ബിഗ് ബോസ് സീസൺ 6 പൊടിപാറുമോ?; ഹെലൻ ഓഫ് സ്പാർട്ട, ഗായത്രി സുരേഷ്, സാഫ് ബോയിയും എത്തുമോ?പ്രഡിക്ഷൻ ലിസ്റ്റ്
കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സീസൺ 6 ആണ് ഇനി വരാനിരിക്കുന്നത്. ഫെബ്രുവരി 25 ഓടെ പുതിയ സീസൺ ആരംഭിച്ചേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. സീസൺ 6 ന്റെ ലോഗോ അടുത്തിടെ ഏഷ്യാനെറ്റ് പുറത്തിറക്കിയിരുന്നു. ലോഗോയിൽ മിന്നൽപ്പിണരിനാൽ ആറ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സീസണിന്റെ തീം എന്താണെന്ന് വ്യക്തമാക്കല്ല. കഴിഞ്ഞ ദിവസം മത്സരാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള ഒരു പ്രമോയും ഏഷ്യാനെറ്റ് പങ്കിട്ടിരുന്നു.
അതേസമയം മത്സരാർത്ഥികൾ ആരൊക്കെ എന്നത് സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. ചിലർ പ്രെഡിക്ഷൻ ലിസ്റ്റുകളും പുറത്തുവിടുന്നത്. സീസൺ 4 താരമായ റോബിന്റ മുൻ സുഹൃത്തും സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ശാലു പേയാട്, നടി ബീന ആന്റണി, തൊപ്പി, അജിൻ വർഗീസ്, റൈഡർ ഗേൾ അനീഷ , ശ്രീലക്ഷ്മി അറക്കൽ എന്നിവരുടെ പേരുകളാണ് മല്ലു ടോക്സ് എന്ന യുട്യൂബ് ചാനൽ പുറത്തുവിട്ട പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചത്. ഇവരെ കൂടാതെ ഇപ്പോഴിതാ രണ്ടാമത്തെ പ്രെഡിക്ഷൻ ലിസ്റ്റും പങ്കുവെച്ചിരിക്കുകയാണ് മല്ലു ടോക്സിലെ ബിഗ് ബോസ് അനലിസ്റ്റായ രേവതി.

രണ്ടാമത്തെ ലിസ്റ്റിലുള്ള പേരുകൾ ഇങ്ങനെ. സോഷ്യൽ മീഡിയ ഇൻഫ്ലുറൻസറായ ഹെലനോസ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ എസ് രാഗേഷിന് സാധ്യത ഉണ്ടെന്നാണ് രേവതി പറയുന്നത്. ഇത് കൂടാതെ കുടുംബ വിളിക്ക് എന്ന സീരിയയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ ശരണ്യ ആനന്ദ് , യുട്യൂബറായ കുഞ്ഞൻ പാണ്ടിക്കാട എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് അഫ്സൽ, സോഷ്യൽ മീഡിയ ഇൻഫ്ലുറൻസും നടനുമായ സാഫ് ബോയ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് സഫ്വാൻ, നടൻ ജിഷിൻ മോഹൻ, ഗായത്രി സുരേഷ്, അമല ഷാജി, ഡയാന ഹമീദ്, മഞ്ജുഷ മാർട്ടിൻ, സുധീർ സുകുമാരൻ എന്നിവരുടെ പേരുകൾ മല്ലു ടേക്സ് പങ്കുവെയ്ക്കുന്നുണ്ട്.
അതേസമയം ഇതൊക്കെ വെറും സാധ്യതകൾ മാത്രമാണെന്നും ഇവർ പറയുന്നു. യഥാർത്ഥ മത്സരാർത്ഥികളെ അറിയണമെങ്കിൽ സീസൺ തുടങ്ങുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഇത്തവണ പ്രേക്ഷകര നിരാശപ്പെടുത്താത്ത മത്സരാർത്ഥികളെ ഉൾപ്പെടുത്താൻ അണിയറ പ്രവർത്തകർക്ക് സാധിക്കട്ടെയെന്നാണ് ആരാധകർ പറയുന്നത്.












Click it and Unblock the Notifications