Get Updates
Get notified of breaking news, exclusive insights, and must-see stories!

സായ് കൃഷ്ണ 5 ലക്ഷം തന്നാൽ നന്ദന സ്വീകരിക്കുമോ?; ‍'ഞാൻ സായിച്ചേട്ടനോട് പറഞ്ഞത് ഇതാണ്'

ചെന്നൈ; ബിഗ് ബോസ് മലയാളം സീസൺ 6 ൽ വളരെ അധികം സൗഹൃദം പുലർത്തിയവരാണ് നന്ദനയും സായി കൃഷ്ണയും. നന്ദന തന്റെ അനിയത്തിക്കുട്ടിയാണെന്നാണ് സായി പറഞ്ഞത്. ഒരു വീട് വെയ്ക്കണമെന്ന ആഗ്രഹവുമായിട്ടാണ് നന്ദന ബിഗ് ബോസ് ഹൗസിലേക്ക് പോയത്. ഹൗസിൽ വെച്ച് പലപ്പോഴും ഇക്കാര്യം നന്ദന പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പണപ്പെട്ടി വന്നാൽ താൻ അത് എടുക്കുമെന്നായിരുന്നു നന്ദന പറഞ്ഞത്. എന്നാൽ അതിന് മുൻപേ നന്ദന ബിഗ് ബോസിൽ നിന്നും പുറത്തായി.

പിന്നീട് സായി കൃഷ്ണ ഹൗസിൽ നിന്നും മണി ബോക്സുമായി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ നന്ദനയ്ക്ക് വേണ്ടിയാണ് സായി മണി ബോക്സ് എടുത്തത് എന്നായിരുന്നു ചർച്ചകൾ. ഇപ്പോഴിതാ ആ പണം സായി തന്നാൽ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നന്ദന. തന്റെ ബിഗ് ബോസ് അനുഭവങ്ങളും നന്ദന പങ്കുവെച്ചു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ ്പ്രതികരണം.

nandhana-

'റിലേഷനും അറ്റാച്ച്മെന്റുമൊന്നും വേണ്ടെന്ന് കരുതി ബിഗ് ബോസിനുള്ളിലേക്ക് പോയാലും നമ്മുക്ക് അവിടെ എത്തിയാൽ ബന്ധങ്ങൾ ഉണ്ടാകും. അങ്ങനെ എനിക്കും അടുപ്പമുള്ളവർ ഉണ്ടായിട്ടുണ്ട്. പെങ്ങളൂട്ടി എന്ന ട്രോൾ ഒക്കെ കണ്ടിരുന്നില്ലേ', നന്ദന പറഞ്ഞു.

പണപ്പെട്ടി എടുത്ത് ഇറങ്ങിയ ആൾ വേറൊരാൾക്ക് വേണ്ടിയാണ് അത് ചെയ്തതെന്ന് കേൾക്കുന്നുണ്ട് , അത് ശരിയാണോയെന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ കരുതുന്നില്ലെന്നായിരുന്നു മറുപടി. പണപ്പെട്ടി തന്നാൽ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് അതിന് ഞാൻ ഹൗസിൽ വെച്ച് തന്നെ മറുപടി നൽകിയിരുന്നുവെന്നും താരം പറഞ്ഞു. 'വീടിന്റെ കാര്യങ്ങൾ പറയുമ്പോൾ അവർ പണപ്പെട്ടിയെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു. ഞാൻ അപ്പോൾ പറയാറുള്ളത് എനിക്ക് നിങ്ങളുടെ പണപ്പെട്ടി വേണ്ട, ഞാൻ പണിയെടുത്ത് വീടുണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സായി ചേട്ടൻ യുട്യൂബ് ചാനലിലൂടെയും പറഞ്ഞിട്ടുണ്ട് എനിക്ക് അതിന്റെ ആവശ്യമില്ലെന്ന്. അവർ സ്നേഹം കൊണ്ട് ചിലപ്പോൾ പണം തന്നാൽ ഞാൻ വേണ്ടെന്ന് തന്നെ പറയും.

വീട് എന്നൊരു ആഗ്രഹത്തോടെയാണ് ഞാൻ ബിഗ് ബോസിലേക്ക് പോയത്. ഗെയിം പഠിച്ചിട്ടൊന്നുമല്ല ബിഗ് ബോസിലേക്ക് പോയത്. ഞാൻ ഞാനായിട്ട് തന്നെയാണ് അവിടെ നിന്നത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ മാത്രം തുടരാം എന്നാണ് ചിന്തയുണ്ടായിരുന്നത്. പിആർ ഇല്ലെനിക്ക്. ആ പണം ഉണ്ടായിരുന്നുവെങ്കിൽ ഞാൻ വീടെടുക്കില്ലേ.

ഞാൻ ഡാൻസിന്റേയും ഡ്രസിന്റേയുമൊക്കെ ഷോപ്പിൽ ജോലിയെടുത്തിരുന്നു. അങ്ങനെ ഞാൻ സ്വർണത്തിന്റെ പാദസരവും മാലയും കൈ ചെയിനുമൊക്കെ എടുത്തിട്ടുണ്ട്. അതൊക്കെ വിറ്റിട്ടായാലും ഞാൻ വീടെടുക്കും.ബാക്കി പണിയെടുത്ത് ഉണ്ടാക്കാലോ.

പണപ്പെട്ടി കൂടുതൽ വന്നാൽ എടുക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. പണപ്പെട്ടി എടുക്കുമെന്ന് ആദ്യം പറഞ്ഞത് സായിച്ചേട്ടനായിരുന്നു. ഞാൻ പറ്റില്ലെന്ന് പറഞ്ഞു. അപ്പോഴാണ് നിനക്ക് എന്തിനാണ് പണപ്പെട്ടിയെന്ന് സായി ചേട്ടൻ ചോദിച്ചത്. വീട് വെക്കണമെന്ന് ഞാൻ പറഞ്ഞു. അതോടെ നിനക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ എടുത്തോളൂവെന്ന് സായിച്ചേട്ടൻ പറഞ്ഞു. നല്ല മനസിന് ഉടമായാണല്ലോ, അങ്ങനെയുള്ളവർക്കല്ലേ അതൊക്കെ വിട്ടുതരാൻ സാധിക്കുകയുള്ളൂ. പിന്നെ ഞാൻ പുറത്തായല്ലോ, ആൾ പണപ്പെട്ടി എടുക്കുകയുംചെയ്തു. ഞാൻ ഇനി പണിയെടുത്ത് വീടുണ്ടാക്കും', നന്ദന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+