Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിൻ ബിഗ് ബോസിലേക്ക് വീണ്ടും തിരികെ കയറുമോ?.. 'ക്ലാരിറ്റി കിട്ടാനുണ്ടല്ലോ',മറുപടി

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയി എത്തി പിന്നീട് പുറത്തായ മത്സരാർത്ഥിയാണ് ഡിജെ സിബിൻ. മാനസിക ബുദ്ധിമുട്ടുകൾ കാരണം സൈക്കോളജിസ്റ്റിന്റെ സഹായം തേടിയ സിബിനെ കുറച്ച് ദിവസത്തേക്ക് വിശ്രമത്തിനായി മാറ്റുന്നുവെന്നാണ് ബിഗ് ബോസ് അറിയിച്ചത്. പിന്നീടാണ് സിബിൻ പുറത്തായതായി വാർത്ത വന്നത്.

പുറത്തുവന്നതിന് പിന്നാലെ താനായിട്ട് ഷോ ക്വിറ്റ് ചെയ്തതല്ലെന്നാണ് സിബിൻ പറഞ്ഞത്. ബിഗ് ബോസ് പുറത്താക്കിയോ എന്ന ചോദ്യത്തിന് സിബിൻ മറുപടി നൽകിയിട്ടില്ല. ബിഗ് ബോസും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം ഇനിയും ഹൗസിലേക്ക് സിബിൻ പോകുമോയെന്നുള്ള ചോദ്യങ്ങളും പ്രേക്ഷകർക്ക് ഉണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് സിബിൻ.
'ഇനി എന്നെ തിരിച്ചുവിളിക്കുമെന്ന് തോന്നുന്നുണ്ടോ? വിളിക്കട്ടെ, ഇനി ചുമ്മാ അങ്ങ് കയറി പോകാൻ കഴിയില്ല. നമ്മുക്കൊക്കെ ക്ലാരിറ്റി വേണ്ടേ, ക്ലാരിറ്റി ഇല്ലാത്ത പല കാര്യങ്ങളും ഉണ്ടല്ലോ. അവർ വിളിക്കട്ടെ, വിളിക്കുമ്പോൾ ചോദിക്കാലോ', സിബിൻ പറഞ്ഞു. സഹമത്സരാർത്ഥികളെ കുറിച്ചും സിബിൻ പ്രതികരിച്ചു.

Sibin

ജാസ്മിനെ കുറിച്ചുള്ള ചോദ്യത്തിന് ജാസ്മിന്റെ ആറ്റിറ്റ്യൂഡ് എങ്ങനെയാണെന്ന് പ്രേക്ഷകർക്ക് ഇപ്പോൾ മനസിലാകും എന്നായിരുന്നു സിബിൻറെ വാക്കുകൾ. 'ഞാൻ പോയ സമയത്ത് ജാസ്മിനായിരുന്നു കാപ്റ്റൻ. പ്രായത്തെ ബഹുമാനിക്കണമെന്ന് പറയുന്നില്ല, എന്നാലും ടീനിനെ സ്പിളിറ്റ് ചെയ്യുമ്പോൾ ഋഷി എഴുന്നേൽക്കെടാ പോടാ, ഗബ്രി നീ പോടാ എന്നിങ്ങനെയാണ് പറയുന്നത്. ജാസ്മിൻ ചെറിയ കുട്ടിയാണ്. അവൾ എനിക്ക് ആദ്യം തന്ന ഇംപ്രഷൻ അതാണ്. അവൾ എന്റെ കാര്യം സംസാരിക്കാമെന്ന് പറഞ്ഞു. അവൾ ആരാണ് എന്റെ കാര്യം സംസാരിക്കാൻ? മുൻവിധിയോട് കൂടി കയറണ്ട എന്ന് കരുതിയതിനാൽ അങ്ങനെ കാര്യമായി ഷോ കണ്ടിട്ടല്ല ഹൗസിലേക്ക് പോയത്', സിബിൻ പറഞ്ഞു.

ജിന്റോയ്ക്ക് ഫാൻസ് ഉള്ളതിനാലാണ് ജിന്റോയുമായി കൂട്ടുകൂടിയതെന്ന ആക്ഷേപങ്ങളേയും സിബിൻ തള്ളി. 'ഞാൻ ഹൗസിൽ കയറിയപ്പോൾ ആദ്യ അടി ജിന്റോയ്ക്കെതിരെയായിരുന്നു.പുള്ളി പറഞ്ഞ കാര്യം എനിക്ക് കണക്ടായിരുന്നില്ല. അതുകൊണ്ട് പ്രതികരിച്ചു. പോകപ്പോകെയാണ് പുള്ളിയുമായി ഞാൻ കണക്ടാകുന്നത്.നാട്ടിൻപുറത്തുള്ള ചേട്ടനെയൊക്കെ പോലെയാണ് അദ്ദേഹത്തെ തോന്നിയത്.

പൂജയുമായി പെട്ടെന്ന് ഞാൻ കണക്ടായിരുന്നു. പൂജയെ എനിക്ക് അറിയാമായിരുന്നു. അഭിമുഖങ്ങളൊക്കെ കാണാറുണ്ടായിരുന്നു. അല്ലാതെ പരിചയം ഇല്ല. പക്ഷേ പൂജയ്ക്ക് ഞാൻ പറയുന്നതൊക്കെ പെട്ടെന്ന് മനസിലാകുന്നുണ്ടായിരുന്നു. ഗെയിം പ്ലാനൊക്കെ ഒരുപോലെയാണ് ചിന്തിച്ചത്. ബാക്കിയുള്ളവർക്ക് ചക്ക് എന്ന് പറഞ്ഞാൽ ചുക്ക് എന്നാണ് മനസിലാകുന്നത്', സിബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+