Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദിലയാണ് എല്ലാത്തിനും കാരണം..മത്സരാർത്ഥികളുടെ മനസിലേക്ക് വിഷം കുത്തിവെച്ചു'

നെവിനിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായെന്ന ഷാനവാസിന്റെ ആരോപണം ഹൗസിലും പുറത്തും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സോഷ്യൽ മീഡയയിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ പരസ്പരം ചേരിതിരിഞ്ഞ് വിമർശിച്ചും കുറ്റപ്പെടുത്തിയും കമന്റുകൾ നിറയുകാണ്. നെവിനെതിരായ ആരോപണത്തിന്റെ മൂല കാരണം ആദിലയാണെന്നാണ് ഒരു വിഭാഗത്തിന്റെ കുറ്റപ്പെടുത്തൽ. ഇത് സംബന്ധിച്ച് ഒരു ബിഗ് ബോസ് ആരാധകൻ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'നെവിന്റെ മാനറിസങ്ങൾ വെച്ച് ആദില ജെന്റർ ജഡ്ജ് ചെയുന്നു. തുടർന്ന് കമ്മ്യൂണിറ്റി വോട്ട് സ്ലിറ്റ് ആകുമോയെന്ന ഭയത്തിൽ മറ്റ് മത്സരാർഥികളുടെ മനസിലേക്ക് വിഷം കുത്തി വെക്കാൻ ആരംഭിക്കുന്നു. അനു, ബിന്നി ഷാനവാസ്‌, പ്രവീൺ തുടങ്ങി സകലരുടെ അടുത്ത് പോയി നെവിൻ ഗെ ആണെന്ന് ആദില പറയുന്നു. നെവിനിൽ നിന്നും ബാഡ് എക്സ്പീരിയൻസ് ഉണ്ടായോയെന്ന് ഒരു ഇന്റേണൽ സർവെ തന്നെ ആദില നടത്തുന്നു. നോർമലി സദാചാര അമ്മാവനായ ഷാൻവാസ് ആദിലയുടെ കുപ്പിയിൽ ആവുന്നു. ആദിലയുടെ വാക്ക് കേട്ട ഷാൻവാസ് പിന്നെ നെവിനെ മറ്റൊരു കണ്ണിൽ കാണുന്നു, നെവിന്റെ സാമിപ്യം അയാളുടെ മനസ്സിൽ മറ്റു പല തെറ്റായ ചിന്തഗതികൾ ഉണ്ടാക്കുന്നു.

ila2-17583

തുടർന്ന് ഷാനവാസ്‌ പ്രോപ്പർട്ടി ഡാമേജിൽ പെടുന്നു, നെവിൻ അതിൽ നടപടി വേണമെന്ന് പറയുന്നു. ഷാൻവാസിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ വന്ന ആദില അബദ്ധത്തിൽ നെവിന്റെ ഗെയിം വൃത്തികെട്ടതാണെന്നു പറയുന്നു, ആ വൃത്തികേട് എന്താണെന്ന് പറയാൻ നെവിൻ ആവശ്യപ്പെടുന്നു... ഡിഫെന്റഡ് ആയ ആദിവയും ഷാനവാസും ചേർന്ന് നെവിന് എതിരെ വൃത്തികെട്ട വ്യാജ ആരോപണം കൊണ്ട് വരുന്നു. ഇതാണ് അവിടെ നടന്നത്.. എല്ലാ പ്രേശ്നത്തിന്റയും തുടക്കം ആദയിൽ നിന്നാണ്. ഷാനവാസ്‌ കുടി ഒപ്പം ചേർന്നപ്പോൾ പുരോഗമന - സാദാചാര സംയുക്ത ഗ്യാങ് ഉണ്ടായി...

