ജാസ്മിനും ഗബ്രിയും ഒരുമിച്ചൊരു സിനിമയിൽ ഉണ്ടാകുമോ? ഇത് മറുപടിയോ?; പ്രതികരിച്ച് താരങ്ങൾ
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷക മനസിസ്‍ ഇടംപിടിച്ച താരങ്ങളാണ് ജാസ്മിനും ഗബ്രിയും. ഒരുപക്ഷെ ഹൗസിൽ കോമ്പോ കളിച്ചതിന് ഇത്രയേറെ വിമർശിക്കപ്പെട്ട മത്സരാർത്ഥികൾ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടുണ്ടാകില്ല. ലൗ ട്രാക്ക് പിടിച്ച് പ്രേക്ഷകരെ വിഡ്ഢികളാക്കാനാണ് ഇരുവരും ശ്രമിച്ചതെന്നായിരുന്നു വിമർശനങ്ങൾ ഏറെയും. ഹൗസിൽ നിലനിന്ന് പോകാനുള്ള ഇരുവരുടേയും തന്ത്രമായിരുന്നു കോമ്പോയെന്നും പുറത്തിറങ്ങിയാൽ ഈ കൂട്ടുകെട്ട് അവസാനിക്കുമെന്നൊക്കെ വിമർശനങ്ങൾ ഉണ്ടായി. എന്നാൽ വിമർശകരുടെയെല്ലാം വായടിപ്പിച്ച് ബിഗ് ബോസിന് ശേഷവും നല്ല സൗഹൃദമാണ് ഇരുവരും പുലർത്തുന്നത്.
നിലവിൽ ഓടി നടന്ന് ഉദ്ഘാടനങ്ങൾ ചെയ്യുന്ന തിരക്കിലാണ് ജാസ്മിനും ഗബ്രിയും. ഇന്ന് ഇരുവരും ജാസ്മിന്റെ നാടായ കൊല്ലത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലും ഒരുമിച്ചെത്തി. വലിയ സ്വീകരണമാണ് ഇരുവർക്കും ആരാധകർ നൽകിയത്. ഇപ്പോഴിതാ തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ഗബ്രിയും ജാസ്മിനും. തങ്ങളുടെ പുതിയ പ്രൊജക്ടുകളെ കുറിച്ചും ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചു.

'ഇറങ്ങിയപ്പോൾ വലിയ നെഗറ്റീവ് ആയിരുന്നു. എന്നാൽ ആളുകൾ ഇങ്ങനെ അംഗീകരിക്കുമെന്നോ ജനങ്ങളുടെ സ്നേഹം കിട്ടുമോയെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ കിട്ടുന്ന അംഗീകാരം വലിയ കാര്യമാണ്', ഇരുവരും വ്യക്തമാക്കി
ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നത് ആർക്കെങ്കിലും എതിരായിട്ടുള്ള മറുപടി എന്ന നിലയിൽ അല്ല. ഞങ്ങൾക്ക് ഹൗസിൽ തുടരുമ്പോൾ ഉണ്ടായിരുന്ന വികാരങ്ങളെല്ലാം ജെനുവിനാണ്, അത് അങ്ങനെ തന്നെ മുന്നോട്ട് പോകുന്നു. വേറെ പ്രശ്നങ്ങളൊന്നുമില്ല. ആരേയും കാണിക്കാൻ വേണ്ടിയോ കാണിച്ചത് തിരുത്താൻ വേണ്ടിയോ, പ്രത്യേകിച്ച് ആരുടെയെങ്കിലും അഭിപ്രായം മാറ്റാൻ വേണ്ടിയോ അല്ല. ഞങ്ങൾ ഹൗസിലും ഇങ്ങനെ തന്നെയായിരുന്നു. അതൊക്കെ എത്രത്തോളം പുറത്തുവന്നു എന്ന് അറിയില്ല. എപ്പിസോഡുകൾ ഒന്നും ഞാൻ കണ്ടിരുന്നില്ല. എന്ന എപ്പിസോഡുകളിൽ നിന്ന് ഞങ്ങൾക്കെതിരെ വലിയ നെഗറ്റീവ് ആണ് ഉണ്ടായത്. ഞങ്ങൾ ഹൗസിനകത്ത് ഇങ്ങനെ തന്നെ ആയിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും അടക്കമുള്ള എല്ലാ ഇമോഷൻസും മനുഷ്യരിൽ സാധാരണമാണ്. അല്ലെങ്കിൽ തന്നെ ആർക്കെങ്കിലും മറുപടി കൊടുക്കാൻ ഞാൻ ആരാണ്', ഗബ്രി പറഞ്ഞു.
ഞങ്ങൾക്കുള്ള സ്നേഹം ജെനുവിനാണെന്നായിരുന്നു ജാസ്മിന്റെ മറുപടി. അത് എല്ലാകാലവും ഉണ്ടാകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ബാക്കിയൊക്കെ ദൈവം തീരുമാനിക്കട്ടെയെന്ന് ജാസ്മിൻ പറഞ്ഞു. നിനക്കും അങ്ങനെ തന്നെ അല്ലേയെന്ന് ഇതിനിടയിൽ ജാസ്മിൻ ഗ്രബിയോട് ചോദിക്കുമ്പോൾ അതെയെന്ന് ഗബ്രിയും മറുപടി നൽകി.
പുതിയ പ്രൊജക്ടുകൾ ഏതൊക്കെയാണെന്ന ചോദ്യത്തിനും ഇരുവരും പ്രതികരിച്ചു. തനിക്ക് ഒരോ കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും നല്ലതിനായി കാത്തിരിക്കുകയാണെന്നും ജാസ്മിൻ പറഞ്ഞു. തന്റെ പുതിയ പ്രൊജക്ട് നാളെ തുടങ്ങാൻ ഇരിക്കുകയാണെന്നും അത് സംബന്ധിച്ച അപ്ഡേറ്റുകൾ പിന്നീട് വ്യക്തമാക്കാമെന്ന് ഗബ്രിയും പ്രതികരിച്ചു. ജാസ്മിനും ഗബ്രിയും ഒരുമിച്ചൊരു സിനിമ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ആർക്കെങ്കിലും എടുക്കാൻ താത്പര്യമുണ്ടെങ്കിൽ നല്ല സ്ക്രിപ്റ്റ് ആണെങ്കിൽ ചിന്തിക്കാവുന്ന കാര്യമാണെന്ന് ഗബ്രി മറുപടി നൽകി. എന്റെ ഫീൽഡ് സിനിമയാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും സിനിമയാണ്', താരം പറഞ്ഞു.












Click it and Unblock the Notifications