നന്ദനയ്ക്ക് വീട് നിർമ്മിച്ച് നല്‍കുമോ? സായിയുടേയും തന്റേയും ആഗ്രഹം വെളിപ്പെടുത്തി സിജോ
ബിഗ് ബോസിലുണ്ടാകുന്ന സൗഹൃദങ്ങളില്‍ പലതും അവിടെ തന്നെ അവസാനിക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ചില ബന്ധങ്ങളാകട്ടെ പുറത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ തെറ്റിപ്പിരിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ കൂട്ടുകെട്ടാണ് ബിഗ് ബോസ് മലയാളം സീസണ് 6 ലെ സായി-സിജോ-നന്ദന കൂട്ടുകെട്ട്.
ഈ കൂട്ടുകെട്ടിനെ പ്രേക്ഷകരില്‍ പലരും വിമർശിച്ചെങ്കിലും അവർ ഇപ്പോഴും തങ്ങളുടെ സൗഹൃദം അതുപോലെ തന്നെ മുന്നോട്ട് കൊണ്ടുപോകുകയാണ്. സ്വാഭാവികമായി ഉണ്ടായ സൗഹൃദമാണ് അതെന്നാണ് ഒർജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സിജോ പറയുന്നത്.

ഹോട്ടല്‍ ടാസ്കിന് ഇടയില്‍ പരിക്ക് പറ്റിയ ഭാഗത്ത് എനിക്ക് ചെറിയ പ്രശ്നമുണ്ടായി. അതായത് വാ തുറക്കാന്‍ പറ്റാത്ത അവസ്ഥ. നീര് വന്നിട്ട് വീർത്തിരിക്കുകയായിരുന്നു. ആ സമയത്ത് അവർ ചെയ്ത ചില കാര്യങ്ങളുണ്ട്. എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നു, എന്നോട് സംസാരിക്കുന്നു, എനിക്ക് വേണ്ടി ക്യാമറയില്‍ പോയി കാര്യം പറയുന്നു.
ആ സമയത്താണ് അവരുമായി ഞാന്‍ വലിയ രീതിയില്‍ ക്ലോസ് ആകുന്നത്. മോശം സമയത്ത് നമ്മുടെ കൂടെ നില്ക്കുന്ന ആളുകളുണ്ടാവുമല്ലോ. അങ്ങനെ കൂടെ നിന്ന് എനിക്ക് അവിടുന്ന് കിട്ടിയ സഹോദരങ്ങളാണ് സായിയും നന്ദനയും. ഒരു സഹോദരിയായിട്ടാണ് ഞങ്ങള്‍ നന്ദനയെ കാണുന്നത്. അവള്‍ക്ക് ഇങ്ങോട്ടും അങ്ങനെ തന്നെ. അത് എപ്പോഴും അങ്ങനെ തന്നെ നിലനില്‍ക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സിജോ വ്യക്തമാക്കുന്നു.
നന്ദനയ്ക്കും കുടുംബത്തിനും ഒരു വീടും സ്ഥലവും വേണം, അവർ നന്നായി ജീവിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. പെങ്ങളൂട്ടിക്കൊരു വീട് എന്നത് പുറത്ത് ആളുകള്‍ എങ്ങനെയൊക്കെയോ പറഞ്ഞുണ്ടാക്കിയത്. എന്നാല്‍ തന്നെയും അവള്‍ക്കൊരു വീട് വേണം. അത് ഞങ്ങളുടേയും അതിയായ ഒരു ആഗ്രഹമാണ്.
ഞങ്ങള്‍ക്കും ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി കാര്യങ്ങള്‍ തീർച്ചയായും ചെയ്തു കൊടുക്കും. കാരണം നമ്മുടെ കൂടെ തന്നേയുള്ള ഒരാളാണല്ലോ അവള്. അതുകൊണ്ട് തന്നെ അവള്‍ക്കൊരു വീടിന് വേണ്ടി ഞങ്ങളെല്ലാം പരമാവധി ശ്രമിക്കുകയും തങ്ങളെക്കൊണ്ട് കഴിയുന്നത് പോലെ സഹായിക്കുകയും ചെയ്യും.
പ്രണയിനിയെ എയർപ്പോർട്ടില്‍ വെച്ച് പരിചയപ്പെടുത്താന്‍ മുന്‍കൈ എടുത്തത് സായിയാണ്. കല്യാണമൊന്നും ഉറപ്പിച്ചിട്ടില്ല. പേര് ലിനു എന്നാണ്. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്ഥലം. അഞ്ചു വർഷമായി. അറിയാം, നല്ല സുഹൃത്തുക്കളായിരുന്നു. ജീവിതത്തില്‍ എനിക്കൊരു മോശം അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് എന്റെ കൂടെ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തത് അവളാണ്. ആ ഒരു സ്നേഹവും ബഹുമാനവും എനിക്ക് അവളോടുണ്ടെന്നും സിജോ കൂട്ടിച്ചേർക്കുന്നു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില








Click it and Unblock the Notifications