ഗബ്രി അടുത്ത ആഴ്ച പുറത്തേക്കോ? പൂജയുടെ മാസ്സ് ഗെയിം, ഈ മോള്‍ വന്നത് വെറുതെ അങ്ങ് പോകാനല്ല
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡുകളായി ഒന്നിച്ച് എത്തിയത് ആറുപേരായിരുന്നു. ആറില്‍ ഒരാള്‍ കോമണർ വിഭാഗത്തില്‍ നിന്നുമായിരുന്നു. പ്രതീക്ഷിച്ച ചില വൈല്‍ഡ് കാർഡുകളുടെ പ്രകടനം മോശമായപ്പോള്‍ അപ്രതീക്ഷിതമായി ചിലർ മികച്ച പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. സിബിനും പൂജാ കൃഷ്ണയുമൊക്കെയാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നവരുടെ കൂട്ടത്തില്‍ പെടുന്നത്.
മികച്ച മൈന്‍ഡ് ഗെയിമറാണ് പൂജയെന്നാണ് പ്രേക്ഷകർ പറയുന്നത്. അതിവേഗത്തില്‍ ചിന്തിച്ച് തീരുമാനം എടുക്കാന്‍ സാധിക്കുന്നു എന്നതാണ് പൂജയുടെ പ്രത്യേകത. ഗബ്രിയെ പുറത്താക്കാനായി പൂജ മുന്നോട്ട് വെച്ച പ്ലാന്‍ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. ഗബ്രിയെ ഡയറക്ട് നോമിനേഷനില്‍ കൊണ്ടു വരണമെന്ന പദ്ധതിയാണ് പൂജ മുന്നോട്ട് വെച്ചത്. അല്ലെങ്കില്‍ വ്യക്തിഗത നോമിനേഷനിലെങ്കിലും ഗ്രബിയെ കൊണ്ടുവരണമെന്നും പൂജ പറയുന്നുണ്ടായിരുന്നു.

ജാസ്മിന്‍ - ഗബ്രി കോംബോ പൊളിക്കുക എന്ന് തന്നെയാണ് പൂജയുടെ തന്ത്രം. പുറത്ത് ഗബ്രി വിരുദ്ധർ എത്രത്തോളം ഉണ്ടെന്ന് അറിയാം എന്നതിനാല്‍ തന്നെ നോമിനേഷനില്‍ വന്നാല്‍ അവന്‍ പുറത്ത് പോകാനുള്ള സാധ്യത ഉള്ളതായും പൂജ കണക്ക് കൂട്ടുന്നു. അതുകൊണ്ട് തന്നെയാണ് ഈ ആഴ്ച തന്നെ ഗബ്രിയെ നോമിനേഷനില്‍ കൊണ്ടുവരാന്‍ പൂജ പദ്ധതികള്‍ തയ്യാറാക്കുന്നത്. അതേസമയം സമയം പൂജയെ മാത്രമല്ല, വൈല്‍ഡ് കാർഡുകളായി എത്തിയ മറ്റ് മത്സരാർത്ഥികളേയും പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്. അത്തരം ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഡിജെ സിബിൻ - ഈ സീസണ്‍ കാത്തിരുന്നത് ഇത് പോലെയൊരു മത്സരാർത്ഥിയെയാണ്. ഒതുങ്ങി കയറി ഇരുന്ന ഋഷി, അൻസിബ, ശ്രീതു നെ വരെ പുറത്ത് കൊണ്ട് വന്നു ആക്ടീവ് ആക്കി. ജാസ്മിന്‍, ഗബ്രി, അപ്സര എന്നിവരെയൊക്കെ സംസാരിച്ചു പല പ്രാവശ്യം തറ പറ്റിച്ചു. ഗെയിം കളിക്കാനും കളിപ്പിക്കാനും അറിയുന്ന മത്സരാർത്ഥി. ഈ സീസണിലെ വിന്നർ ആയാലും അത്ഭുതപ്പെടാനില്ല.
പൂജ - വ്യക്തമായൊരു പ്ലാന്‍ പൂജയ്ക്കുണ്ട്. ആരെയും സംസാരിച്ചു തോൽപ്പിക്കാൻ പറ്റുന്ന കഴിവുണ്ട്. ഒരു പോസിറ്റീവ് വൈഭ് സൃഷ്ടിക്കാൻ ആദ്യ ആഴ്ചയിൽ തന്നെ പൂജയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത് പോലെ പോയാൽ ഫൈനല്‍ 5 ൽ പൂജയും ഉണ്ടാകും.
സായി - വളരെ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു വൈല്‍ഡ് കാർഡ്. പക്ഷെ കാര്യമായ ഒരു ഇംപാക്ടും പുള്ളിക്ക് ആദ്യ ആഴ്ച ഉണ്ടാക്കാൻ സാധിച്ചില്ല. ഇത് പോലെ ആണ് പോക്കെങ്കിൽ അധികം വൈകാതെ പുറത്താകും.
അഭിഷേക് ശ്രീകുമാർ - ആദ്യ ദിവസം പുറത്ത് നിന്ന് പഠിച്ചു വന്നത് കാണാതെ പറഞ്ഞു കുറെ ഫാന്‍സിലെ ഉണ്ടാക്കി. എന്നാല്‍ രണ്ടാം ദിവസം വാർത്താ സമ്മേളനം ടാസ്കില്‍ ജാസ്മിന്‍ അടിച്ചിരുത്തി കളഞ്ഞു. പിന്നീട് ഏതെങ്കിലും മൂലയിൽ പോയി ഇരിക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ഷോ കാണാത്തവരുടെ വോട്ടുകൊണ്ട് കുറച്ചു ദൂരം പോയാലായി.
അഭിഷേക് ജയദീപ് - ആദ്യ ആഴ്ചയിൽ കാര്യമായ ഇംപാക്ട് ഒന്നുമില്ല. മറ്റേ അഭിഷേകിനെ പോലെ ലൈവ് കാണാൻ കയറിയത് പോലൊരു മത്സാർത്ഥി. അധികം ദൂരം പോകുമെന്ന് തോന്നുന്നില്ല.
നന്ദന - ജാസ്മിനെ നെഗറ്റീവ് ആക്കി എക്സ്പോസ്ഡ് ആക്കാൻ വന്നിട്ട് സ്വയം എക്സ്പോസ്ഡ് ആയ ഒരു മത്സരാർത്ഥി. പുറത്ത് നിന്ന് താളം വിടുന്ന പോലെയല്ല അകത്തു കയറി കളിക്കുന്നത് എന്ന് നന്ദന ഇപ്പൊ മനസ്സിലാക്കി കാണും.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications