Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ ട്വിസ്റ്റോ? അസി റോക്കി മടങ്ങി വരുമോ? പുതിയ വീഡിയോയുമായി റോക്കി,'ഉത്തരവാദിത്തമുണ്ട്'

കൊച്ചി: സഹമത്സരാർത്ഥിയെ കായികമായി കൈയ്യേറ്റം ചെയ്തതിനാണ് അസി റോക്കിയെ ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും പുറത്താക്കിയത്. സിജോയെ ആയിരുന്നു റോക്കി അടിച്ചത്. സംസാരത്തിനിടെ പ്രകോപിതനായി സിജോയുടെ താടിക്ക് ആഞ്ഞടിക്കുകയായിരുന്നു. അടിയിൽ സിജോയ്ക്ക് അതിഗുരുതരമായി പരിക്കേറ്റു. തുടർന്ന് താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. വിശ്രമം ആവിശ്യമായതിനാൽ സിജോയെ ഷോയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.

സിജോ വീണ്ടും തിരിച്ചുവരുമോ എന്നത് സംബന്ധിച്ച് ഇതുവരെ ബിഗ് ബോസ് അറിയിപ്പൊന്നും നൽകിയിട്ടില്ല. അതിനിടയിൽ തനിക്ക് വീണ്ടും ഷോയിലേക്ക് വരാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് റോക്കി. എന്തുകൊണ്ട് ഷോയിൽ വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നുവെന്ന് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ റോക്കി വ്യക്തമാക്കുന്നുണ്ട്. റോക്കിയുടെ വാക്കുകളിലേക്ക്

rocky2

' ബിഗ് ബോസിലെ കാര്യങ്ങളൊക്കെ മിസ് ചെയ്യുന്നുണ്ട്. അവിടെ രാവിലെ എഴുന്നേൽക്കുമായിരുന്നു. വീക്കെന്റ് എപ്പിസോഡിൽ ലാലേട്ടൻ വന്നാൽ സാധാരണ എന്നോട് അഭിപ്രായം ചോദിക്കും. ഞാൻ എന്റെ അഭിപ്രായങ്ങൾ പറയാറുണ്ട്. പൊതുവെ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല, പൊതുവായിട്ടുള്ള അഭിപ്രായങ്ങളാണ്. എനിക്ക് വേണ്ടി സംസാരിച്ചതിനെക്കാൾ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ അവിടെ സംസാരിച്ചത്. അവിടെ ഉള്ളവർക്ക് വേണ്ടിയാണ് പ്രതികരിച്ചത്. അവിടെ ഉള്ളവർക്ക് വേണ്ടി നിലപാടുകളും അഭിപ്രായങ്ങളും ഞാൻ പറഞ്ഞു, പലർക്ക് വേണ്ടിയും ഇടപെട്ടു. ഉന്നയിച്ച പരാതികൾക്ക് ഫലവും കിട്ടിയിരുന്നു. ഇതൊക്കെ നിങ്ങൾ കണ്ട റോക്കിയാണ്. വലിയ ലക്ഷ്യത്തോടെയാണ് പോയത്. ഒരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. ചോദ്യം ചോദിക്കുക തന്നെ ചെയ്യും ഇനിയും.

കർണൻ , ഭഗത് സിംഗ് , നെപ്പോളിയൻ പിന്നെ റോക്കിയും. ഇവരൊക്കെ തോറ്റ് പോയവരാണെങ്കിലും ജനങ്ങളുടെ മനസിൽ ഉണ്ട്. തിരിച്ചുവിളിച്ചാൽ വീണ്ടും ചോദ്യങ്ങൾ ചോദിക്കുവാനായിട്ട് പോകും. എനിക്കും അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. രണ്ടൂസത്തിനുള്ളിൽ അക്കാര്യം അറിയാം. റോക്കി ആരാണ്, എന്താണ് എന്നിങ്ങനെ എന്നെ തുറന്നുകാട്ടുന്നതിലൂടെ പല കാര്യങ്ങളും നിങ്ങൾക്ക് പറഞ്ഞ് തരാൻ പറ്റും.

7000 സ്ക്വയർഫീറ്റ് വീടുണ്ടെന്ന് പറയാൻ വന്നവനല്ല ഞാൻ. എനിക്ക് വ്യക്തമായ നിലപാടുകളും ചോദ്യങ്ങളുമുണ്ട്. അത് ഞാൻ ചോദിക്കുക തന്നെ ചെയ്യും', റോക്കി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+