എല്ലാ സത്യങ്ങളും ഇത് കാണുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും: ജാസ്മിനെ കാണാന്‍ ഗള്‍ഫില്‍ നിന്ന് വരെ ആളുകള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 മായി ബന്ധപ്പെട്ട് ഷോയ്ക്ക് അകത്തും പുറത്തുമായെല്ലാം ഏറ്റവും അധികം കണ്ടന്റുകള്‍ നല്‍കിയ വ്യക്തിയാണ് ജാസ്മിന്‍ ജാഫർ. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മറ്റ് താരങ്ങള്‍ ചെയ്ത പോലെ ഒരുപാട് അധികം അഭിമുഖങ്ങളൊന്നും താരം ചെയ്തിട്ടില്ല. ആകെ ചെയ്ത ഒരു അഭിമുഖത്തിനാകട്ടെ മില്യണ്‍ കണക്കിന് വ്യൂ കിട്ടുകയും ചെയ്തു.
കഴിഞ്ഞ ദിവസം ജാസ്മിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളുമൊക്കെ ചേർന്ന് ജാസ്മിന്‍ ഫാന്‍സ് മീറ്റപ്പ് എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ശക്തമായ മഴയാ ആളുകളുടെ എണ്ണം കുറച്ചെങ്കിലും ഇത്രയും ആളുകള്‍ വന്നതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ടെന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. വന്നവരൊക്കെ ആത്മാർത്ഥമായി എന്നെ സ്നേഹിക്കുന്നവരാണ്, അത്തരത്തിലുള്ള നിരവധി പേർക്ക് വരാന്‍ കഴിയാതെ പോയിട്ടുണ്ടെന്ന് അറിയാമെന്നും ജാസ്മിന്‍ കൂട്ടിച്ചേർത്തു.

കുറച്ച് ആളുകളാണ് വന്നത്, ആ കുറച്ചുപേരെ എല്ലാവരുടേയും പ്രതിനിധികളായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. വലിയ സന്തോഷമുണ്ട്. കുറെ ആളുകള്‍ എനിക്ക് പിആർ ഉണ്ടെന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഈ പരിപാടി കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അതിന്റെ സത്യാവസ്ഥ മനസ്സിലാകും. വലിയൊരു ഇവന്റാക്കിയോ, അല്ലെങ്കില്‍ വലിയ ആസൂത്രണത്തോടെയോ സംഘടിപ്പിക്കപ്പെട്ട പരിപാടിയല്ല ഇതെന്നും ജാസ്മിന്‍ പറയുന്നു.
ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് മാത്രമാണ് എന്നെ അറിയിച്ചത്. അല്ലാതെ എങ്ങനെ സംഘടിപ്പിക്കുന്നു എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവരാണ് എല്ലാ കാര്യങ്ങളും ചെയ്തു. കുറേ പ്രവാസികളും കുഞ്ഞു മക്കളും ഉമ്മമാരും ഏട്ടന്‍മാരുമൊക്കെ ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഇതിനെയൊരു ഫാന്‍സ് മീറ്റപ്പ് എന്നൊന്നും പറയാന്‍ സാധിക്കില്ല. ഞങ്ങള്‍ കുറച്ച് ആളുകള്‍ കൂടി. എന്നെ സ്നേഹിക്കുന്നവർക്കിടയിലേക്ക് ഞാന്‍ വന്ന് ചേർന്നു. കുറച്ച് നേരം എല്ലാവരോടുമായി സംസാരിച്ചു, ഭക്ഷണം കഴിച്ചു. അടിപൊളി പരിപാടിയായിരുന്നു. ഞാന്‍ വളരെ അധികം ഹാപ്പിയാണ്. നൂറുപേർ എതിക്കാനുണ്ടെങ്കിലും പത്ത് പേർ സ്നേഹിക്കാന്‍ ഉണ്ടായാല്‍ മതി അതില്‍ സന്തോഷം.
ഒരോ അമ്മമാരൊക്കെ വന്ന് സംസാരിക്കുകയും കെട്ടിപിടിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ നമ്മുടെ കണ്ണ് നിറയും. മറ്റ് പരിപാടികളൊക്കെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. ബിഗ് ബോസിന് അകത്തായിരുന്ന സമയത്ത് ഇതിന്റെ നാലില്‍ ഒന്ന് പോലും പ്രതീക്ഷിക്കാതിരുന്ന വ്യക്തിയാണ് ഞാനെന്നും ജാസ്മിന്‍ തുറന്ന് പറയുന്നു.
എന്നാല്‍ ടോപ്പ് ഫൈവില്‍ എത്തിയപ്പോള്‍ ചെറിയ പ്രതീക്ഷകളുണ്ടായിരുന്നു. സ്നേഹിക്കാന്‍ കുറച്ച് പേരെങ്കിലും ഇല്ലാതെ ഇവിടം വരെ എത്തില്ലാലോ, എന്നാലും ഇത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. എല്ലാത്തതിലും വലിയ സന്തോഷം. ഇവരുടെ മനസ്സില്‍ ഞാന്‍ വിന്നർ എന്നല്ല, അവരുടെ മനസ്സില്‍ എനിക്കൊരു സ്ഥാനമുണ്ടെന്നും വ്യക്തമാക്കുന്നു.
അതേസമയം, ഈ പരിപാടിക്കായി കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആളുകള്‍ എത്തിയിട്ടുണ്ടെന്നായിരുന്നു ജാസ്മിന്‍ അരാധകർ പറഞ്ഞത്. ബാംഗ്ലൂരില്‍ നിന്നും ഹൈദരാബാദില്‍ നിന്നും വന്നവരുണ്ട്. മസ്കറ്റില്‍ നിന്നും എത്തിയവരുണ്ട്. ജനുവിന്‍ മത്സരാർത്ഥിയായിരുന്നു ജാസ്മിന്‍ എന്നുള്ളതാണ് ഞങ്ങള്‍ അവളെ സ്നേഹിക്കാന്‍ കാരണമെന്നാണ് ആരാധകർ പറയുന്നത്.












Click it and Unblock the Notifications