ജാസ്മിന് റിയല്‍ സ്നേഹം: എന്നാല്‍ ഗബ്രിയുടേത് കിടിലന്‍ തന്ത്രമാണ്, ഒഴിയാബാധയായി മാറും, എന്തുകൊണ്ട്?
ബിഗ് ബോസ് മലായാളം സീസണ്‍ 6 ന്റെ തുടക്കം മുതല്‍ തന്നെ വീടിന് അകത്തും പുറത്തും ചർച്ചാ വിഷയമാകുന്ന മത്സരാർത്ഥിയാണ് ജാസ്മിന്‍ ജാഫർ. തുടക്കത്തില്‍ മികച്ച രീതിയിലുള്ള മത്സരം പുറത്തെടുത്ത വ്യക്തിയായിരുന്നു ജാസ്മിന്‍. ഇതിന് ഇടയിലാണ് ഗബ്രിയുമായുള്ള കോംമ്പോ ഉടലെടുക്കുന്നത്. ഇതോടെ പുറത്ത് വലിയ തോതിലുള്ള വിമർശനങ്ങള്‍ താരം നേരിടേണ്ടി വരുന്നു. ഇതിന് ഇടയില്‍ വീട്ടില്‍ നിന്നുള്ള ഫോണ്‍കോള്‍ വന്നതോടെ ജാസ്മിന് പഴയ ഊർജ്ജം ഇല്ലാതായി.
ജാസ്മിന്‍ - ഗബ്രി കോമ്പോയില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. വഴക്കിനിടയില്‍ 'എനിക്ക് പറ്റില്ല, ജാസ്മിൻ എന്നോട് ഇത് ചെയ്യരുത്. യു ഹാവ് നോ ഐഡിയ ഹൗ മച്ച് ഐ ലവ് യു എന്ന്. എനിക്ക് പറയാതിരിക്കാൻ പറ്റില്ല, ഞാൻ മാറി നടന്നത് വേറൊന്നും കൊണ്ടല്ല, നീ സന്തോഷിച്ച് നടക്കുന്നത് കൊണ്ടാണ്. എത്രത്തോളം കൺവെ ചെയ്യാൻ പറ്റുമെന്ന് കരുതുന്നില്ല. എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമാണ് ജാസ്മിൻ' എന്ന് ഗബ്രി തുറന്ന് പറഞ്ഞു.
അതേസമയം ഗബ്രിയുമായുള്ള കോംമ്പോ ജാസ്മിന് വളരെ അധികം ദോഷം ചെയ്യുമെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഗബ്രി എന്ന ഒഴിയാ ബാധ. ഗബ്രി ജാസ്മിനുമായി ഈസ്റ്റർ എപ്പിസോഡില്‍ കാണിച്ചത് വലിയ ഷോയാണ്. ജാസ്മിൻ പിറകെ നടന്നു ചോദിച്ചിട്ടും ഗബ്രിയുടെ ഡോഗ് ഷോ തുടരുന്നു. അവസാനം ജാസ്മിൻ സഹികെട്ടു നീ പോയി പണി നോക്ക് എന്ന് പറഞ്ഞപ്പോൾ അവൻ വാലും ചുരുട്ടി പിറകെ ചെന്ന് കരഞ്ഞു മെഴുകി കോംപ്രമൈസ് ആക്കി.
ഇന്ന് അവന്റെ കുണുവാവ പിണക്കത്തിന് കാരണം ആയിട്ടു അവൻ ജാസ്മിനോട് സൂചിപ്പിച്ചതു അർജ്ജുൻ ജാസ്മിനോട് അടുക്കാൻ ശ്രമിക്കുന്നു എന്നതാണ്. ശരിക്കും ഇതവന്റെ കൂതറ നാടകം ആണ്. ശരിക്കും അവനു ഈഗോ അടിച്ചതാണ്. സാധാരണ ലാലേട്ടൻ രണ്ടു പേരെയും കൂട്ടി ആണ് വഴക്കു പറയുന്നത്. പക്ഷെ ഈസ്റ്റര് എപ്പിസോഡിൽ ലാലേട്ടന്‍ ജാസ്മിനെ കയ്യടിച്ചു പ്രോത്സാഹിച്ചപ്പോൾ, അവൻ ഒറ്റയ്ക്കായി.
