Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദില ജെനുവിൻ, നൂറക്ക് ഡബിൾ ഫേസ് ആണ്, ട്രാപ്പിൽ ആക്കി ബ്ലാക്ക് മെയിൽ ചെയ്തു എന്ന് വരെ കഥകൾ, കുറിപ്പ്

ബിഗ് ബോസ് വീട്ടിൽ അനീഷുമായുളള പോരിന് ശേഷം ആദിലയ്ക്ക് പ്രേക്ഷകരിൽ നിന്നും വളരെ അധികം വിമർശനവും വെറുപ്പുമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. പ്രത്യേകിച്ച് അനീഷ് ആരാധകരിൽ നിന്ന്. മറ്റ് മത്സരാർത്ഥികൾ ചേർന്ന് ഈ ആഴ്ച ജയിലിലേക്ക് വിട്ടത് അനീഷിനേയും ആദിലയേയും ആണ്.

അവിടെ വെച്ച് ഇരുവരും പിണക്കങ്ങളൊക്കെ തീർക്കുകയും ചെയ്തു. ആദിലയ്ക്ക് പുറത്തുളള ഇമേജ് നെഗറ്റീവ് ആയി മാറിയിട്ടുണ്ട്. അതേസമയം നൂറയ്ക്ക് അങ്ങനെ അല്ല. എന്നാൽ ആദില ജെനുവിനും നൂറയ്ക്ക് ഇരട്ട മുഖവുമാണ് എന്നാണ് ബിഗ് ബോസ് ആരാധകരിൽ ഒരാളുടെ അഭിപ്രായം.

കുറിപ്പ് വായിക്കാം: ഇന്നത്തെ ലൈവ് കണ്ടതിന് ശേഷം ഉറപ്പിച്ചത്, അനീഷ് ജയിലിൽ കിടന്നപ്പോൾ ഉള്ള സ്വഭാവമില്ലേ? അതാണ് അയാളുടെ യഥാർത്ഥ ക്യാരക്ടർ. ഇയാൾക്ക് ഇത് പോലെ പെരുമാറിയാൽ എന്താണ്? അനീഷിന്റെ ഇന്നലത്തെയും രാവിലെയുമുള്ള പെരുമാറ്റം കണ്ട് നല്ല ദേഷ്യം തോന്നിയിരുന്നു. മുമ്പേ തോന്നിയിരുന്നെങ്കിലും, അനീഷ് അവിടെ അഭിനയിച്ച് നിൽക്കുന്നതാണെന്ന് ഇന്നത്തോടെ ഉറപ്പായി. പുള്ളി ഗെയിമിന് വേണ്ടി അത്രത്തോളം എഫോർട്ട് ഇടുകയാണ്. ഒരു ഗെയിമർ എന്ന രീതിയിൽ പുള്ളിയെ സമ്മതിക്കണം.

noora

ആദില വന്ന അന്ന് മുതൽ ജെനുവിൻ ആണ്. ആദില-നൂറയെ മുമ്പ് ഫോളോ ചെയ്യുന്ന ആളെന്ന നിലക്ക് മനസിലായത് ആദിലക്ക് എന്ത് ഇമോഷൻ വരുന്നോ അത് പുറത്ത് കാണിക്കും. അത് തന്നെയാണ് അവളുടെ പോസിറ്റീവും നെഗറ്റീവും. ബിഗ്ഗ്ബോസിൽ വരുന്നതിന് മുമ്പ് തന്നെ നല്ല ഹേറ്റ് ഉള്ളത് കൊണ്ട് പുറത്തെ ഇമേജ് നോക്കിയല്ല ആദില കളിക്കുന്നത് 100% ഇങ്ങനെ തോന്നിയ വേറൊരു കൺടെസ്റ്റന്റ് ആര്യൻ ആണ്.

പക്ഷേ നൂറക്ക് ഡബിൾ ഫേസ് ആണ്. പുറത്ത് ആൾക്കാർ എന്ത് വിചാരിക്കും എന്ന് നല്ല പേടിയുണ്ട്. രണ്ട് കൺടെസ്റ്റന്റ് ആയതിന് ശേഷം പെട്ടെന്ന് ആക്ടീവ് ആയ നൂറ, പല തവണ ആക്ടീവ് ആകാനും എല്ലാ കാര്യങ്ങളിലും ഇടപെടാനും നിർബന്ധിച്ചത് കൊണ്ടാണ് ആദില എല്ലാ പ്രശ്നത്തിലും തല വയ്ക്കുന്നത്. എടുത്ത് ചാട്ടമുള്ള ആദില ഇത് കേട്ടിട്ട് ഓരോന്ന് ചെയ്യുമ്പോൾ നെഗറ്റീവും അവൾക്ക് മാത്രം കിട്ടും.

ഞാൻ നൂറയെ കുറ്റപ്പെടുത്തുന്നതല്ല- ഇതൊരു ഗെയിം ഷോ ആണ്, അപ്പോൾ ആക്ടീവ് ആയി നിന്നാലേ അവിടെ നിലനിൽക്കാൻ പറ്റൂ. ഇതൊന്നും കാണാത്ത പ്രേക്ഷകർ ആദിലയെ മാത്രം നല്ല നെഗറ്റീവ് ആക്കി ചിത്രീകരിക്കും. നൂറയെ ട്രാപ്പിൽ ആക്കി, ബ്ലാക്ക് മെയിൽ ചെയ്തു എന്ന് വരെ കഥകൾ ഇറങ്ങുന്നുണ്ട്. അന്തം ഫാൻസ് അറ്റ്‌ലീസ്റ്റ്, അവരുടെ പേഴ്സണൽ ലൈഫോ ഉറപ്പില്ലാത്ത കാര്യങ്ങളോ വച്ച് ഹേറ്റ് സ്പ്രെഡ് ചെയ്യാതിരിക്കാൻ ശ്രമിക്കുക''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+