Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിലയ്ക്ക് നെവിന്റെ വായിൽ നിന്ന് കിട്ടി, പിന്നെ ഭ ഭ ഭ.. ഒന്നും പറയാൻ ഇല്ല, അതിനിടെ രുദ്രൻ കേറി വന്ന് ഷോ

ബിഗ് ബോസ് മലയാളം സീസൺ 7നിൽ തക്കാളിക്കും കാരറ്റിനും ശേഷം ഏറ്റവും പുതിയ പ്രശ്നം മല്ലിയിലയുടെ പേരിലാണ്. പുതിയ കിച്ചൺ ടീം ഇന്ന് മുതൽ പണി തുടങ്ങവേ അംഗമായ നെവിൻ മല്ലിയില എടുത്തത് കിച്ചൻ ക്യാപ്റ്റനായ അനുമോൾ എതിർത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഷാനവാസും നൂറയും അനുമോൾക്കൊപ്പം നെവിനെ എതിർത്തു.

പ്രകോപിതനായ നെവിൻ മല്ലിയില തിരിച്ച് വെക്കില്ലെന്ന് പറഞ്ഞ് പോയതും പിന്നാലെ ഷാനവാസും ചെന്നു. പിടിവലിക്കിടെ നെവിന്റെ കപ്പ് തറയിൽ വീണ് പൊട്ടുകയും ചെയ്തു. ഇത് വലിയ വഴക്കിലേക്ക് പോയി. അതിനിടെ ചെന്ന് കയറിയ ആദിലയുമായും നെവിൻ ഉടക്കി. എന്നാൽ ഈ പ്രശ്നത്തിൽ നെവിന്റെ ഭാഗത്താണ് ശരി എന്നാണ് ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പിലെ വാദം.

കുറിപ്പ് വായിക്കാം: '' നെവിൻ-ഷാനവാസ് ഇഷ്യൂന്റെ ഇടയിൽ ചുമ്മാ കേറി ഇടപെട്ടത് മാത്രേ ആദില നൂറക്ക് ഓർമ ഒള്ളു.. നിവിന്റെ വായിൽ നിന്ന് കിട്ടി.. പിന്നെ ഭ ഭ ഭ.. ഒന്നും പറയാൻ ഇല്ല. നെവിൻ : "ഞാനും ഷാനവാസും തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയിൽ ഇടപെടാൻ നിങ്ങളാരാ.. ഇവിടെ കിടന്ന് ഷാനവാസിനെ വൈറ്റ് വാഷ് അടിക്കാൻ നിൽക്കണ്ട.. പെങ്ങളൂട്ടി കാർഡ് ഒക്കെ നിങ്ങൾ പുറത്ത് ഇറങ്ങിയിട്ട് മതി..ഇവിടെ വേണ്ട. ഇവിടെ നിങ്ങൾ വന്ന് ട്രിഗർ ചെയ്തെന്ന് കരുതി ഞാൻ ഒന്നും ആവാനും പോകുന്നില്ല.."

nevin

ആദില : " നീ അതിനും വൃത്തികെട്ട കാർഡ് ഇറക്കി ആണ് ഇവിടെ കളിക്കുന്നത് ". നെവിൻ : " ഏത് കാർഡ്..അത് പറ...അത് പറഞ്ഞേ പറ്റൂ... ആദില : " അങ്ങനെ ചോയ്ചാൽ.. അത് എനിക്ക് പറയാൻ പറ്റില്ല.. പിന്നെ മിണ്ടാട്ടം ഇല്ല... ചുമ്മാ കയ്യീന്ന് ഇട്ടത് ആയിരുന്നു.. നവീൻ തൂക്കിയപ്പോൾ കയ്യീന്ന് പോയി. ആദിലയേ പിന്നെ അവിടെ കണ്ടിട്ടില്ല... പുറത്ത് പോയി ഇരിക്കുന്നതാണ് കണ്ടത്.... നൂറ നേരെ വെസ്സൽ കഴുകാൻ പോയി. അവളോട് ചോദിച്ചപ്പോൾ അവൾക്ക് ഒന്നും പറയാൻ ഇല്ല..

സംഭവം അതൊന്നും അല്ല ഫൺ...ഷാനവാസ് ഈ സീനിൽ ഇല്ല.. ചുമ്മാ വന്ന് ആളാവുന്നു. ക്യാപ്റ്റൻ വന്ന് പറഞ്ഞതാണ് കിച്ചണിൽ ഉള്ള ചെറിയ സാധനം ഒക്കെ എല്ലാവർക്കും എടുക്കാം എന്ന്... നെവിൻ എടുത്തത് ഒരു മല്ലി ഇല മാത്രം...ഒന്ന് മാത്രം. അതിന് കിച്ചണിൽ അനുമോൾ നെവിൻ ഒന്നും രണ്ടും പറഞ്ഞപ്പോഴേക്ക് എവിടുന്നോ രുദ്രൻ കേറി വന്ന് ഷോ തുടങ്ങി.. അങ്ങേര് കിച്ചൺ ടീം പോലും അല്ല. തല മൂത്ത അമ്മാവൻ കളിച്ചതാണ്...എന്നിട്ട് ഫ്രസ്ട്രേഷൻ മൂത്ത് കപ് അങ്ങോട്ട് മറിച്ചിട്ട് പൊട്ടിച്ചു...എന്നിട്ട് എന്തൊക്കെയോ വിളിച്ച് പറയുന്നു.. തെറി പറയുന്നു.. മേലേക്ക് കേറുന്നു... അങ്ങനെ ഓരോന്ന് ചെയ്യുന്നു.. തനി ഗുണ്ട കളി. ഇതിൽ നെവിന്റെ ഭാഗത്താണ് ശരി. അങ്ങനെ എല്ലാറ്റിനും നെവിൻനേ കുറ്റം പറയാൻ പറ്റില്ല...''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+