Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഭിഷേക് ജയദീപ്, ഡിജെ സിബിൻ, പൂജ..ഇവരോ ബിഗ് ബോസ് വൈൽഡ് കാർഡ് എൻട്രികൾ?'; ചർച്ച

ചെന്നൈ: 19 പേരുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അഞ്ച് പേരാണ് പുറത്തായത്. സിജോയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും താരം ഇപ്പോഴും വിശ്രമത്തിൽ തുടരുകയാണ്. ആളുകളുടെ കുറവ് ബിഗ് ബോസ ഗെയിമിനെ ബാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇനി കളി മുറുകണമെങ്കിൽ വൈൽഡ് കാർ‍ഡുകൾ എത്തണമെന്ന മുറവിളിയാണ് പ്രേക്ഷകർ ഉയർത്തുന്നത്.

ഇതോടെ ഈ ആഴ്ചതന്നെ വൈൽഡ് കാർ‍ഡുകളെ ഹൗസിലേക്ക് കയറ്റിവിടാൻ ഒരുങ്ങുകയാണ് ബിഗ് ബോസ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് അഞ്ച് പേരെങ്കിലും വൈൽഡ് കാർഡ് ആയി എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്.

bbwildcrd-1

ബിഗ് ബോസ് മലയാളം സീസൺ 4 ൽ വൈൽ‍ഡ് കാർഡ് ആയി എത്തിയ റിയാസ് ആയിരുന്നു ആ സീസണിന്റെ ഗതി തന്നെ മാറ്റിയത്. അതുവരെ ഒരു വ്യക്തിയിൽ മാത്രം കറങ്ങിയിരുന്ന സീസണിനെ പിടിച്ചുകുലുക്കാൻ റിയാസിനെ സാധിച്ചു. എന്ന് മാത്രമല്ല ആ വ്യക്തിയെ പുറത്താക്കി ഗെയിമിന്റെ ഒഴുക്ക് പോലും അമ്പരപ്പിക്കുന്ന ലെവലിൽ ട്വിസ്റ്റ് ചെയ്യാൻ റിയാസിന് കഴിഞ്ഞിരുന്നു. ഒടുക്കം സീസൺ 3 യിൽ മൂന്നാം സ്ഥാനക്കാരനായിട്ടായിരുന്നു റിയാസ് പടിയിറങ്ങിയത്. മറ്റ് ഭാഷകളിലും ഇത്തരത്തിൽ വൈൽ‍ഡ് കാർഡുകൾ ഗെയിമിനെ പാടെ മാറ്റിയ ചരിത്രം ഉണ്ട്.

സീസൺ 6ന്റെ ഗതിമാറ്റാൻ വമ്പൻ താരങ്ങൾ തന്നെ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചില പേരുകളും ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അഭിഷേക് ശ്രീകുമാർ, നന്ദന, അഭിഷേക് ജയദീപ്, സായ് കൃഷ്ണ, പൂജ, ഡിജെ സിബിൻ തുടങ്ങിയവരുടെ പേരുകളാണ് ചില ആരാധകർ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ചർച്ചയാക്കുന്നത്.

കാലങ്ങളായി ബിഗ് ബോസിൽ മത്സരാർത്ഥിയായേക്കുമെന്ന തരത്തിൽ സാധ്യത പറയുന്ന പേരുകളാണ് സായ് കൃഷ്ണയും ഡിജെ സിബിനുമെല്ലാം. എന്നാൽ ഇവരൊന്നും വരാനുള്ള സാധ്യത ഇല്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് സായ് കൃഷ്ണ. സീസൺ 6 നെ കുറിച്ച് നിരന്തരം റിവ്യൂ പങ്കുവെയ്ക്കുന്നുണ്ട് സായ്. ഇപ്പോഴും വീഡിയോകൾ യുട്യൂബറായ സായ് പങ്കിടാറുണ്ട്. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+