Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഷക്കീല മത്സരിക്കുമോ? ഞെട്ടിക്കുന്ന പേരുകൾ വേറെയും, പ്രെഡിക്ഷൻ ലിസ്റ്റ് ഇതാ

കൊച്ചി: മലയാളത്തിൽ വലിയ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സീസൺ 6 ആണ് ഇനി വരാനിരിക്കുന്നത്. വലിയ ആവേശം തീർത്ത സീസൺ 5 ൽ സംവിധായകൻ അഖിൽ മാരാറായിരുന്നു വിജയി.

ഓരോ മത്സരം കഴിയുന്തോറും ബിഗ് ബോസ് മലയാളത്തിനുള്ള പ്രേക്ഷക പിന്തുണ കൂടുകയാണ്, അതോടൊപ്പം തന്നെ മത്സരവും. അതുകൊണ്ട് തന്നെ സീസൺ 6 നെ കുറിച്ച് പ്രേക്ഷക പ്രതീക്ഷ ഉയരത്തിലാണ്. ഇക്കുറി ആരൊക്കെയായിരിക്കും മത്സരാർത്ഥികളായെത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പല പേരുകളും ചർച്ചയാകുന്നുണ്ട്. വിവാദങ്ങളിൽ നിറഞ്ഞ സിനിമ താരങ്ങൾ മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വരെ ഇക്കൂട്ടത്തിലുണ്ട്.

 sha-1

ചില പ്രെഡിക്ഷൻ ലിസ്റ്റുകളും ബിഗ് ബോസ് അനലിസ്റ്റുകൾ പുറത്തുവിടുന്നുണ്ട്. ബിഗ് ബോസ് ഷോയെ കുറിച്ച് വിശകലനം നടത്തുന്ന മല്ലു ടോക്സ് എന്ന പേജിൽ പങ്കുവെച്ച ഏറ്റവും ഒടുവിലെ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ട പേരുകളിൽ ഒന്ന് നടി ഷക്കീലയുടേതാണ്. ബിഗ് ബോസിന്റെ കന്നഡയിലും തെലുങ്കിലും നേരത്തേ ഷക്കീല മത്സരിച്ചിരുന്നു. കന്നഡയിൽ 27 ദിവസം കഴിഞ്ഞപ്പോൾ അവർ പുറത്തായി. തെലുങ്കിൽ 14 ദിവസം കഴിഞ്ഞപ്പോഴും.
ഇനി ഷക്കീല മലയാളം ബിഗ് ബോസിൽ പങ്കെടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നിലവിൽ ടെലിവിഷൻ പരിപാടികളിൽ സജീവമാണ് ഷക്കീല. മലയാളത്തിലും അവർ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ അവരുടെ നിരവധി അഭിമുഖങ്ങളും പുറത്തുവന്നിരുന്നു. അതേസമയം ഷക്കീല വരാനുള്ള സാധ്യത വിരളമാണെന്നാണ് ചാനൽ പങ്കുവെയ്ക്കുന്നത്.

പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് ചില പേരുകൾ ഇങ്ങനെ- സീരിയൽ നടി മൃദുല ഭർത്താവ് ജീവ, ആർജെയും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസ്, നടൻ ആയ അഖിൽ ആനന്ദ്, മോഡലായ ലിയാൻഡ്ര മരിയ, ബിസിനസ്മാനും ഇൻഫ്ലുവൻസറുമായ അജ്മൽ ഖാൻ തുടങ്ങിയ പേരുകളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട്, നടൻ ബാല, ഹണി റോസ്, സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ സായി കൃഷ്ണ,ശ്രീലക്ഷ്മി അറക്കൽ, സ്റ്റാർ മാജിക്കിൽ ഉള്ള ജസീല പ്രവീൺ, മോഡൽ അശ്വതി നായർ ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അമേയ പ്രസാദ്, ദയ ഗായത്രി,ഹെയ്ദി സാദി, നിവേദ് ആന്റണി , റിയ കൃഷ്ണ എന്നിവരുടെ പേരുകളും നേരത്തേ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+