സായി കൃഷ്ണയും ബിഗ് ബോസിൽ നിന്നും പുറത്തേക്ക്? ബുദ്ധിമുട്ട് അറിയിച്ച് സായി, കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ താരമാണ് യുട്യൂബറായ സായ് കൃഷ്ണ. ബിഗ് ബോസ് ഗെയിമിനെ കുറിച്ച് ഇഴകീറി അഭിപ്രായം പങ്കുവെച്ചിരുന്ന സായ് ഹൗസിൽ എത്തിയപ്പോൾ പ്രേക്ഷകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി സായി വലിയ നിരാശയാണ് നൽകിയതെന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
പുറത്ത് നിന്ന് ഗെയിം കണ്ട് വന്നയാളെന്ന നിലയിൽ ഹൗസിലെ ശക്തരായ മത്സരാർത്ഥികളായ ഗബ്രിയേയും ജാസ്മിനേയുമെല്ലാം സായി തുറന്നുകാട്ടുമെന്നായിരുന്നു പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ വന്നപ്പോൾ തന്നെ ജാസ്മിന് പുറത്തെ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുകയാണ് സായി ചെയ്തത്. ഇത് വലിയ വിമർശനത്തിനും കാരണമായി. മാത്രമല്ല സായി ആക്ടീവായി ഹൗസിൽ ഇടപെടുന്നില്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.

ഗെയിമിൽ യാതൊരു ചലനങ്ങളും ഉണ്ടാക്കാൻ സായിക്ക് സാധിച്ചിരുന്നില്ല. വളരെ പതിയെ ഉള്ള സംസാര രീതിയും കാര്യങ്ങൾ അവതരിപ്പിക്കുന്നതിലെ വ്യക്തകുറവുമെല്ലാം സായിക്ക് വിമർശനങ്ങൾ കൂടാൻ കാരണമായി. മറ്റ് മത്സരാർത്ഥികൾക്കെതിരെ മൈന്റ് ഗെയിം കളിക്കുമ്പോഴും അതൊന്നും കൃത്യമായി നടപ്പിലാക്കാൻ സായിക്ക് സാധിച്ചിരുന്നില്ലെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോഴിതാ സായി കൃഷ്ണ ഉടൻ പുറത്തേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി സായി കൺഫെഷൻ റൂമിലേക്ക് പോയിരുന്നു. നടുവേദന ഉണ്ടെന്നും ശരീര വേദനയുണ്ടെന്നുമെല്ലാം സായി ബിഗ് ബോസിനെ അറിയിച്ചിട്ടുണ്ട്. വേദന സഹിക്കാൻ പറ്റാത്ത അവസരത്തിൽ മാത്രമേ താൻ ഇങ്ങനെ തുറന്ന് പറയാറുള്ളൂവെന്നാണ് സായി പറയുന്നത്. തനിക്ക് കിടക്കാനും ഇരിക്കാനും കഴിയുന്നില്ലെന്നൊക്കെ സായ് പറയുന്നുണ്ട്. ഇതിനോടകം ഡോക്ടറെ കണ്ടിട്ടുണ്ടെങ്കിലും വിശദമായ പരിശോധന വേണമെന്നാണ് സായി ആവശ്യപ്പെട്ടത്. ഇതോടെ ഡോക്ടറെ കാണാൻ അനുവദിക്കുമെന്ന് ബിഗ് ബോസ് സായിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം ആരോഗ്യപ്രശ്നം രൂക്ഷമാണെങ്കിൽ സായിയും ചിലപ്പോൾ പുറത്തുപോകാനുള്ള സാധ്യത ഏറെയാണെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. ഇതിനോടകം തന്നെ വൈൽകാർഡ് ആയി വന്ന ആറ് പേരിൽ രണ്ട് പേർ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പുറത്തുപോയിട്ടുണ്ട്. ഡിസ്ക് പ്രശ്നത്തെ തുടർന്ന് പൂജയായിയിരുന്നു പുറത്തായ ഒരാൾ. മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് സിബിൻ ആണ് ഹൗസിൽ നിന്നും പുറത്തുപോയ മറ്റൊരു മത്സരാർത്ഥി.












Click it and Unblock the Notifications