'ബിഗ് ബോസ് വിജയിയെ നേരത്തേ നിശ്ചയിക്കുന്നു'; 'അത് റോബിനെ കൊണ്ട് ചെയ്യിച്ചതാണോ,പിന്നെങ്ങെനെ നടക്കും',കുറിപ്പ്
ബിഗ് ബോസ് എന്ന മലയാളം റിയാലിറ്റി ഷോ സ്ക്രിപ്റ്റഡ് ആണെന്നും വിജയിയെ മുൻകൂട്ടി തീരുമാനിച്ചതുമാണെന്നൊക്കെയുള്ള ആക്ഷേപങ്ങൾ പല സീസണുകളിലും ഉയർന്നിട്ടുണ്ട്. പ്രേക്ഷക കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ട് അതിശക്തർ എന്ന് കരുതുന്ന മത്സരാർത്ഥികൾ പോലും അപ്രതീക്ഷിതമായി ഷോയിൽ നിന്നും പുറത്താകുമ്പോഴാണ് പലപ്പോഴും ഇത്തരത്തിലുള്ള പഴി ഷോയ്ക്കെതിരെ ഉയരാറുള്ളത്.
എന്നാൽ തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ് ഇതെന്നാണ് ബിഗ് ബോസ് ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. വിജയിയെ ഒരിക്കലും നേരത്തേ നിശ്ചയിക്കാൻ സാധിക്കില്ലെന്നത് കാര്യകാരണ സഹിതം വിശദമാക്കുന്ന ഒരു ആരാധകന്റെ കുറിപ്പും അതിനിടെ ചർച്ചയാകുന്നുണ്ട്. കുറിപ്പ് വായിക്കാം

'ബിഗ്ബോസിൽ വിജയിയെ നേരത്തെ പ്രഖ്യാപിക്കുന്നു, അവർക്ക് ഫേവർ ആയ ആളുകളെ ആണ് വിജയിപ്പിക്കുന്നത് എന്നൊക്കെ പറയുന്നത് കേട്ടു, യഥാർത്ഥത്തിൽ സത്യാവസ്ഥ എന്താണ്..ഒരു ഉദാഹരണം പറയാം,-
ഇപ്പോ റോബിൻ രാധാകൃഷ്ണനേ എടുക്കാം, അടുത്ത ഒരു ബിഗ് ബോസിൽ അഖിൽ മാരാർ, ജിന്റോ, പേർളി മാണി, മണിക്കുട്ടൻ, സാബുമോൻ, രജിത് സർ, ഇവർ ഓക്കെ ഉള്ള ഒരു എവിക്ഷൻ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ് കരുതുക.
ആ കൂട്ടത്തിലേക്ക് റോബിനെ കൊണ്ട് ഇട്ടാൽ പിന്നെ ഒന്നും നോക്കണ്ട. സെക്കൻഡ് ആരാണെന്ന് മാത്രം നമ്മൾ നോക്കിയാൽ മതി കാരണം ഫസ്റ്റ് റോബിൻ തന്നെയായിരിക്കും. അങ്ങനെയിരിക്കെ ബിഗ് ബോസ് എങ്ങനെയാണ് മുൻകൂട്ടി തീരുമാനിച്ച ആളുകളെ വിജയി ആക്കുന്നത്?
അന്യായ ഫാൻസ് ഉള്ള റോബിൻ രാധാകൃഷ്ണനെ പോലെയുള്ള ആളുകൾ പുറത്തായത് ഫിസിക്കൽ അസോൾട്ട് വഴിയാണ്. ഫിസിക്കൽ അസൗട്ട് എങ്ങനെയാണ് ബിഗ് ബോസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തി ചെയ്യിക്കുന്ന ഒന്നാണോ....? റോബിനോട് റിയാസിനെ തല്ലാൻ ബിഗ് ബോസ് പറഞ്ഞോ...?
യൂട്യൂബിൽ ഒരു കമന്റ് കണ്ടു. ഒരു പ്രേക്ഷകന്റെ കമന്റ് ആയിരുന്നു ആ കമന്റ് ഇങ്ങനെ- ബിഗ് ബോസ് നിങ്ങൾ ഞങ്ങളുടെ രാജാവിനെ പുറത്താക്കിക്കോളൂ, പക്ഷേ ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം എന്ന് മാത്രം.
ഇതിൽ ഒരു സത്യമുണ്ട് വോട്ടിന്റെ അടിസ്ഥാനത്തിൽ ഒരിക്കലും റോബിനെ പുറത്താക്കാൻ പറ്റത്തില്ല പിന്നെയുള്ള ഏകമാർഗ്ഗം ഫിസിക്കൽ അസോൾട്ടാണ്
അത് റോബിൻ തന്നെ ചെയ്തത് ആണ്... പിന്നെ എങ്ങനെയാണ് ബിഗ് ബോസ് മുൻകൂട്ടി ചെയ്യിപ്പിക്കുന്നത്...?', ആരാധകൻ പറഞ്ഞു.












Click it and Unblock the Notifications