രാവിലത്തെ ഷൂട്ടില്‍ കണക്കിന് കിട്ടിയ ജാസ്മിന് അത് ദുഃഖവെള്ളി കഴിഞ്ഞു ഉയർപ്പുനാൾ വന്ന സന്തോഷയമായിരിന്നു ലാലേട്ടൻറെ കയ്യടി. ജാസ്മിന്റെ മുഖത്ത് കണ്ട സന്തോഷം. പക്ഷെ അവന്റെ മുഖത്ത് ഒരു നിർവികാരത ആയിരുന്നു. ഇത് ജാസ്മിൻ വഴക്കു കൂടുമ്പോൾ അവനോടു എടുത്തു പറയുന്നുണ്ട്. അവന്റെ ഓരോ സന്തോഷത്തിലും ഉള്ളു തുറന്നു സന്തോഷിക്കുന്ന ജാസ്മിന് അത് താങ്ങാനായില്ല. ഈ ഒറ്റ ഇൻസിഡന്റ് മതി അവൻ സ്വാർത്ഥൻ ആണ്, ജാസ്മിനോ അവൻ കാണിക്കുന്നത് നാടകമാണ് എന് അറിയാൻ.
അതിനു പുറമെ ഗബ്രിയേ വിട്ടു ടീം മാറി ഗെയിം കളിക്കണം എന്ന് പറഞ്ഞതും ഗബ്രിക്ക് അരക്ഷിതാവസ്ഥ ഉണ്ടാക്കി. ജാസ്മിൻ ഒറ്റയ്ക്ക് കളിക്കു തയ്യാറായപ്പോൾ അവനു ആ വീട്ടിൽ ഒറ്റയ്ക്ക് കളിക്കാനുള്ള കഴിവ് ഇല്ല. പക്ഷേ അത് പുറത്തു വരരുത്. അപ്പോൾ ഒരു പൊസ്സസ്സീവ് നാടകം. ജാസ്മിനെ ഇമോഷണൽ ഡ്രാമ കളിച്ചു പൂട്ടി കൂടെ നിർത്തണം. അതിനുള്ള നാറിയ കളി ആണ് അവൻ കളിച്ചത്. അർജ്ജുനന്റെ പേര് പറഞ്ഞു.
അവന്റെ പൊസ്സസ്സീവ്നെനെസ്സ് പുറത്തു പോകണം. അത് കോംബോയ്ക്കു മൈലേജ് ഉണ്ടാക്കും. ഫാഷൻ ഷോയിൽ ജാസ്മിൻ വരുമ്പോൾ അവന്റെ മുഖത്തു സന്തോഷം ആയിരിന്നു. യാതൊരു പൊസ്സസീവ്നെസ്സ് അപ്പോൾ ഇല്ലായിരുന്നു. ഇനി അർജ്ജുനൻ അടുത്താൽ പോലും ജാസ്മിന് തന്നോടുള്ള ഇഷ്ടത്തിന് ഒരു കുറവും ഉണ്ടാകില്ല എന്ന് വേറെ ആരെക്കാളും അവനു അറിയാം.
അവനു ഈ പറയുന്ന യാതൊരു റൊമാന്സും അവളോട് ഉള്ളതായി തോന്നുന്നില്ല. പകരം ടോക്സിക് റിലേഷൻ ആണ് അവൻ അവിടെ കാണിക്കുന്നത്. ജാസ്മിന് അവനോടുള്ള സ്നേഹം റിയൽ ആണ്. അത് കൊണ്ടാണ് അവൾ അവളുടെ ഗെയിം പോലും കളഞ്ഞു അവന്റെ കൂടെ ആ ഐസ് ക്രീം കേസിൽ ഒക്കെ നിന്നത്. ഗബ്രി ബാധ ഒഴിഞ്ഞാലേ ഇനി ജാസ്മിന് ഗെയിം ഉളളൂ












Click it and Unblock the Notifications