ജാസ്മിന്‍ മാത്രമല്ല, ജിന്റോയും ഒപ്പം കരയേണ്ടി വരും: കപ്പിലേക്ക് അടുക്കുന്നത് ആ താരമോ? വന്‍ കുതിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ വീക്കിലേക്ക് കടന്ന് കഴിഞ്ഞപ്പോള്‍ ആറുപേരാണ് ഫൈനല്‍ പോരാട്ടത്തിനായി ഷോയില്‍ അവശേഷിക്കുന്നത്. ജാസ്മിന്‍, ജിന്റോ, അർജുന്‍, ശ്രീതു, ഋഷി, അഭിഷേക് എന്നിവരാണ് അവസാന പോരാട്ടത്തിനായിട്ടുള്ളത്. ഇതില്‍ തന്നെ പലരും നേരത്തെ തന്നെ പുറത്താകുമെന്ന് പ്രേക്ഷകരില്‍ പലരും വിധിയെഴുതിയവർ ആണെന്നതാണ് ശ്രദ്ധേയം.
പ്രത്യേകിച്ച് അർജുന്‍, ശ്രീതു, ഋഷി എന്നീ മത്സരാർത്ഥികള്‍ ഫൈനല്‍ 5 ല്‍ എത്തുമെന്നും എഴുപത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പോലും ആരും കണക്കാക്കിയിരുന്നില്ല. ഇതിന് ശേഷം വലിയ മുന്നേറ്റമാണ് ഇവരില്‍ പലരും നടത്തിയത്, പ്രത്യേകിച്ച് അർജുന്‍. മറ്റ് വിവാദപരമായ കണ്ടന്റുകള്‍ അധികമൊന്നുമില്ലെങ്കിലും ടാസ്കുകളിലെ മികച്ച പ്രകടനമാണ് അർജുന് തുണയായത്.

അർജുന്‍ കൂടെ ഉയർന്ന് വന്നതോടെ ആര് കപ്പ് നേടുമെന്ന കാര്യം ഇപ്പോള്‍ തീർത്തും അനിശ്ചിതത്വത്തിലായിരിക്കുകകയാണ്. ജാസ്മിന്‍, ജിന്റോ എന്നിവരില്‍ ആരെങ്കിലും കപ്പ് നേടിയെക്കുമെന്നായിരുന്നു ഇതുവരേയുള്ള കണക്ക് കൂട്ടല്‍. എന്നാല്‍ അവസാന നിമിഷം കറുത്ത കുതിരയായി അർജുന്‍ മാറിയേക്കാവുന്ന സാഹചര്യവുമുണ്ടെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ വിലയിരുത്തുന്നത്.
അതേസമയം ജിന്റോ ആരാധകർ ഇപ്പോള്‍ തന്നെ തങ്ങളുടെ ഇഷ്ടതാരത്തിന്റെ വിജയം ഉറപ്പിക്കുകയാണ്. ജാസ്മിനെ പിന്തള്ളി അർജുന്‍ മുന്നോട്ട് വന്നാലും അത് ജിന്റോയുടെ ഒന്നാം സ്ഥാനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് അവർ പറയുന്നത്. ഇത്തരം അവകാശവാദങ്ങളുമായുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വോട്ടിംഗ് റിസൾട്ട് കണ്ടു ജാസ്മിൻ പിയാറുകാർ ഒരു കാര്യം തിരിച്ചറിഞ്ഞു, ഒന്നാം സ്ഥാനത്ത് ജിന്റോ ആണ്. രണ്ടാം സ്ഥാനം അർജുനും. ജാസ്മിന് കിട്ടുന്നത് വെറും മൂന്നാം സ്ഥാനം മാത്രമാണ്. കള്ള പ്രൊഫൈലുകൾ ഉണ്ടാക്കി തപസ്സു ചെയ്യുന്നവർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ ഇവരെ ഇനി താറടിച്ചു കാണിക്കാം എന്നാണ്.
അതിനവർ പറയുന്നത് അർജുൻ കോമ്പോ കളിക്കുന്നു.. പ്രണയകാർഡ് ഇറക്കുന്നു എന്നൊക്കെയാണ്. അപ്പോൾ ഈ ആളുകൾ ഇത്രനാൾ കണ്ണുപൊട്ടന്മാർ ആയിരുന്നോ ? അവിടെ ജാസ്മിനും ഗബ്രിയും കാണിച്ചിരുന്നത് സഹോദര സ്നേഹമായിരുന്നോ .. അതിന്റെ പകുതിപോലും അർജുൻ ശ്രീതു അവിടെ കാണിച്ചിട്ടില്ല. അതൊന്നും കാണാൻ കഴിയാത്തത് കണ്ണിൽ തിമിരം വന്നത് കൊണ്ടാണോ . എങ്ങനെയെങ്കിലും അർജുനെ താറടിച്ചു കാണിക്കണം. മറ്റുള്ള ജനം എന്താ കോവർ കഴുതകളാണോ?
"ജിന്റോ മണ്ടനാണ്, ക്വാളിറ്റി ഇല്ലാത്തവൻ ആണ് "എന്നൊക്കെയാണ് അടുത്ത ഡയലോഗ്. ജാസ്മിൻ എന്താണ് കോളിറ്റി ?അരക്കിലോ ലിപ്സ്റ്റിക് ഇട്ടാൽ അതു ക്വാളിറ്റി ആയി പരിഗണിക്കുമോ? എന്ത് ഗുണമാണ് എന്ത് കഴിവാണ് അവൾക്കുള്ളത് എന്ന് പറയാമോ ?സാധാരണ പ്രേക്ഷകരുടെ ഒരു പ്രതിനിധിയാണ് സാധാരണക്കാരുടെ മുഖമാണ് ജിന്ടോ, ജാസ്മിനെക്കാളും വിജയ് ആവാൻ എന്തുകൊണ്ടും യോഗ്യൻ ജിന്റോ തന്നെ












Click it and Unblock the Notifications