'കാത്തിരിക്കുന്നത് ട്വിസ്റ്റോ?ഹിന്ദിയിലെ സുമ്പുലിന് സംഭവിച്ചത് ജാസ്മിനും സംഭവിക്കുമോ?'
കൊച്ചി: ബിഗ് ബോസിന് പുറത്തും അകത്തുമെല്ലാം പ്രധാന ചർച്ചയായിരിക്കുന്ന ജാസ്മിൻ-ഗബ്രി കോമ്പോയിൽ വന്ന വിള്ളലാണ്. കഴിഞ്ഞ ദിവസം ജാസ്മിനെ തേടി ഉപ്പയുടെ കോളെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചുവെന്നാണ് ജാസ്മിൻ പറയുന്നത്. ഇരുവരും നടത്തിയ സംഭാഷണം ബിഗ് ബോസ് പുറത്തുവിട്ടില്ല. എന്നാൽ അതിന് ശേഷം ഗബ്രിയുമായി അകലം പാലിക്കുന്ന ജാസ്മിനെയാണ് കണ്ടത്. മാത്രമല്ല ഉപ്പയുടെ അസുഖത്തെ കുറിച്ച് ആശങ്കപ്പെടുന്നതിനേക്കാൾ ഗബ്രിയുമായുള്ള സൗഹൃദം ആളുകൾ എന്തുകൊണ്ട് തെറ്റിധരിച്ചു എന്ന തരത്തിലുള്ള സംഭാഷണങ്ങളാണ് ജാസ്മിൻ ഹൗസിൽ പിന്നീട് നടത്തുന്നത്.
ജാസ്മിന്റെ ഈ പെരുമാറ്റങ്ങൾ ആരാധകരിലും വലിയ ചർച്ചയായിട്ടുണ്ട്. ജാസ്മിൻ-ഗബ്രി കൂട്ടുകെട്ട് നെഗറ്റീവ് ആണെന്ന തരത്തിൽ ജാസ്മിനെ വീട്ടുകാർ വിവരം അറിയിച്ചോ എന്നാണ് പലർക്കും അറിയേണ്ടത്. ഉപ്പ വിളിച്ച് പറഞ്ഞത് എന്തെന്ന് ബിഗ് ബോസ് പുറത്തുവിടണമെന്നുള്ള തരത്തിലും ചിലർ ആവശ്യമുയർത്തുന്നുണ്ട്. അതിനിടിയിൽ ഹിന്ദി ബിഗ് ബോസിൽ സുമ്പുൽ എന്ന മത്സരാർത്ഥിക്ക് സംഭവിച്ചത് തന്നെ ജാസ്മിനും സംഭവിക്കുമോയെന്നാണ് ഇപ്പോൾ ഒരു ആരാധകൻ കുറിക്കുന്നത്. ആരാധകന്റെ കുറിപ്പ് ഇങ്ങനെ

ഇന്ന് ബിഗ് ബോസിൽ എന്തെങ്കിലും നാടകീയമായി നടക്കുമോ? ലാലേട്ടൻ വരുന്ന ഇന്നത്തെ എപ്പിസോഡിൽ അങ്ങനെ നടക്കാൻ സാധ്യത ഉണ്ടെന്ന് മനസ് പറയുന്നു. ഹിന്ദി ബിഗ് ബോസ് സീസൺ 16ൽ നടന്ന ചില സംഭവങ്ങൾ അതേ പോലെ നമ്മുടെ ഈ സീസണിലും അരങ്ങേറുകയാണ്. ഹിന്ദിയിൽ പതിനാറമത്തെ സീസണിൽ സുമ്പുൽ ടോക്കീർ എന്ന മത്സരാർത്ഥിക്ക് ജാസ്മിന് വന്നത് പോലെ ഒരു കോൾ വന്നു. അതും അച്ഛന് സുഖമില്ല എന്ന് പറഞ്ഞായിരുന്നു വന്നത്.
മലയാളത്തിലെ പോലെ എപ്പിസോഡിലോ ലൈവിലോ ആ കോളിന്റെ കണ്ടന്റ് കാണിച്ചിരുന്നില്ല.കോൾ വന്ന ശേഷം ജാസ്മിന് പറ്റിയത് പോലെ സമ്പുലിനും പറ്റി. സുമ്പുൽ ആകെ തകർന്നടിഞ്ഞു. പക്ഷെ മറ്റ് ഹൗസ് മെറ്റസിന് ഒന്നും ഈ കാര്യം അറിയില്ലായിരുന്നു. പിന്നീട് വീക്ക് എൻഡ് എപ്പിസോഡിൽ സൽമാൻ ഖാൻ ആണ് അത് റിവീൽ ചെയ്യുന്നത്. ജാസ്മിന് ഗബ്രി എന്ന പോലെ സുമ്പുലിനു ശാലിൻ എന്നൊരു കണ്ടസ്ടന്റുമായി ഒരു ബോണ്ട് ഉണ്ടായിരുന്നു. റസ്മിനെ പോലെ ടീന എന്നൊരു മത്സരാർത്ഥിയായും ബോണ്ട് ഉണ്ടായിരുന്നു. സുമ്പുലിന്റെ അച്ഛൻ ഈ ഫ്രണ്ട്ഷിപ് ടോക്സിക് ആണെന്നും സുമ്പുലിനു അത് കാരണം പുറത്ത് ഭയങ്കര നെഗറ്റീവ് ആണെന്നും പറഞ്ഞു. ആ കോൺവെർസേഷൻ പുറത്ത് വന്ന ശേഷം അന്ന് അവിടെ നാടകീയ സംഭവങ്ങൾ നടന്നു.
മലയാളത്തിലും സമാനമായ രീതിയിൽ കാര്യങ്ങൾ നടക്കുമോ എന്ന് നമുക്ക് നോക്കാം. ഈ വീക്ക് എൻഡ് എപ്പിസോഡിൽ ലാലേട്ടൻ ജാസ്മിന്റെ കോൾ റിവീൽ ചെയ്‌താൽ എന്തിക്കെ സംഭവിക്കാൻ സാധ്യത ഉണ്ട്? . ജാസ്മിനും ഗബ്രിയും തമ്മിൽ പിരിയുമോ? ജാസ്മിൻ ഒറ്റപ്പെടുമോ? ഗബ്രി എന്ത് നിലപാട് എടുക്കും? ഗബ്രിയോടും ജാസ്മിനോടും മറ്റുള്ള മത്സരാർത്ഥികളുടെ മനോഭാവത്തിൽ എന്ത് മാറ്റം ഉണ്ടാകും? റോക്കി അത് മുതലെടുക്കുമോ? പ്രേക്ഷകർ എന്ത് നിലപാട് എടുക്കും? ചോദ്യങ്ങൾ അനവധിയാണ്, കാണാം, കാത്തിരിക്കാം നമുക്ക്'.












Click it and Unblock the Notifications