Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് വീട്ടിലേക്ക് കയറാൻ തയ്യാറായി ഈ 20 പേർ?;സരിഗ മുതൽ രേണു വരെ, അപ്രതീക്ഷിത മത്സരാർത്ഥികൾ

ബിഗ് ബോസ് മലയാളം സീസൺ 7 ന് ഞായറാഴ്ച തുടക്കമാകും. ഇക്കുറി വൻ പ്രതീക്ഷയിലാണ് ആരാധകർ. മുൻ സീസണുകളെ പൊളിച്ചെഴുതുന്നതായിരിക്കും സീസൺ 7 എന്നാണ് അണിയറപ്രവർത്തകരുടെ വാദം. എന്തായാലും ആരൊക്കെയാകും മത്സരാർത്ഥികൾ എന്ന ആകാംക്ഷ ആരാധകർക്കുണ്ട്. ഇതിനോടകം തന്നെ നിരവധി പേരുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. പല പ്രെഡിക്ഷൻ ലിസ്റ്റുകളും ബിഗ് ബോസ് ഗ്രൂപ്പുകളിൽ ചർച്ചയായി കഴിഞ്ഞു.

അതിനിടയിലിതാ 20 മത്സരാർത്ഥികളുടേയും പേര് പങ്കിട്ടെത്തിയിരിക്കുകയാണ് ബിഗ് ബോസ് അനലിസ്റ്റായ അൻസിഫ്. തന്റെ യുട്യൂബ് ചാനലിലാണ് അൻസിഫ് പേര് പങ്കുവെച്ചത്. സിനിമ-സീരിയൽ താരങ്ങൾ, സോഷ്യൽ മീഡിയ താരങ്ങൾ, ഇൻഫ്ലുവൻസർമാർ, ഗായകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പേരുകളാണ് തന്റെ യുട്യൂബ് ചാനലിലൂടെ അൻസിഫ് പങ്കിട്ടത്. മത്സരാർത്ഥികൾ ചെന്നൈയിൽ എത്തിയെന്നാണ് അൻസിഫ് അവകാശപ്പെടുന്നത്.

mohanlalbb

അൻസിഫിന്റെ പട്ടിയകയിൽ ആദ്യം ഉൾപ്പെടുന്ന പേര് ആര്യൻ കദോരിയയുടേതാണ്. നിരവധി മലയാള സിനിമകളിൽ ആര്യൻ വേഷമിട്ടിട്ടുണ്ട്. സ്റ്റാർ മാജിക് താരവും നടിയുമായ അനുമോളും ഇത്തണ മത്സരാർത്ഥിയായുണ്ടെന്ന് വീഡിയോയിൽ പറയുന്നു. മറ്റൊരു താരം നടിയും അഭിഭാഷകയുമായ ശൈത്യ സന്തോഷമാണ്. അമൃത ചാനലലിലെ ഒരു റിയാലിറ്റി ഷോയിൽ നേരത്തേ ശൈത്യയും അമ്മയും പങ്കെടുത്തിരുന്നു. അന്ന് പരിപാടിയിൽ ഒന്നാം സ്ഥാനം നൽകിയില്ലെന്ന് ആരോപിച്ച് ശൈത്യയും അമ്മയും വലിയ പ്രതിഷേധമാണ് ഉയർത്തിയത്. പിന്നീട് ഇവർ ഷോയ്ക്കെതിരേയും ഷോയുടെ അണിയറപ്രവർത്തകർക്കെതിരേയും രംഗത്തെത്തിയിരുന്നു. ശൈത്യയെ പോലൊരു മത്സരാർത്ഥി ബിഗ് ബോസിൽ എത്തിയാൽ വലിയൊരു അടിപൊട്ടാൻ സാധ്യത ഉണ്ടെന്നാണ് അൻസിഫിന്റെ പ്രതികരണം.

