ബിഗ്ബോസ് 6ന്റെ വിജയി ജിന്റോ തന്നെ; കപ്പുമായി പുറത്തിറങ്ങുന്ന വീഡിയോ പുറത്ത്, ജാസ്മിൻ തകർന്നു
ബിഗ് ബോസ് മലയാളം സീസൺ 6 ഇന്ന് നൂറാം ദിവസത്തിൽ എത്തിയിരിക്കുകയാണ്. ജാസ്മിനോ അതോ ജിന്റോയോ, ആര് കപ്പ് ഉയർത്തുമെന്നാണ് ചോദ്യങ്ങൾ ഉയർന്നത്. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ ജിന്റോ തന്നെയാണ് ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയത്.
വളരെ മുൻപ് തന്നെ ജിന്റോ വിജയി ആയി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്.

pc: indiancinemagallery_official/ instagram
ബിഗ് ബോസ് മലയാളം സീസൺ 6 മാർച്ച് പത്തിനാണ് ആരംഭിച്ചത്. 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിലേക്ക് 29ാം ദിവസം ആറ് വൈൽഡ് കാർഡുകളെത്തി. ടോപ്പ് ഫൈവിൽ ജിന്റോ, ജാസ്മിൻ, അർജുൻ, അഭിഷേക്, ഋഷി എന്നിവരാണ് ഉണ്ടായിരുന്നത്. ഇതിൽ ജിന്റോയോ ജാസ്‌മിനോ ജയിക്കുമെന്നാണ് ചർച്ചയുണ്ടായിരുന്നത്.
അവസാനം ആയപ്പോഴാണ് അർജുന്റെ വോട്ട് കൂടിയത്. ജിന്റോയ്ക്ക് നേരത്തെ തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ വിഷയങ്ങളിൽ ഇടപെടാൻ ജിന്റോയ്ക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീട് അങ്ങോട്ട് ജിന്റോ മിന്നക്കയറി. മണ്ടൻ പട്ടം കിട്ടയതും പലപ്പോഴും ഹൗസിനകത്ത് ഒറ്റപ്പെട്ട പോയതും ജിന്റോയ്ക്ക് വീടിനകത്ത് സ്വീകാര്യത ലഭിക്കാൻ കാരണമായി.
മത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴേയ്ക്കും ജിന്റോ തന്നെയായിരിക്കും വിജയി എന്ന് എല്ലാവരും ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ഇന്ന് വൈകുന്നേരം ആയപ്പോഴേക്കും തന്നെ ജിന്റോ ആണ് വിജയി എന്ന വാർത്തകൾ വന്നുതുടങ്ങി. ഇന്ന് ബിഗ് ബോസി വീട്ടിൽ നിന്ന് ആദ്യം പുറത്തായത് ഋഷിയായിരുന്നു.
വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു പുറത്താക്കൽ. ബിഗ് ബോസിന്റെ പ്രതിനിധിയായ ഒരാൾ ബിഗ് ബോസ് വീടിനകത്ത് പ്രവേശിക്കുകയും അഞ്ച് മത്സരാർത്ഥികളെയും പൊക്കമുള്ള ഒരു പ്രദേശത്ത് നിർത്തുകയും ചെയ്തു. അതിന് ശേഷം ഒരാൾ വരികയും ആരാണോ ഔട്ട് ആകേണ്ടത് അയാളെ തള്ളിയിടുകയും ചെയ്യും. ഇങ്ങനെ എത്തിയ ആൾ ഋഷിയെ ആണ് തള്ളിയിട്ടത്. പിന്നാലെ പ്രേക്ഷക വിധി പ്രകാരം ഋഷി ഔട്ടായതായി ബിഗ് ബോസ് അറിയിച്ചു.
അതേ സമയം ഒന്നാം സ്ഥാനം അല്ലെങ്കിൽ രണ്ടാം സ്ഥാനത്തെങ്കിലും ജാസിമിൻ എത്തേണ്ടതായിരുന്നു എന്നാണ് ഒരു വിഭാഗം പറയുന്നത്. ബിഗ് ബോസ് വീട്ടിൽ ഏറ്റവും മികച്ച രീതിയിൽ കളിച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും രണ്ടാ സ്ഥാനം ജാസ്മിന് ആണ് ലഭിക്കേണ്ടിയിരുന്നതെന്നും ഇവർ പറയുന്നു.
ജാസ്മിൻ പിന്നിലോട്ട് പോകാൻ കാരണമായത് ഗബ്രിയുമായുള്ള കോമ്പോയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ജാസ്മിൻ തുടക്കം തൊട്ട് ഒറ്റയ്ക്ക് കളിച്ചിരുന്നെങ്കിൽ ജാസ്മിൻ വിജയിക്കുമായിരുന്നുവെന്നും ഇവർ പറയുന്നു. അതുപോലെ ഒറ്റയ്ക്ക് ആണ് കളിച്ചിരുന്നെങ്കിൽ ഗബ്രിയും നേരത്തെ പുറത്തുപോകുമായിരുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.












Click it and Unblock the Notifications