Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിയെ പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം; ഇത്രയും നാള്‍ നിങ്ങളൊക്കെ എവിടെ ആയിരുന്നു?

ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്നില്ലെന്ന വിമർശനം ശക്തമായി നേരിടുന്ന വ്യക്തിയാണ് രേണു സുധി. എങ്കിലും താരത്തെ പിന്തുണയ്ക്കാനായി വലിയൊരു വിഭാഗം ഇപ്പോഴും രംഗത്തുണ്ട്. രേണു സുധിയുടെ യഥാർത്ഥ സ്വഭാവം ഇതാണ്, അവർ ഒരു ജനുവിന്‍ വ്യക്തിയാണ് എന്ന കാര്യങ്ങളാണ് ഇവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

മറുവശത്താവട്ടെ ഇപ്പോഴും രേണു സുധിയെ വലിയ തോതില്‍ വിമർശിക്കുന്നവരും നിരവധിയാണ്. രേണു സുധിക്ക് വേണ്ടി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്ന പലരും പിആർ ടീമുകളാണെന്നാണ് ഇവരുടെ പ്രധാന ആരോപണണം. അത്തരത്തില്‍ രമ്യ എന്ന വ്യക്തി എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസിൽ എത്തിയപ്പോഴും അവർ തന്റെ ഫേക്ക് പെരുമാറ്റം തുടർന്നുവെന്നും അവർ പറയുന്നു. എന്നാല്‍ ഇതിനെല്ലാം രേണു സുധി ഫാന്‍സും ഉചിതമായ മറുപടി നല്‍കുന്നുണ്ട്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

renu-sudhi-

രേണു സുധിയെ പിന്തുണയ്ക്കുന്നവരോട് ഒരു ചോദ്യം. അവർ ബിഗ് ബോസിൽ (BB) പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ജീവനുണ്ടായിരുന്നില്ലേ? ബിഗ് ബോസിൽ ചേരുന്നതിന് തലേദിവസം വരെ അവരെ പുകഴ്ത്തുന്ന എഴുത്തുകളോ വീഡിയോകളോ ഒന്നും കണ്ടിരുന്നില്ല. ഈ പെട്ടെന്നുള്ള പ്രശംസകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന പിആർ ടീം ആരാണ്? അവരുടെ എല്ലാ വ്യാജ പ്രവൃത്തികളും പോലെ, ഈ പിന്തുണയും ഒരു ദിവസം വെളിവാകും. അന്നും നിങ്ങൾ ഈ പിന്തുണ തുടരുമോ?

വർഷങ്ങളായി അവരെ അറിയാവുന്ന നാട്ടുകാർക്കോ പഴയ സുഹൃത്തുക്കൾക്കോ പോലും രേണു സുധിയെ കുറിച്ച് നല്ലതൊന്നും പറയാനില്ല. കടം വാങ്ങി തിരിച്ചുകൊടുക്കാത്ത അവരുടെ പെരുമാറ്റവും, കടം തിരികെ ചോദിക്കുമ്പോൾ കാണിക്കുന്ന മോശം പ്രതികരണവും നാട്ടിൽ എല്ലാവർക്കും അറിയാം. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി ദാനം നൽകി അപമാനം ഏറ്റുവാങ്ങേണ്ടി വന്ന ഒരു ബിഷപ്പിന്റെ അനുഭവവും നമ്മൾ കേട്ടതാണ്.

വീട് വച്ചുകൊടുത്ത ഫിറോസ്, സുധിയുമായി അടുത്ത ബന്ധമുള്ള താജു, സുധിയുടെ മുൻ ഭാര്യ വീണ, കടം കൊടുത്ത് വഞ്ചിതരായവർ, സുധിയോട് രൂപസാദൃശ്യമുള്ള മറ്റൊരു വ്യക്തി, വാടക വീട് നൽകിയ ഒരു പാവപ്പെട്ട മനുഷ്യൻ-ഇങ്ങനെ നിരവധി ആളുകൾ അവർക്കെതിരെ തെളിവുകളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇവർക്കെല്ലാം പറയാനുള്ളത് അവളുടെയും കുടുംബത്തിന്റെയും നന്ദികേടിന്റെയും നെറികേടിന്റെയും കഥകളാണ്.

ഇത്രയധികം ആളുകൾ ഒരു വ്യക്തിക്കെതിരെ ആരോപണങ്ങളുമായി വരുന്നുണ്ടെങ്കിൽ, അത് വെറുതെയാകില്ല. എന്നിട്ടും, സുധിയോ അവരുടെ കുടുംബമോ ഈ ആരോപണങ്ങൾക്കെതിരെ ഒരു കേസ് പോലും ഫയൽ ചെയ്യുന്നില്ല. കാരണം, കേസ് നൽകിയാൽ അവർക്ക് തന്നെ നാണക്കേടുണ്ടാകുമെന്ന് അവർക്കറിയാം. അഭിനയം ഒരു മനോഹരമായ കലയാണ്, പക്ഷേ അത് അറിയാത്തവർ ചെയ്യുമ്പോൾ അത് വെറും കോമാളിത്തമാണ്.

സുധിയുടെ അഭിനയവും "നന്മ"യും പുകഴ്ത്തി ആരും ലൈവിൽ വന്ന് സംസാരിച്ചതായി കണ്ടിട്ടില്ല. അവരുടെയും കുടുംബത്തിന്റെയും "നല്ല" പ്രവൃത്തികൾ പറഞ്ഞ് ഒരാൾ പോലും മുന്നോട്ടുവന്നിട്ടില്ല. നന്ദി കാണിക്കണമെന്ന് ആരും പറയുന്നില്ല, പക്ഷേ കുറഞ്ഞപക്ഷം നന്ദികേടെങ്കിലും കാണിക്കാതിരിക്കാൻ ഒരു മനസ്സുണ്ടാവണം. അവർക്ക് അത്തരം മനസ്സില്ലെന്നാണ് തോന്നുന്നത്.

ബിഗ് ബോസിൽ എത്തിയപ്പോഴും അവർ തന്റെ വ്യാജ പെരുമാറ്റം തുടർന്നു. വോട്ട് ചോദിച്ച് വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്ത അവരുടെ "ബുദ്ധി"യും, ആരോപണങ്ങൾ കേട്ടിട്ടും കുലുങ്ങാതെ നിൽക്കുന്ന അവരുടെ "തൊലിക്കട്ടി"യും ശ്രദ്ധേയമാണ്. ഇപ്പോൾ പെട്ടെന്നുണ്ടായ ഈ പിന്തുണ എവിടെനിന്നാണ് വരുന്നതെന്ന് ഒരു സാധാരണ മനുഷ്യന് പോലും മനസ്സിലാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+