ഗീത ഗോവിന്ദം എന്ന സീരിയയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ ബിന്നി സെബാസ്റ്റ്യനാണ് മറ്റൊരു താരം. സോഷ്യൽ മീഡിയയിലും ഫോട്ടോസും വീഡിയോകളുമായി സജീവമാണ് ബിന്നി. ഡോക്ടർ കൂടിയായ ബിന്നി സീരിയൽ താരമായ ആണ് വിവാഹം കഴിച്ചത്.

നടൻമാരായ ഷാനവാസ് ഷാനു, ഒനിയൽ സാബു തുടങ്ങിയവരും സീസൺ 7 ൽ പോരിന് ഇറങ്ങുമെന്നാണ് വീഡിയോയിൽ പറയുന്നത്. സിനിമ-സീരിയൽ താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയ മുഖങ്ങളും ഇന്ന് പ്രേക്ഷക മനസിൽ ഇടംനേടി കഴിഞ്ഞു. ചിലർ വിവാദങ്ങളുടെ പേരിൽ മാത്രം അറിയപ്പെടുമ്പോൾ മറ്റ് ചിലർ പ്രേക്ഷകരുടെ ഇഷ്ടവും പിടിച്ചുപറ്റിയിട്ടുണ്ട്. അത്തരത്തിലുള്ള ചില ഇൻഫ്ലുവൻസർമാരെ ഇത്തവണത്തെ ബിഗ് ബോസ് ഹൗസിൽ കാണാം എന്നാണ് അൻസിഫ് പറയുന്നത്.

ഇന്ഫ്ലുവൻസർ ആയ അഭിശ്രീ, ലെസ്ബിയൻ പങ്കാളികളായ ആദില നസ്രിൻ, ഫാത്തിമ നൂറിൻ എന്നിവരാണ് മത്സരാർത്ഥികളാകുക. ഇതുകൂടാതെ അവതാരക ശാരിക, ആർജെ ബിൻസി, സ്റ്റാന്റപ്പ് കൊമേഡിയൻ ദീപക് മോഹൻ, ഫാഷൻ കൊറിയോഗ്രാഫർ നെവിൻ
നടൻ അപ്പാനി ശരത്, കലാഭവൻ സരിഗ, ജിപ്സ ബീഗം എന്നിവർ മത്സരിക്കുമെന്ന് അൻസിഫ് പറയുന്നു. സോഷ്യൽ മീഡിയ വിവാദതാരമായ രേണു സുധിയും ഇത്തവണ മത്സരിക്കുമെന്നും വീഡിയോയിൽ പറയുന്നു.

സീസൺ 5 മുതലാണ് കോമണർ മത്സരാർത്ഥി ബിഗ് ബോസിൽ മത്സരിച്ച് തുടങ്ങിയത്. കഴിഞ്ഞ തണ രണ്ട് പേരായിരുന്നു മത്സരിച്ചത്. ഇത്തവണയും രണ്ട് മത്സരാർത്ഥികൾ ഉണ്ടാകുമത്രേ. അതിലൊരാളുടെ പേര്
കോമണര് അനീഷ് സി എന്നാണെന്നാണഅ വീഡിയോയിൽ പറയുന്നത്. എന്തായാലും ഇവരൊക്കെ മത്സരിക്കാൻ എത്തുമോ അതോ അനിലിസ്റ്റുകളുടെ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തുന്ന തരത്തിലുള്ള പൊടിപാടുന്ന ട്വിസ്റ്റ് ബിഗ് ബോസിൽ സംഭവിക്കുമോയെന്ന് അറിയാൻ ഞായറാഴ്ച രാത്രി 7 വരെ കാത്തിരിക്കേണ്ടി വരും. ഗ്രാന്റ് ലോഞ്ചോടെ ആ ആകാംക്ഷ അവസാനിക്കും. ആരായിരിക്കും ഇനിയങ്ങോട്ട് ബിഗ് ബോസ് വീടും പ്രേക്ഷകരുടെ മനസും പിടിക്കുകയെന്ന് അറിയാനുള്ള കാത്തിരിപ്പായിരിക്കും പിന്നീടങ്ങോട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+