളോട് കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ചോദിച്ച രാധിക അന്ന് തന്നെ ബിഗ് ബോസ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചർച്ചയായിരുന്നു. വലിയ രീതിയിൽ പ്രതികരിക്കാതെയും രഹസ്യമായി ബിഗ് ബോസിൽ സംസാരിക്കുകയും ചെയ്യുന്ന മത്സരാർത്ഥിയായ റിനോഷ് ജോർജിന്റെ രീതികളെയെല്ലാം രാധിക ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications