ജാസ്മിനും ഗബ്രിയും അവർക്ക് വേണ്ടിയുള്ള സാഹചര്യം ഉണ്ടാക്കുന്നു: ചീപ്പ് ഗെയിം, തുറന്നടിച്ച് യമുന
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും ഏറ്റവും അവസാനം പുത്താകുന്ന താരമായിരിക്കുകയാണ് സീരിയല്‍ താരം കൂടിയായ യമുന റാണി. നാലാം ആഴ്ച നടന്ന എവിക്ഷനിലാണ് യമുന റാണി പുറത്തായിരിക്കുന്നത്. നിലപാടുകള്‍ വ്യക്തമായി പറയുന്ന ഒരു വ്യക്തിയാണെങ്കില്‍ ബിഗ് ബോസിനുള്ളില്‍ വന്നതിന് ശേഷം അതിന് കഴിഞ്ഞിട്ടില്ല. അതായിരിക്കാം ഒരു പക്ഷെ ഞാന്‍ ഷോയില്‍ നിന്നും പുറത്താകാനുള്ള കാരണമെന്നാണ് യമുന പറയുന്നത്. പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
പല കാര്യത്തിലും എനിക്ക് എന്റേതായ നിലപാടുള്ള വ്യക്തിയാണ് ഞാന്‍. അത് ഗ്രൂപ്പിന്റെ പേരില്‍ കോംപ്രമൈസ് ചെയ്യാന്‍ ഞാന്‍ തയ്യാറുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ അത് വ്യക്തമാക്കി. ടീം ചെയ്യുന്ന ശരികേടുകളെ പിന്തുണയ്ക്കാന്‍ എനിക്ക് കഴിയില്ല. ആ സമയത്തൊക്കെ സ്വന്തം നിലപാടുകള്‍ ഞാന്‍ ശക്തമായി വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. അതിന്റെ പേരില്‍ എന്നോട് പലർക്കും ഇഷ്ടക്കേട് ഉണ്ടായിട്ടുണ്ട്.

വലിയ പ്രശ്നങ്ങള്‍ എന്ന് പറയാന്‍ ചുരുക്കം ചില കാര്യങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിട്ടുള്ളു. ബാക്കിയുണ്ടാകുന്ന പ്രശ്നങ്ങളൊക്കെ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിക്കുകയാണ്. ഇതാണ് ഗെയിം എന്ന് ചിന്തിച്ച് വെച്ച് ചെയ്യുന്നതാണ് അതൊക്കെ. ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ അതാണോ എന്നത് സംബന്ധിച്ച് എനിക്കും വലിയ അറിവില്ല. അതായത് ചെറിയ വിഷയങ്ങള്‍ വലുതാക്കി മോശം സാഹചര്യങ്ങളിലേക്ക് പോകുന്നതാണ് അവിടെ പലപ്പോഴും ഉണ്ടായിട്ടുള്ളതെന്നും യമുന പറയുന്നു.
ഗബ്രിയും ജാസ്മിനും നിന്നുകൊണ്ട് ചില ഫൈറ്റ്സുകള്‍ അവിടെ ക്രിയേറ്റ് ചെയ്യുമ്പോള്‍ ഞാന്‍ പലപ്പോഴും അതില്‍ നിന്നും മാറി നിന്നിട്ടുണ്ട്. അവർക്ക് വേണ്ടി ഒരു സാഹചര്യം ഉണ്ടാക്കിയെടുത്തിട്ട് അവിടെ പ്രശ്നം സൃഷ്ടിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. അതിലേക്ക് കടക്കാന്‍ എനിക്ക് പ്രശ്നമുണ്ടായിരുന്നു. ഇന്ന് നമുക്ക് ഇത് നടപ്പിലാക്കാം എന്ന ഗെയിം പ്ലാന്‍ എനിക്കുണ്ടായിരുന്നില്ല. ഇത്തരത്തില്‍ മനപ്പൂർവ്വം പ്രശ്നം ഉണ്ടാകുന്നത് ചീപ്പ് ഗെയിമാണെന്നാണ് എനിക്ക് പറയാനുള്ളതെന്നും യമുന കൂട്ടിച്ചേർക്കുന്നു.
ജാന്മണിയുമായി എനിക്ക് നല്ല കളക്ഷന്‍ കിട്ടിയിരുന്നു. അവള്‍ക്ക് അവിടെ ഒരു ഇന്‍സെക്യുരിറ്റി ഫീല്‍ ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ആ തോന്നല്‍ മാറ്റാന്‍ ഒരുപാട് തവണ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും ഇറങ്ങുമ്പോള്‍ എനിക്ക് കിട്ടിയ ഏറ്റവും മികച്ച ഒരു ബന്ധമായിട്ടാണ് ഞാന്‍ കാണുന്നത്. റിഷിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അവന്‍ ഗെയിമിലേക്ക് കുറച്ചുകൂടെ മുന്നോട്ട് വരേണ്ടതുണ്ട്.
മുഖം മൂടി അണിഞ്ഞുകൊണ്ട് കളിക്കുന്നു എന്ന് എനിക്ക് തോന്നിയ ഒരു വ്യക്തി ശ്രീരേഖയാണ്. അവർക്ക് മറ്റൊരു മുഖമുണ്ടെന്ന് ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നു. ശ്രീരേഖ ഇനിയും മുന്നോട്ട് വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവർക്ക് നല്ല കഴിവുണ്ട്. എന്നാല്‍ അത് അവർക്ക് മനസ്സിലാകുന്നില്ല. സേഫ് ഗെയിം കളിച്ച് മുന്നോട്ട് പോകാനാണ് ശ്രീരേഖയുടെ ശ്രമമെന്നും യമുന പറയുന്നു.












Click it and Unblock the Notifications