Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗബ്രിക്ക് ജാസ്മിൻ ബിഗ് ബോസ് കിരീടം വിട്ട് കൊടുക്കുമോ?; അഭിഷേകിനോട് ജാസ്മിൻ ലൈവിൽ പറഞ്ഞത് ഇങ്ങനെ

കൊച്ചി; ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ പുറത്ത് വലിയ നെഗറ്റീവ് ആണ് നേരിടുന്നതെന്ന് വൈൽഡ് കാർഡുകളിലൂടെ ജാസ്മിൻ മനസിലാക്കിയിരിക്കുകയാണ്. സായ് കൃഷ്ണയാണ് ഇത് സംബന്ധിച്ച് ആദ്യം ജാസ്മിന് സൂചന നൽകിയത്. പ്രതിശ്രുത വരനടക്കം രംഗത്തെത്തിയിട്ടുണ്ടെന്ന് സായ് ജാസ്മിനോട് വെളിപ്പെടുത്തി. ഇതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ജാസ്മിൻ.

തങ്ങൾ തമ്മിൽ വെറും സൗഹൃദമാണെന്ന് സായിക്ക് മുൻപിൽ ജാസ്മിൻ ആവർത്തിച്ചു. കയ്യില്‍ പിടിക്കുന്നതും കെട്ടിപിടിക്കുന്നതും നെറ്റിയില്‍ മുത്തും വെക്കുന്നതും അല്ലാതെ വേറെ എന്താണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇതൊക്കെ വലിയ പ്രശ്നമാണോയെന്നും ജാസ്മിൻ സായിയോടായി പറയുന്നുണ്ട്. അടുത്ത സുഗൃത്തുക്കളിൽ ഒരാളായ റെസ്മിന് മുൻപിലും ഇക്കാര്യം പറഞ്ഞ് ജാസ്മിൻ കരഞ്ഞിരുന്നു. തന്റെ വീട്ടുകാർക്ക് വേണ്ടിയല്ലേ വന്നതെന്നും അവർ പോലും എന്താണ് മനസിലാക്കാത്തതെന്നുമാണ് ജാസ്മിൻ ചോദിച്ചത്.

jasminegabriabhishek

ഇപ്പോഴിതാ ഗബ്രിയുമായുള്ള സൗഹൃദത്തെ സംബന്ധിച്ച് വൈൽഡ് കാർഡായ അഭിഷേക് ജയദീപിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴും തന്റെ ഉറ്റ സുഹൃത്താണ് ഗബ്രിയെന്നും അതൊരിക്കലും പ്രണയമല്ലെന്നും ആവർത്തിക്കുകയാണ് ജാസ്മിൻ. 'ഞാൻ ചിന്തിക്കുന്നത് പോലെ ചിന്തിക്കുന്നയാളാണ് ഗബ്രി. ഞാൻ കരയുന്നില്ല എന്നതിനർത്ഥം എനിക്ക് വിഷമമില്ല എന്നല്ല.,ഇതുവരെ ഞാൻ ഫീമെയിൽ കാർഡ് ഇറക്കിയിട്ടില്ല.

ഞാൻ ഗബ്രിയോട് മിണ്ടാതിരിക്കാൻ ശ്രമിച്ചു, അതിന് എനിക്ക് സാധിക്കില്ല, കൈ പിടിച്ചിരിക്കുന്നത് കാതലായിട്ടും വായി പൊത്തുന്നത് അവനെ നിയന്ത്രിക്കാനാണെന്നുമൊക്കെ പുറത്തുള്ളവർക്ക് തോന്നുമായിരിക്കും. പക്ഷേ അവൻ എന്തെങ്കിലും പറഞ്ഞ് പുറത്ത് പോകാതിരിക്കാനാണ് ഞാൻ അതൊക്കെ ചെയയുന്നത്', ജാസ്മിൻ പറഞ്ഞു.

ഇതിനിടെ ഗബ്രി തെറ്റ് പറയുമ്പോൾ ജാസ്മിൻ ഗബ്രിയെ തിരുത്താൻ ശ്രമിക്കാറുണ്ടോയെന്ന അഭിഷേകിന്റെ ചോദ്യത്തിന് തീർച്ചയായും ഉണ്ടെന്നും ജാസ്മിൻ പറഞ്ഞു.' അവൻ തെറ്റ് പറയുമ്പോഴും ഞാൻ അവനെ തിരുത്തുന്നുണ്ട്. സ്റ്റിക്കർ ഒട്ടികുന്ന ഗെയിമിനിടെ അറപ്പ് എന്ന് പറഞ്ഞത് തെറ്റായ സ്റ്റേറ്റ്മെന്റാണ്. അതിനെ കുറിച്ചൊരു ചർച്ച വരാത്തത് കൊണ്ടാണ് പിന്നീട് പറയാതിരുന്നത്. ബിഗ് ബോസ് തന്നെ ആ വിഷയം പറഞ്ഞവസാനിപ്പിച്ചിരുന്നു.

ജാനുചേച്ചി ഐസ്ക്രീ കഴിച്ചതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായപ്പോൾ എനിക്ക് അതിൽ പരസ്യമായി പ്രതികരിക്കാൻ പറ്റിയിട്ടില്ല. കാരണം അവനെ അങ്ങനെ ഇട്ട് കൊടുക്കാൻ എനിക്ക് പറ്റില്ല',ജാസ്മിൻ പറഞ്ഞു. അങ്ങനെയെങ്കിൽ അവസാനം കപ്പ് കിട്ടുമ്പോൾ ഗബ്രിക്ക് വേണ്ടി ബിഗ് ബോസ് കപ്പ് വേണ്ടെന്ന് വെയ്ക്കാൻ ജാസ്മിൻ തയ്യാറാകുമോയെന്ന് ചോദിച്ചപ്പോൾ ഒരിക്കലും ഇല്ലെന്ന് ജാസ്മിൻ പറഞ്ഞു.' ഞാൻ കൊടുക്കില്ല, അവൻ വിട്ട് തരണമെന്ന് ഞാൻ പറയില്ല, അങ്ങനെ വിട്ട് തരാൻ ഞാൻ പറയില്ല', ജാസ്മിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+