Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് സീസൺ 6 ജാസ്മിനൊരു കപ്പ് പദ്ധതിയാണോ?'; മറുപടിയുമായി ആര്യ ബഡായി,'ഇനി ജാസ്മിൻ ട്രാക്ക് മാറ്റും,കാരണം'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ഫൈനലില് ഇനി വെറും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. മുൻ ബിഗ് ബോസ് സീസണുകളിൽ 50 ദിവസം പൂർത്തിയാകുമ്പോൾ തന്നെ കിരീടം ചൂടാൻ സാധ്യതയുള്ളവരുടെ പേരുകൾ പ്രേക്ഷകർ പ്രവചിക്കാറുണ്ട്. അത്തരത്തിൽ വലിയ വിഭാഗത്തിന്റെ ഇഷ്ടം പിടിച്ച് പറ്റുന്നൊരു മത്സരാർത്ഥിയും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ ആര് എന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.

ഇപ്പോഴിതാ ഈ സീസണിൽ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിൻ ജാഫർ കപ്പടിക്കാനുള്ള സാധ്യത ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ ആര്യ ബഡായി. തരത്തിന്റെ വാക്കുകളിലേക്ക്

arya1

ബിഗ് ബോസിൽ ആര് കപ്പടിക്കുമെന്ന ചോദ്യത്തിന് ആരെങ്കിലും കൊണ്ടുപോകട്ടെയെന്നേ പറയാനുള്ളൂവെന്നായിരുന്നു ആര്യയുടെ മറുപടി. നല്ല മത്സരാർത്ഥികളെ ആദ്യമേ തന്നെ ഇറക്കിവിട്ടില്ലേ, ഇനി അതിൽ ആർക്ക് കപ്പ് കിട്ടിയാലും പ്രശ്നമില്ല', ആര്യ പറഞ്ഞു. ജാസ്മിൻ കപ്പടിക്കുമോയെന്ന ചോദ്യത്തിന് കപ്പടിക്കാം കപ്പടിക്കാതിരിക്കാം എന്നായിരുന്നു മറുപടി. ജാസ്മിന് അത്യാവശ്യം സപ്പോർട്ടേഴ്സ് ഉണ്ട്. ജാസ്മിന്റെ ഇമേജ് പുറത്ത് മാറി തുടങ്ങി. ജാസ്മിൻ ഇപ്പോൾ ട്രാക്ക് മാറ്റി. ഇനിയിപ്പോൾ ജാസ്മിൻ കുറച്ചൂടെ പോസിറ്റീവാവും. അതുകൊണ്ട് കപ്പടിക്കാനുള്ള സാധ്യത ഇല്ലാതില്ല.

ജാസ്മിനുമായി എന്നെയാണ് താരതമ്യം ചെയ്യുന്നത്. സീസൺ 2 ൽ ആര്യക്കൊരു കപ്പ് എന്ന നിലയിലായിരുന്നു പ്രചരണം. എന്നാൽ എനിക്ക് അതിനെക്കുറിച്ച് യാതൊരു അറിവും ഇല്ല. പുറത്തിറങ്ങുമ്പോൾ ആണ് മനസിലായത്. എനിക്ക് അതിനകത്ത് ഇതൊന്നും അറിയില്ലായിരുന്നു. ഞങ്ങളുടെ സീസണിൽ ഉള്ളവർ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. ബിഗ് ബോസ് എന്നത് വെൽ എഡിറ്റഡ് ഷോയാണ്. ഇതെങ്ങനെ പുറത്തേക്ക് വരണം എന്നുള്ളത് ക്രിയേറ്റേഴ്സ് ആണ് തീരുമാനിക്കുന്നത്. ഞങ്ങളുടെ സീസൺ 24 മണിക്കൂർ ഇല്ലായിരുന്നു. ഒരു മണിക്കൂർ മാത്രമായിരുന്നു.

ജനങ്ങൾക്ക് ഇഷ്ടം വരുന്നവരെ കുറച്ചൂടെ ഹൈലൈറ്റ് ചെയ്യുമായിരിക്കും. ഇത് എന്തൊക്കെ പറഞ്ഞാലും ബിസിനസ് അല്ലേ. അവർ കാശിറക്കുന്ന പരിപാടിയാണല്ലോ. ജനങ്ങൾ കാണണമെന്ന് ഉണ്ടെങ്കിൽ ജനങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഈ ഷോ അവർ കൊണ്ട് പോകും.

ബിഗ് ബോസിൽ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ്. ഫൈനൽ 5 ൽ വരേണ്ട ആളായിരുന്നു. അതാണ് ഞാൻ പറഞ്ഞത് ശക്തരൊക്കെ ആദ്യമേ ഇറങ്ങിയെന്ന്. ബ്രീഫിങ് ഉണ്ടാകാറുണ്ടെങ്കിലും ജാസ്മിനും ഗബ്രിയും പ്രണയിക്കണമെന്നൊരു ടാസ്ക്കൊന്നും ബിഗ് ബോസ് കൊടുക്കില്ല. തുടക്കത്തിൽ ജെനുവിനാണെന്ന് തോന്നിയില്ലെങ്കിലും രണ്ട് പേർക്കും പിന്നീട് നാച്വറാലി ജെനുവിനായി ഇഷ്ടം തോന്നി പോയോ എന്ന് സംശയം. പ്രത്യേകിച്ച് ജാസ്മിന്. ഗബ്രിയുടെ കാര്യം അറിയില്ല', ആര്യ പറഞ്ഞു. ഇപ്പോഴത്തെ സീസൺ താൻ കാണാറില്ലെന്നും ബിഗ് ബോസിൽ മത്സരിച്ചതോടെ ഷോയോടുള്ള ഇഷ്ടം പോയെന്നും താരം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+