Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിലും റോബിനും ചേർന്നുണ്ടായ രജിത്തിൽ നിന്നും വന്നവനാണ് രതീഷ്'; അടുത്ത തന്ത്രം ഇതെന്നും രജിത്ത്

കൊച്ചി: ബിഗ് ബോസ് ഹൗസിനെ ഒരാഴ്ച കൊണ്ട് പിടിച്ചുകുലുക്കിയത് രതീഷ് തന്നെയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാർ.എന്നിരുന്നാലും ഒരു പൊടിക്ക് രതീഷ് അടങ്ങണമെന്നും രജിത് കുമാർ പറഞ്ഞു. ഷോയിൽ റോക്കിയും രതീഷ് കുമാറാണ് തനിച്ച് നിന്ന് മത്സരിക്കുന്നതെന്നും രജിത് കുമാർ പറഞ്ഞു. രജിത്തിന്റെ വാക്കുകളിലേക്ക്

'രതീഷിന്റെ പുറകെയാണ് ബിഗ് ബോസിലെ എല്ലാ കാമാറകളും. രതീഷിന്റേത് എന്നെ പോലെ അല്ല, ഞാൻ മനപ്പൂർവ്വം ഒറ്റപ്പെടൽ സട്രാറ്റജി എടുത്തിട്ടില്ല. ഞാൻ ആദ്യം എല്ലാവരുമായി കമ്പനി കൂടിയിരുന്നു. പക്ഷേ പതുക്കെ എന്നിൽ നിന്നും എല്ലാവരും അകന്ന് പോകുകയായിരുന്നു. ഞാൻ ഒറ്റക്ക് ജനിച്ചയാളാണ്. എനിക്ക് സംസാരിക്കാൻ ആരുമുണ്ടായിരുന്നു. പക്ഷേ ഇവിടെ രതീഷ് ഒരു ഒറ്റപ്പെടൽ തുറുപ്പ് എടുക്കുന്നുണ്ട്. അതിന് വേണ്ടി കൃത്യമായി വിഷയങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഒറ്റപ്പെടുത്തിച്ചേ അടങ്ങൂ എന്ന മട്ടിലാണ് കാര്യങ്ങൾ കൊണ്ടുവരുന്നത്. കുറച്ച് കഴിയുമ്പോൾ പുള്ളി ഞാൻ ഒറ്റപ്പെടുന്നു എന്ന് ക്യാമറയ്ക്ക് മുന്നിൽ പോയി നിൽക്കും.

ratheesh-ratheesh-

പുറത്ത് പോകണം എന്നുള്ള ആളാണെങ്കിൽ വാതിലിന് മുന്നിൽ പോയി നിന്ന് വിളിക്കണ്ടേ? പുറത്ത് പോകണം എന്ന് ആവശ്യപ്പെടണ്ടേ, ഇത് വെറുതെ അവിടെ പോയി നിന്നു. എന്നിട്ട് എല്ലാവരും പറഞ്ഞത് കൊണ്ടാണ് തിരിച്ച് കയറുന്നതെന്ന് പറഞ്ഞു. ഞാൻ കണ്ടന്റ് ക്രിയേറ്റ് ചെയ്യാറില്ല. സാഹചര്യത്തിൽ സംഭവിക്കുന്നതാണ്. രതീഷ് പലരേയും പഠിച്ചിട്ടാണ് വന്നത്. എന്നെ മാത്രമല്ല. അങ്ങനെ തന്നെയാണ് വേണ്ടത്, പക്ഷേ കൈവിട്ട് പോകരുത്. ഇടയ്ക്ക് കൈവിട്ട് പോയിരുന്നു. അതായിരുന്നു ജാൻമണി വിഷയത്തിലെ കെട്ടിപിടിത്തം ആരോപണം. ജാൻമണിയിലും ചില വിഷയമുണ്ട്. കാറി തുപ്പൽ എന്നത് ശരിയായ കാര്യമല്ല.

ശ്രീരേഖ സഭ്യമായ രീതിയിലാണ് പറഞ്ഞത്. പച്ചത്തെറിയൊക്കെ ചിലർ വിളിക്കുന്നുണ്ട്. അതൊന്നും ശരിയല്ല. ജാൻമണി വിഷയത്തിൽ അർജുൻ ആണ് കൃത്യമായ കാര്യങ്ങൾ നോട്ട് ചെയ്തത്. രതീഷിന് ജാൻമണി ആയത് കൊണ്ടാണ് മറ്റൊരാൾ കെട്ടിപിടിച്ചപ്പോൾ പ്രശ്നമില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. അവരുടെ വ്യക്തിത്വത്തിനെ ചെറുതായി അപമാനിക്കുന്നതായിരുന്നു. കെട്ടിപിടിക്കലൊക്കെ സഭ്യമായൊരു കാര്യമാണ്.

എന്തൊക്കെയാണെങ്കിലും രതീഷ് തന്നെയാണ് പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നത്. രതീഷ് ഇനി കരയാൻ സാധ്യതയുണ്ട്. ഞാൻ ഇത്രത്തോളം ഹൗസിൽ ബഹളം വെച്ചിട്ടുണ്ട്. രതീഷ് ഒരു പൊടിക്ക് കുറക്കണം. രതീഷ് ജയിക്കുമോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. രതീഷും റോക്കിയും തനിച്ചാണ് കളിക്കുന്നത്', രതീഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+