ബിഗ് ബോസ് വീട്ടിലേക്ക് അഫ്സൽ അമീർ എത്തുമോ?, 'ജാസ്മിനോട് പലതും ചോദിക്കാനുണ്ട്'
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 6 ൽ ആറ് വൈൽഡ് കാർഡുകൾ എത്തിയതിന് പിന്നാലെ കണ്ടന്റുകളുടെ പെരുമഴയായിരുന്നു. 6 പേരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് ഡിജെ സിബിനും പൂജ കൃഷ്ണയുമാണ്. എന്നാൽ വന്ന് രണ്ടാഴ്ച പൂർത്തിയാകും മുൻപ് തന്നെ ഇരുവരും ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി. പൂജ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു ഷോയിൽ നിന്നും വാക്കൗട്ട് ചെയ്തത്. മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നതായതോടെ സൈക്കോളജസ്റ്റിന്റെ നിർദ്ദേശപ്രകാരമാണ് സിബിനെ ഷോയിൽ നിന്നും മാറ്റിയത്.
ശക്തരായ രണ്ട് വൈൽഡ് കാർഡുകളും പോയതോടെ ഇനിയും വൈൽഡ് കാർഡുകളെ ബിഗ് ബോസ് ഇറക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് പലരുടേയും പേരുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അക്കൂട്ടത്തിലൊര് പേര് ജാസ്മിൻ ജാഫറിന്റെ പ്രതിശ്രുത വരനായിരുന്ന അഫ്സൽ അമീറിന്റേതാണ്.

അഫ്സൽ അമീർ വൈൽഡ് കാർഡ് ആയി എത്തിയാൽ ഷോയിൽ പല ട്വിസ്റ്റുകളും സംഭവിക്കാമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിനെ പൊളിക്കാനും അഫ്സലിന് സാധിക്കുമെന്നും ഒരു വിഭാഗം ആരാധകർ പറയുന്നു. അഫ്സലിനെ എത്തിച്ച് ബിഗ് ബോസ് അത്തരത്തിലൊരു അറ്റകൈ പ്രയോഗിക്കണമെന്ന് പറയുന്നവരും കുറവല്ല.
എന്നാൽ വൈൽഡ് കാർഡായി അഫ്സൽ എത്താൻ സാധ്യതയില്ലെന്ന് പറയുകയാണ് അഫ്സലിന്റെ സുഹൃത്ത്. വിവി ഹിയർ എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. അഫ്സലിന് ഇതുവരെ ബിഗ് ബോസിന്റെ കോൾ വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം അഫ്സലിന് ഒരു അവസരം ലഭിച്ചാൽ ഒരു ദിവസത്തേക്കെങ്കിലും ഹൗസിലേക്ക് കയറാൻ താത്പര്യം ഉണ്ട്. അതൊരിക്കലും മത്സരാർത്ഥിയായിട്ടല്ല. ജാസ്മിനോട് ചോദിക്കാൻ കുറെ ചോദ്യങ്ങൾ ഉണ്ട് അഫ്സലിന്റെ മനസിൽ. ആ കാര്യങ്ങൾ അവന് ക്ലിയർ ചെയ്യണം. എന്ന് വെച്ച് ആ ബന്ധത്തിലോട്ട് വീണ്ടും പോകാൻ അഫ്സലിന് താത്പര്യം ഇല്ല. പക്ഷേ അവനെ എന്തിന് ഇങ്ങനെ വിഡ്ഢിയാക്കി എന്ന് അവളിൽ നിന്ന് തന്നെ അറിയാൻ അവന് താത്പര്യം ഉണ്ട്. അതുകൊണ്ട് ചാൻസ് കിട്ടി കഴിഞ്ഞാൽ പോകും എന്നാണ് അദ്ദേഹം പറയുന്നത്. ഗബ്രിയോട് തനിക്ക് പ്രണയമാണെന്ന് പറഞ്ഞതിന് പിന്നാലെ ജാസ്മിനുമായുള്ള 7 മാസം നീണ്ട് നിൽക്കുന്ന പ്രണയബന്ധം താൻ അവസാനിപ്പിക്കുകയാണെന്ന് അഫ്സൽ നേരത്തേ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഇനിയും ജോക്കറായി തുടരാൻ സാധിക്കില്ലെന്നായിരുന്നു അഫ്സൽ പറഞ്ഞത്.
അതിനിടെ 'വിവി ഹിയർ' വീഡിയോയ്ക്ക് താഴെ അഫ്സൽ തീർച്ചയായും പോകണം എന്നാണ് പലരും കുറിച്ചിരിക്കുന്നത്. അതേസമയം അഫ്സലിനെ അങ്ങനെ കൊണ്ടുവന്നേക്കില്ലെന്നും കാരണം അഫ്സൽ വന്നാൽ ജാസ്മിൻ ഒതുങ്ങി പോകുമെന്നത് ഇപ്പോൾ ഷോയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നും ചിലർ പറയുന്നു. എന്തായാലും ബിഗ് ബോസിൽ പുതിയ ട്വിസ്റ്റുകൾക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.












Click it and Unblock the Notifications