ആദില & നൂറയ്ക്ക് വേണ്ടി സംസാരിക്കാൻ വരുന്ന പുരോഗമന സിംഹങ്ങളെ ഒന്നും ഈ വിഷയത്തിൽ പ്രതികരിക്കാൻ കാണുന്നില്ല. എൽ ജി ബി ടി ക്യൂ കമ്മ്യൂണിറ്റിയിൽ നിന്ന് കൊണ്ട് മറ്റൊരാളുടെ ജെന്റർ ജെഡ്ജ് ചെയുന്നു!!! എന്നിട്ട് അയാളെ കുറിച് ആദില വൃത്തികേടുകൾ പറഞ്ഞു പരത്തുന്നു.. So called പുരോഗമന വാദികളെ പ്രതികരിക്കു!!!', പോസ്റ്റിൽ പറഞ്ഞു.

അതേസമയം ഇന്നത്തെ വീക്കെന്റ് എപ്പിസോഡിൽ ഷാനാവാസ് നെവിൻ വിഷയം മോഹൻലാൽ ചർച്ചയാക്കിയിട്ടില്ല. ഇത്രയും വലിയ പൊട്ടിത്തെറിയുണ്ടാക്കിയ വിഷയം എന്തുകൊണ്ടാണ് ചർച്ച ചെയ്യാത്തത് എന്ന സംശയം ആരാധകർ ഉയർത്തുന്നുണ്ട്. ബിഗ് ബോസിന്റെ ക്രെഡിബിളിറ്റിയെ ബാധിക്കുന്നതിനാലാവണം ഈ വിഷയം ചർച്ചയാക്കാതിരുന്നത് എന്നാണ് ഒരു ബിഗ് ബോസ് ആരാധകൻ ഫേസ്ബുക്കിൽ കുറിച്ചത്. ആ ആരാധക പ്രതികരണം ഇങ്ങനെയാണ് -ഒരു രീതിക്ക് എപ്പിസോഡ് അങ്ങനെ അവസാനിച്ചത് നന്നായി എന്നേ പറയാൻ പറ്റൂ......ഷാനവാസിന്റെ അടുത്താണ് ഹൺഡ്രഡ് പെർസെന്റജ് ന്യായം. പക്ഷേ ബിഗ് ബോസിനുള്ളിൽ ഇങ്ങനെ ഒരു കാര്യം നടന്നു എന്ന് പറഞ്ഞാൽ ബിഗ് ബോസിന്റെ തന്നെ ക്രെഡിബിലിറ്റിയെ ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് ഈ കാര്യമേ മൂപ്പര് കീറിക്കളഞ്ഞു. നിവിൻ റോങ്ങ് ആണെന്ന് ഇന്നത്തെ ഇരിപ്പ് കണ്ടാൽ അറിയാം. എനിക്കുറപ്പുണ്ട് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് നിവിനോട് നല്ല ഡോസ് ബിഗ് ബോസ് കൊടുത്തിട്ടുണ്ട്. ഷാനവാസ് നല്ല ഹാപ്പിയായി ഇരിക്കുന്നു നവിൻ ആയിരിക്കുന്നു.

ഇവിടെ ആരും ആരെയും റെപ്രസെന്റ് ചെയ്തതല്ല വന്നിരിക്കുന്നത് എന്നിട്ട് നെവിനോട് എന്തോ പറഞ്ഞപ്പോൾ പറഞ്ഞായിരുന്നു എന്നോ ചെയ്ത കാര്യം ഓർത്ത് ഇപ്പോഴും വിഷമിക്കേണ്ട ആവശ്യമില്ല, past is past എന്ന് note the പോയിന്റ് എന്നോ "ചെയ്ത കാര്യമോർത്ത്"". അതിനുശേഷം ആണ് ഇവൻ കുനിഞ്ഞിരിക്കാനും കണ്ണീര് പൊഴിക്കാനും ടിഷ്യൂ പേപ്പർ ഉപയോഗിച്ച് കണ്ണ് തുടയ്ക്കാനും ഒക്കെ ഉള്ള പരിപാടി തുടങ്ങിയത് .
കൃത്യമായി ലാൽ സർ പറഞ്ഞു വെച്ചു കഴിഞ്ഞത് കഴിഞ്ഞു നെവിന്റെ ഭാഗത്തു തെറ്റ് ഉണ്ട്.. പുറത്ത് ആയാൽ അത് അവനെ നെവിന്റെ ലൈഫിനെ ബാധിക്കും എന്ന് നന്നായി അറിയാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+