Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിന്‍ ബിഗ് ബോസിന് പുറത്തേക്ക്? ജാസ്മിനെതിരെ കാണിച്ചത് അങ്ങേയറ്റം മോശമായ ആംഗ്യം, നടപടി ഉറപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ മത്സരാർത്ഥിയാണ് ഡിജെ സിബിന്‍. വന്ന അന്ന് മുതല്‍ തന്നെ ജാസ്മിനേയും ഗബ്രിയേയും, പ്രത്യേകിച്ച് ജാസ്മിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഗെയിമാണ് സിബിന്‍ പുറത്തെടുക്കുന്നത്. ജാസ്മിന്‍ പുറത്ത് അത്യാവശ്യം വിമർശകരൊക്കെ ഉണ്ടായിരുന്ന സമയം ആയതുകൊണ്ട് അവരുടെയൊക്കെ പിന്തുണ നേടിയെടുക്കാനും സിബിന് സാധിച്ചു.

എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സിബിന്റെ ഭാഗത്ത് നിന്നും പാളിച്ചകളും മണ്ടത്തരങ്ങളുമൊക്കെ സംഭവിക്കുന്നതാണ് വീടിനുള്ളില്‍ കാണാന്‍ സാധിച്ചത്. ചില സമയത്ത് അങ്ങേയറ്റം മോശമായ രീതിയിലേക്ക് സിബിന്റെ മത്സരം പോകുകയും ചെയ്യുന്നു. അത്തരത്തിലുള്ള രംഗത്തിനാണ് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ബിഗ് ബോസ് ആവശ്യപ്പെട്ടത് പ്രകാരം എല്ലാവരും ലിവിങ് റൂമില്‍ വന്നിരുന്നപ്പോള്‍ ജാന്മണി ഉന്നയിച്ച ഒരു വിഷയത്തില്‍ പിടിച്ച് എല്ലാവരും തർക്കത്തിലേർപ്പെട്ടു.

jas-sibin

ഈ തർക്കത്തിന് ഇടയില്‍ സിബിന്‍ ജാസ്മിനോട് അങ്ങേയറ്റം മോശമായ ചേഷ്ട കാണിക്കുകയായിരുന്നു. ബിഗ് ബോസ് ലൈവില്‍ പോലും ഈ രംഗങ്ങള്‍ കാണിച്ചില്ലെന്നതാണ് ശ്രദ്ധേയം ഇതിനെ ഉടന്‍ തന്നെ അതിശക്തമായ ഭാഷയില്‍ ജാസ്മിന്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ കയ്യീന്ന് പോയെന്ന് മനസ്സിലായ സിബിന്‍ ജാസ്മിനോട് മാപ്പ് പറഞ്ഞ് രംഗത്ത് വന്നു.

ഈ വിഷയത്തില്‍ പതിവ് പോലെ സിബിന്റെ കൂടെ നില്‍ക്കുന്നവർ താരത്തെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ പുറത്ത് പ്രേക്ഷകർ അദ്ദേഹത്തിനെതിരെ വലിയ വിമർശനം ഉയത്തി കഴിഞ്ഞു. ഇത്തരത്തില്‍ പെരുമാറിയ സിബിനെ ഷോയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉള്‍പ്പെടെയാണ് അവർ ഉയർത്തുന്നത്. ഈ വിഷയം ലാലേട്ടന്‍ വരുമ്പോള്‍ ചർച്ചയാകുമെന്നും അതിന് നടപടി നേരിടേണ്ടി വരുമെന്ന പേടി സിബിനും ഉണ്ട്.

'സഹ മത്സരാർത്ഥി ആയ സ്ത്രീക്ക് നേരെ മോശം ചേഷ്ടകാണിച്ചവനെ പുറത്താക്കുക. അതാണ് ഷോയ്ക്കും അതിൻ്റെ ക്രഡിബിലിറ്റിക്കും നല്ലത്. നീതി അതാണ്. ഇതും അംഗീകരിക്കാൻ അണങ്കിൽ പിന്നെ എന്ത് ശരി. ഇത് ഇയാളെ വ്യക്തിപരമായി പറയുന്നതല്ല. ഇയാൾ ചെയ്ത പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കടുത്ത തെറ്റാണ്. ഈ പ്രവൃത്തിയെ ആരും അംഗീകരിക്കരുത്. ഷോ എന്നതിൽ ഉപരി വ്യക്തികൾ അവരുടെ അന്തസ് അത് ആണ് വലുത്. കോടിക്കണക്കിന് പ്രേക്ഷകർ അല്ലേ ഇത് കാണുന്നത് /കണ്ടത്. വലിയ തെറ്റ് അംഗീകരിക്കാൻ കഴിയില്ല. ലാലേട്ടൻ തീർച്ചയായും നടപടി എടുക്കും. കാരണം അദ്ദേഹം അത്ര ഉയർന്ന മനുഷ്യൻ ആണ്.' എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്.

സിബിന്റെയൊക്കെ യഥാർത്ഥ മുഖം പുറത്ത് വരുമെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. അത് ഇത്രവേഗം ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. 'സിബിനൊക്കെ എക്സ്പോസ്ഡ് ആവും എന്ന് ഞാൻ പറഞ്ഞതാ. ഇത്ര പെട്ടെന്ന് ആവും എന്ന് വിചാരിച്ചില്ല. മൈ ഡിയർ സിബിൻ, നീ വരുന്നതിനും വന്നതിനു ശേഷവും ആ പെണ്ണ് അനുഭവിച്ച നിങ്ങളൊക്കെ കൂടി അനുഭവിപ്പിച്ച എല്ലാ അവസ്ഥകളെയും ആ 23 മാത്രം പ്രായമുള്ള ആ കൊച്ചിന് അത്‍തിജീവിക്കാൻ സാധിച്ചെങ്കിൽ, ഇത്ര ചെറിയ സാമ്പിൾ കിട്ടിയപ്പോഴേക്ക് നീയൊക്കെ കിടന്നു ഞാൻ ഇനി മിണ്ടൂല, കാണൂല അവളെ നോക്കൂല എന്നൊക്കെ പറഞ്ഞു കാണിക്കുന്ന കോപ്രായത്തിനൊക്കെ ആ അതിജീവനത്തിന്റ വാലിൽ കെട്ടാനില്ല.' എന്നും ആ പ്രേക്ഷകന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+