'എല്ലാം പക്വതയില്ലാത്ത കുട്ടികള്‍, ചിലതൊന്നും അംഗീകരിക്കാനാകില്ല'; പുറത്തെത്തിയത് നന്നായെന്ന് യമുന
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്ന് കഴിഞ്ഞ ദിവസം യമുനാ റാണി എവിക്ടായിരുന്നു. 30 ദിവസത്തോളം ബിഗ് ബോസ് ഹൗസില്‍ ചെലവഴിച്ച ശേഷമാണ് യമുന പുറത്തെത്തിയത്. ഇപ്പോഴിതാ നല്ല സമയത്താണ് താന്‍ പുറത്തെത്തിയത് എന്നും ഇതില്‍ കൂടുതല്‍ ദിവസങ്ങള്‍ തനിക്ക് അവിടെ ചെലവഴിക്കാന്‍ സാധിക്കില്ല എന്നുമാണ് യമുന പറയുന്നത്. ബിഗ് ബോസ് വലിയ അനുഭവമാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. യമുനയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
' ഇനി കുറച്ചുകൂടി അവസരങ്ങള്‍ എനിക്ക് കിട്ടുമെന്നാണ് 30 ദിവസത്തെ അനുഭവത്തില്‍ നിന്ന് എനിക്ക് മനസിലായത്. കുറെ കുട്ടികളായിരുന്നു ഇത്തവണ. പക്വതയില്ലാത്ത കുട്ടികളായിരുന്നു അതിനകത്തുള്ളത് എന്നാണ് എനിക്ക് ഫീല്‍ ചെയ്തത്. കാരണം അവരുടെ ഒരു പ്ലേ ഗെയിം എന്നത് സത്യം പറഞ്ഞാല്‍ നമുക്ക് അംഗീകരിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുക എന്ന് പറയുന്നത് പോലെ ഞാന്‍ ഇറങ്ങിയത് നല്ല സമയത്താണ് എന്ന് തോന്നുന്നു.

ഒരുപാട് പ്രേക്ഷകരുടെ സ്‌നേഹം കൊണ്ടാണ് അകത്തേക്ക് കയറിയത്. തിരിച്ചിറങ്ങിയപ്പോഴും അതേ സ്‌നേഹമുണ്ടെന്ന് വിശ്വസിക്കുന്നു. എനിക്കറിയില്ല പുറത്ത് എന്തൊക്കെ സംഭവിച്ചു എന്നത്. ഞാന്‍ എന്റെ ക്യാരക്ടറിന് അനുസരിച്ച് തന്നെ നില്‍ക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ചൊരു ഗെയിം പ്ലാനുമില്ലാതെ നിന്നയാളാണ് ഞാന്‍. അവിടെ ചെന്ന് ഒഴുക്കിനൊത്ത് മുന്നോട്ട് പോയതാണ്.
പ്രത്യേകിച്ച് അവിടെ ഉണ്ടാക്കി ഒന്നും ഞാന്‍ ചെയ്തിട്ടില്ല. എന്റെ കാഴ്ചപ്പാടില്‍ തോന്നിയ കാര്യങ്ങള്‍ പറഞ്ഞും ചെയ്തും അവിടെ നിന്നു. ഞാന്‍ കുറച്ചുകൂടി സ്‌ട്രെയ്റ്റ് ഫോര്‍വേഡും ജെനുവിനും ആണ്. നമ്മുടെ സംസ്‌കാരത്തിന്റെ കുറെ കാര്യങ്ങള്‍ ഫോളോ ചെയ്യേണ്ടതുണ്ടല്ലോ. അതൊക്കെ വെച്ച് നോക്കുമ്പോള്‍ എനിക്ക് അവിടെ നില്‍ക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇറങ്ങിയത് നന്നായി.
ജാന്മണിയുടെ കരച്ചില്‍ ശരിക്കും ഫീല്‍ ചെയ്തു. ജാന്‍ ഇപ്പോഴും നോര്‍മലായിട്ടില്ല എന്നാണ് മനസിലാക്കുന്നത്. എനിക്ക് അവിടെ വലിയൊരു കണക്ഷന്‍ ജാനുമായിട്ടുണ്ടായി. കാരണം ജാന് ഒരു ഇന്‍സെക്യൂരിറ്റി ഫീലിംഗ് അവിടെയുണ്ട് എന്ന് എനിക്ക് തോന്നി. അപ്പോള്‍ എനിക്ക് ജാനെ ചേര്‍ത്തുപിടിക്കണം എന്നും പ്രൊട്ടക്ട് ചെയ്യണം എന്നും തോന്നി. ആ ഒരു ബന്ധം ജാനുമായിട്ടുണ്ടായിരുന്നു.
നിലവില്‍ ഒരു ബിബി മെറ്റീരിയലായിട്ടുള്ള ആരും അവിടെയില്ല. ഓരോരുത്തരും ഓരോ ഗെയിം പ്ലാനുമായിട്ട് വന്നതല്ലേ. അതിന്റെതായ പ്രശ്‌നങ്ങളായിരിക്കും എന്ന് തോന്നുന്നു. ഈ എവിക്ഷന്‍ ഞാന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു. ബിഗ് ബോസ് വീട് എന്നത് വേറൊരു ലോകമാണ്. അതിനകത്ത് കയറിയാല്‍ മാത്രമെ നമുക്ക് അത് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റൂ. റോക്കി ചെയ്തത് തെറ്റ് തന്നെയാണ്. ഒരു ഷോയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. റോക്കി പറയുന്ന ചില പോയന്റുകളൊക്കെ ശരിയായിരുന്നു. ബുദ്ധിപൂര്‍വം കളിക്കാന്‍ അറിയാവുന്ന ഒരാളായിരുന്നു'.












Click it and Unblock the Notifications